മിന്നാമിനുങ്ങ്‌  ( Glowworm)

സ്വപ്നങ്ങളെ വേട്ടയാടി പിടിക്കാൻ ശ്രമിക്കുന്ന ഒരു സാധാരണക്കാരൻ

നിന്റെ ഓർമ്മക്കായ് ...എന്നിൽ നിന്നും പറന്നകന്ന എന്റെ മിന്നാാാ മിനുങ്ങിന്റെ ഓർമ്മക്കായി ...

Wednesday, 27 April 2016

...കൈവഴുതിയ വിസാരം...പാടവരമ്പത്ത് ഞാൻ നടക്കവേ
ഒരു കൊച്ചു മത്സ്യത്തെ ഞാൻ അറിഞ്ഞു .
അവൾമിഴികൾത്തൻ  -
സൂര്യതേജസ്‌ എൻമനം കവർന്നു  .

എൻ നിഴൽ അവളെ കാർന്നെടുത്തുടൻ
വേഗത്തിൽ ചെള്ളയിൽ പൂണ്ടവൾ
തെല്ലും എറുകണ്ണാൽ നോക്കിയെന്നെ
ഭയത്തിൻ ഓളങ്ങൾ ഞാൻ അറിഞ്ഞു .

മന്ദമൊഴുകുന്ന തെളിനീരിൻ ഓളത്തിലാ -
ടി യുലഞ്ഞവൾ എന്നെ നോക്കി നിന്നു .
 വൈരിയല്ലെന്നറിഞ്ഞതിനാലവാം-
മെല്ലെയെൻ ചാരത്തുവന്നണഞ്ഞു .


മാത്രയിൽ ഒരു വെള്ളില്പ്പക്ഷിയെ-
പ്പോൽ അവൾ കിണുങ്ങി നിന്നു
അത്രമേൽത്തന്നെ  ഞാൻ ഒഴിഞ്ഞു
ഓളപ്പരപ്പിലവൾ എന്നെ നോക്കി നിന്നു .

ദിനംപ്രതിയവളെനിക്കൊഴിച്ചു കൂടായ്കെ -
എന്നറിഞ്ഞമാത്രയിൽ -
ഞാനറിഞ്ഞെന്നിലെഅനുരാഗം .
എന്നിലെഎന്നെ ഞാനറിഞ്ഞ നേരം

എൻ കൈകുമ്പിളിൽ കോരിയെടുക്കാ-
നൊരുങ്ങിയ വിസാരത്തെ
നീലപുതച്ചു വന്നൊരുവൻ
തട്ടിയെടുത്തു പറന്നുപൊങ്ങി .....

*****************************************
   
                                                                     ***
അരുൺ***

Saturday, 2 April 2016

... പൊക്കാളി പാടങ്ങളുൾക്ക് നടുവിലുടെ ഇക്കിളി കാറ്റുംകൊണ്ട് ...
ഇന്നത്തെ യാത്രാ കടമകുടി  ലക്ഷ്യമാക്കിയായിരുന്നു . ഗൂഗിൾ മാപ്പിൽ നോക്കി റൂട്ട് നേരത്തെ തന്നെ തിട്ടപ്പെടുത്തിയിരുന്നു രാവിലെ 8 മണിയോട് കൂടി യാത്രക്കുള്ള ഒരുക്കങ്ങൾ തീർത്ത്‌ വീട്ടിൽ നിന്നിറങ്ങി .9:30 കൂടി ഇടപ്പള്ളിയിൽ എത്തി കുറച്ചു കാര്യങ്ങൾ ചെയ്തു തീർത്ത്‌ 10 മണിയോടെ ഇടപ്പള്ളിയിൽ നിന്നും കടമകുടി ലക്ഷ്യമാക്കി  നീങ്ങി ശനിയാഴ്ചയുടെ തിരക്ക് അനുഭവിച്ചറിയാൻ മാത്രം ഉണ്ടായിരുന്നു .ഇടപ്പള്ളിയിൽ നിന്നും പറവൂർ -റൂട്ടിൽ  വാരപ്പുഴാ പാലം കഴിഞ്ഞ് ലെഫ്റ്റ് കയറി വാരപ്പുഴാ ടൌണിൽ നിന്നും റൈറ്റ് എടുത്ത് വാരപ്പുഴാ അംബലത്തിന്റെ അവിടെ നിന്നും വീണ്ടും ലെഫ്റ്റ് എടുത്ത് അങ്ങനെ അങ്ങനെ ചോദിച്ചു ചോദിച്ച് ഒടുവിൽ കടമകുടിയിലെത്താം  ചെറിയ എന്നാൽ ധാരാളം തിരുവുകൾ ഉള്ള വഴിയായതിനാൽ വഴി ചോദിക്കാതെ എത്തിപെടുക പ്രയാസമാണ് .ഇനി കടമകുടിയെ കുറിച്ച് ...

സിറ്റിയിലെ തിരക്കുകളോ ?, പൊടിപടലമോ ? ശബ്ദകോലാഹലങ്ങളോ ഇല്ലാത്ത അവയൊന്നും അറിയാത്ത ,ആരും അധികം അറിയപെടത്താ പാവപ്പെട്ട ഒരു ഗ്രാമം . ചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ടു ഒറ്റപ്പെട്ടുകിടക്കുന്ന പോലെ തോന്നിയെനിക്ക് ,സിറ്റിക്ക് ഇത്രയും അടുത്ത് ഇത്ര മനോഹരമായ ഒരു ഗ്രാമം ആർക്കും മനസ്സിൽ ഉൾകൊള്ളാൻ കഴിഞ്ഞു എന്നുവരില്ല ..സിറ്റി ലൈഫ് നയിക്കുന്നവർക്ക് സായാനത്തിൽ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ പറ്റിയ സ്ഥലം . ഒപ്പം നമ്മെ ഇക്കിളിപെടുത്തുന്ന  കാറ്റും . കടമകുടിയിലേക്ക്  കയറിയതും ഒരാൾ കൈ കാണിച്ചു വണ്ടി നിർത്തി . കടമകുടിക്കാണ്  പുള്ളിയെയും കൂടെ കൂട്ടി. പേര് ജോസ് സൗദിയിൽ ജോലിചെയ്യുന്ന അദ്ദേഹം അവധിക്ക് നാട്ടിൽ  വന്നതാണ്‌ , നമ്മൾ തമ്മിൽ പരിചയപെടാൻ നിയോഗം ഉണ്ടായിരുന്നു അല്ലെങ്കിൽ ചേട്ടൻ അവധിക്ക് വന്നപ്പോൾ തന്നെ ഞാൻ വരാനും ഞാൻ പറഞ്ഞു .... അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു ശരിയാണ് ..  എന്റെ വരവിന്റെ ഉദേശ്യം പറഞ്ഞപ്പോൾ  അദ്ദേഹം കടമകുടിയെ പറ്റി വർണ്ണിക്കാൻ തുടങ്ങി .ഈ കാണുന്നതെല്ലാം ചെമ്മീൻ കെട്ടുകളും പൊക്കാളി പാടങ്ങളുമാണ് , പൊക്കാളി ??? ഞാൻ ചോദിച്ചു ഒരാൾ പൊക്കത്തിൽ വളരുന്ന ലവണപ്രതിരോധശേഷിയുള്ള ഒരു നെല്ലിനം ആണ് പൊക്കാളി , വെള്ളത്തിൽ മുങ്ങി പോയാലും അവ ചീഞ്ഞു പോകില്ല എന്നതാണ് മറ്റൊരു പ്രത്യേകത , ചുവപ്പ് നിറമാണ്‌ ഇവയുടെ അരിക്ക് , പൊക്കമുള്ളതിനാലാണ് പൊക്കാളി എന്ന പേര് വന്നത് . ഇവിടുത്തെ പ്രധാന ഉപജീവിതമാർഗ്ഗവും ഇവതന്നെ , 6 മാസം ചെമ്മീനും 6 മാസം പൊക്കാളിയും , വിഷുവരെ  ചെമ്മീൻ കൃഷിയാണ് . അതുകഴിഞ്ഞാൽ പൊക്കാളി . എന്തോ വലിയ പ്രോജെക്റ്റ്‌ന്റെ ഭാഗമായി കുറെ പാടങ്ങൾ കമ്പനികൾ വാങ്ങികൂട്ടിയിരിക്കുന്നു . പഴയ ഇന്ത്യൻ ക്രിക്കറ്റർ കപീൽ ദേവിന്റെ ഉടമസ്ഥതയിലും ഇവിടെ പാടങ്ങൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു .നാട്ടുകാർ സമരം നടത്തിയാണ് മനോഹരമായ ഈ ഗ്രാമത്തിൽ  വൻകിടകമ്പനികളെ കാലുകുത്താൻ അനുവധിക്കാത്തത് അല്ലായിരുന്നെങ്കിൽ ഏക്കറുകണക്കിന് പാടങ്ങൾ നികത്തി സിമന്റ് ശിലകൾ ഉയർന്നു പൊങ്ങിയെനെ ... അങ്ങനെ കടമകുടിയെത്തി ജോസ് ചേട്ടനെ യാത്രയാക്കി ഞാൻ പ്രകൃതിയിലേക്ക് ലയിച്ചു .

കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പൊക്കാളി പാടങ്ങൾ കണ്ണിനും മനസിനും കുളിരുപകരുന്നവയാണ് . ഒപ്പം ചെമ്മീൻ കാവൽമാടങ്ങൾ ധാരാളം അവിടെയും ഇവിടെയുമായി എല്ലാം കാണാൻ സാധിക്കും . പാടങ്ങൾക്ക് നടുവിലുടെ വളഞ്ഞു പുളഞ്ഞു പോകുന്ന വഴി നമ്മെ  പഴയ വയലാർ കവിതകളിലെ ഗ്രാമങ്ങളെ ഓർമ്മിപ്പിക്കുന്നു , നമ്മെ തഴുകി പോകുന്ന ഇളംകാറ്റ് എത്ര മാനസിക പിരിമുറുക്കത്തിൽ ആയിരുന്നാലും അതിനെ അല്പം അണക്കും എന്നതിന് ഞാൻ ഉറപ്പ് തരുന്നു  .പാടങ്ങൾക്കു കുറുകെ കെട്ടിയിരിക്കുന്ന വള്ളികളിൽ നിന്നും കാറ്റ് സംഗിതം പൊഴിക്കുന്നത് കാതുകൾക്ക് ഇംമ്പമെവുന്നവയാണ്  ഒപ്പം വിവിധ തരം ദേശാടനകൊക്കുകളുടെയും പക്ഷികളുടെയും മധുര സ്വരവും വെള്ളത്തിന്റെ ഓളവും അതിന്റെ സ്വരവും ഡോൾഫിനുകളെ അനുകരിച്ചുള്ള മീനുകളുടെ പൊങ്ങിചാട്ടത്തിന്റെ ശബ്ദവും എല്ലാം കൂടി കൂടുമ്പോൾ പ്രകൃതിനമ്മുക്കായ്‌ ഒരു കച്ചേരി തന്നെ ഒരുക്കിയിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം ,.


ദേശാടനപക്ഷികളുടെ പ്രവാഹകേന്ദ്രമാണിവിടം രാവിലെകളിലും വൈകുന്നേരംകളിലുമാണ്  അവയെ കാണാറ് എന്ന് ഇടപ്പള്ളികാരനായ പ്രദീപ് ചേട്ടൻ പറഞ്ഞു . സിനിമയിൽ സഹാ. ഛായഗ്രഹനാണ് അദ്ദേഹം , റെഡ്ചില്ലിസിലാണ് തുടക്കം , അവസാനപടം ദിലീപിന്റെ കിംഗ്‌ ലയർ അതിൽ ലാലിൻറെ മൊബൈൽ ബാർ ബാഗ്‌ ചേട്ടന്റെ കരവിരുതാണത്രെ ഇപ്പോൾ അവരുടെ രാവുകൾ എന്ന പടമാണ് ചെയ്യുന്നത് അങ്ങനെ സിനിമാ വിശേഷങ്ങളുമായി ഒരു മണിക്കുറോളം പ്രദീപ്   ചേട്ടനുമൊപ്പം ചിലവഴിച്ചു ഒഴിവുസമയങ്ങളിൽ ഇവിടെ തനിച്ചുവന്ന് ഇരിക്കാറുണ്ടെന്നു അദ്ദേഹം പറഞ്ഞു പിന്നിട് ചേട്ടനും കളമൊഴിഞ്ഞു . ഞാൻ പാട വരമ്പുകളിലേക്ക് ഇറങ്ങി , ഒരു കാവൽ മാടത്തിന്റെ അരുകിൽ എത്തി ഒരു കട്ടിൽ മാത്രം ഉണ്ട് റാന്തൽ വിളക്കും രാത്രിയിൽ കാവൽ കിടക്കുന്നത് ഇവിടെയാണ് , ചെമ്മീൻ കൃഷി ഉള്ള കാലത്ത് , വെള്ളം കൂടുന്നതും കുറയുന്നതും അനുസരിച്ച് പാടങ്ങളിൽ നിന്നും വെള്ളം ഇറക്കിയും കയറ്റിയും വിടണം അതിനായി ബണ്ടുകൾ നിർമ്മിച്ചിരിക്കുന്നു ഒപ്പം മീനുകളെ പിടിക്കുന്നതിനായി വലകളും ,.. ഞണ്ടുകളെ വളർത്തുന്ന പാടങ്ങളും ഫാമും ഇവിടെയുണ്ട് മറ്റു വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. 1500 -2000 രൂപാ വരെയുള്ള ഞണ്ടുകളെ അവിടെ കാണാം എന്നത് എന്നെ  ഞെട്ടിച്ച  ഒന്നാണ് .

ഏകദേശം 4  മണിക്കൂറോളം അവിടെ ചിലവഴിച്ച്   കുറച്ചു ചിത്രങ്ങൾ  ഒക്കെ ഒപ്പിയശേഷം ഞാൻ തിരിച്ചു... പോരാൻ മനസുണ്ടായിരുന്നില്ല .  അവിടെ ഒറ്റക്കിരിക്കുമ്പോൾ പഴയകാല ഓർമകളെ ഉണർത്താൻ അവിടുത്തെ കാറ്റിന് ശക്തിയുണ്ടെന്ന് എനിക്ക് തോന്നിപോയി .. പോരുന്ന വഴിയിൽ ചെറുതുരുത്ത് എന്ന ഫലകം കണ്ട് വണ്ടി അങ്ങോട്ട്‌ തിരിച്ചു ഒറ്റക്കായതിനാൽ ഇഷ്ടംപോലെ എങ്ങോട്ടും പോകമെല്ലോ ...

ഇടുങ്ങിയ വഴി ചുറ്റും ചെമ്മീൻ കെട്ട് പയലുകൾ ആഴുകിയതാണോ അതോ ചെളിമണം ആണോ എന്നറിയില്ല , വളരെ ദുർഗന്ധമേറിയ വഴിത്താരകൾ ആയിരുന്നു ഒരു പകുതിവരെ   ബാക്കി വഴി പൊളിഞ്ഞതായിരുന്നു സ്വർഗത്തിലേക്കുള്ള പാത ഇടുങ്ങിയതും കല്ലും മുള്ളും നിറഞ്ഞതും ആയിരിക്കും എന്നറിയാവുന്നതിനാൽ ഞാൻ മുന്നോട്ടുതന്നെ പാത അവസാനിക്കുന്നത്‌ ഒരു ജെട്ടിയിലാണ്  ചെറുതുരുത്ത് അവിടെ തീരുന്നു . പാവപ്പെട്ട മത്സ്യതൊഴിലാളികൾ  ആണ് മിക്കവരും  കൊച്ചി എന്ന മഹാ നഗരത്തിന്റെ മുക്കിൻത്തുംമ്പത്തു കിടന്നിട്ടും കൊച്ചിയുടെ ഒരു ഇത്തിരി പോലും ആഡംബമോ ?  ആർഭാടമോ ? അനുഭവിച്ചറിയാൻ ഭാഗ്യം ലഭിക്കാത്തവർ .
 ഇത്തരത്തിൽ  അവിടെ ധാരാളം തുരുത്തുകൾ ഉണ്ട് ചെറുതുരുത്തിന്റെ എതിർവശം  പിഴലയാണ് ,.കൂടാതെ പാല്യംതുരുത്ത്,പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചരിയംതുരുത്ത്, ചേന്നൂർ, കോതാട്, കോരാമ്പാടം, കണ്ടനാട്, കാരിക്കാട് തുരുത്ത് , മുറിക്കൽ തുടങ്ങി വേറെ തുരുത്തുകളും ഉണ്ട്. ബോട്ടും  ,ജങ്കാറും  , വള്ളവും ഓക്കെയാണ്  ഈ തുരുത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നത് എന്ന് ബോട്ട്കയറാൻ വന്ന സമിപവാസിയായ ചേച്ചി പറഞ്ഞു . എന്നാ പിന്നെ ജങ്കാറിൽ കയറി അടുത്ത തുരുത്തും കൂടെ കാണാമെന്നായി അപ്പോൾ ചേച്ചി പറഞ്ഞു ഇന്നലെ വരെ ജങ്കാർഉണ്ടായിരുന്നു ഇന്ന് ഇല്ലെന്ന് തോന്നുന്നു ... നിരാശനായി അവിടുന്നും തിരിക്കാൻ തീരുമാനിച്ചു അങ്ങനെ ചെറുതുരുത്തിനോടും യാത്രാപറഞ്ഞ് വീട്ടിലേക്ക് ...

(ഒരു ദിവസം മുഴുവനും കാണാൻ മാത്രം ഒന്നും ഇവിടെയില്ല അധികം പ്രതിക്ഷകളുമായി വരുന്നവർ നിരാശപ്പെട്ടെക്കാം . വാരപ്പുഴയിൽ  നിന്നും 16 കിലോ മിറ്ററോളം സഞ്ചരിച്ചാൽ ചിറായ് ബീച്ചിൽ എത്താം കൂടാതെ  വല്ലാർപാടം , ഏകദേശം അടുത്താണ് അത്തരത്തിലുള്ള ഒന്നിലധികം പ്ലാനുകളുടെ ഒപ്പം കൂട്ടാം എന്ന് മാത്രം വരവ് പാഴാകില്ല . വാരപ്പുഴാ ചന്തയിൽ ചെറിയ ലാഭത്തിൽ മത്സ്യങ്ങളെ കിട്ടുമെന്ന് പ്രദീപ് ചേട്ടൻ പറഞ്ഞു അതും താല്പര്യമുള്ളവർക്ക് നോക്കാം , ഹോട്ടൽ NH -17 യിൽ ഹോട്ടൽ പെരിയാർ നല്ലതാണ് .)


                                                                                                  ***അരുൺ ***