മിന്നാമിനുങ്ങ്‌  ( Glowworm)

സ്വപ്നങ്ങളെ വേട്ടയാടി പിടിക്കാൻ ശ്രമിക്കുന്ന ഒരു സാധാരണക്കാരൻ

നിന്റെ ഓർമ്മക്കായ് ...എന്നിൽ നിന്നും പറന്നകന്ന എന്റെ മിന്നാാാ മിനുങ്ങിന്റെ ഓർമ്മക്കായി ...

Tuesday, 19 January 2016

മധുരിക്കും ഓർമ്മകളെ ... (1)

"മധുരിക്കും ഓര്‍മ്മകളേ മലര്‍മഞ്ചല്‍ കൊണ്ടുവരൂ
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍
മാഞ്ചുവട്ടില്‍"

എന്ന ഓ .എൻ .വി  വരികളാണ് ബാല്യത്തെ കുറിച്ച് ഓർക്കുമ്പോൾ  അല്ലെങ്കിൽ പറയുമ്പോൾ ഞാൻ ഉൾപ്പെടെയുള്ളവരുടെ മനസിലേക്ക് ഓടിയെത്തുന്നത് ഒപ്പം ഒരുപിടി ഓർമകളും .

ഇന്നത്തെ കുട്ടികളെപോലെ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങി സ്മാർട്ട്‌ ഫോണും കമ്പ്യൂട്ടറുംമായി ദിവസം തള്ളിനീക്കുന്ന ഒരു ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ബാല്യം ആയിരുന്നില്ല  എന്റേത്    .   തെറ്റാലിയിൽ നിന്നും പായുന്ന കല്ലും ,  മണ്ണുകൾ നിറഞ്ഞ നാട്ടുവഴികളിൽളുടെ  കുതിക്കുന്ന  സൈക്കിൾ ടയറും , ജീവന് വേണ്ടി കുപ്പിയിൽ കേഴുന്ന പരൽ മീനുകളും , കളകളആരവത്തോടെ ഒഴുകുന്ന തോടുകളും , ഞണ്ടും ഞ്ഞവിണിക്കയും , കളികളുടെ ആരവത്തിൽ ഭയന്ന് വിറച്ചുനില്ക്കുന്ന റബർമരങ്ങളും , എനിക്ക് വേണ്ടി എന്നും ഒരു പഴവുമായി നില്ക്കുന്ന പേരയും , ചുവന്നു തുടുത്ത് നില്ക്കുന്ന ചാമ്പയും ,കല്ലുപോലും എത്താത്ത വിധം ഉയരത്തിൽ കുലകൾ നിറയെ മാമ്പഴവുമായി അഹങ്കാരത്തോടെ   നില്ക്കുന്ന മാവും  . കൊച്ചു സൃഷ്ടികളിൽ ഉയരുന്ന കളിമൺ കൊട്ടാരങ്ങളും , കാറുകളെയും  ഓട്ടോറിക്ഷാകളെയും പിന്നാലെ ഓടിതോപ്പിക്കാനുള്ള ഓട്ടവും , ബസിൽ മുമ്പിൽ പെട്ടിപ്പുറത്തിരിക്കാനുള്ള കൊതിയും ,  കുഴികുത്തും കുഴിയാന പിടുത്തവും , ഇടവപതിയും തുലാമഴയും നനഞ്ഞുള്ള സ്കൂളിൽ പോക്കും കളികളും അങ്ങനെ അങ്ങനെ ഒരു ദിവസത്തിന്റെ മൂന്നിൽ ഒരു ഭാഗം മുഴുവനും വീടിനുവെളിയിൽ കളിച്ചുതിമർത്തു നടന്ന കുട്ടികാലം .  ഞാൻ എപ്പോഴും  ഓർക്കാറുണ്ട്  ന്യൂ ജനറെഷൻ ചങ്ക് ബ്രോസിനു നഷ്ടപ്പെട്ടുപോയ അനുഭവിക്കാൻ യോഗം ഇല്ലാതെ പോയ കളർഫുൾ ബാല്യത്തെ കുറിച്ച് .

                                                           രാവിലെ   നഴ്സറിയിൽ പോകാതിരിക്കാനുള്ള  കരച്ചിലോടെ ആയിരുന്നു ഓരോ ദിവസവും തുടങ്ങിയിരുന്നത് ആദ്യ ഒന്ന് രണ്ടു ദിവസങ്ങളിൽ കരച്ചിൽ ഫലിച്ചെങ്കിലും പിന്നിടുള്ള ദിവസങ്ങളിൽ അത് വമ്പൻ പാളിച്ചകൾ ആയിരുന്നു . പിന്നിട് ഒളിച്ചോട്ടങ്ങൾ ആയി, 9 മണി മുതൽ 10:30 വരെ അപ്രതിക്ഷനായി എവിടെയേലും പോയി ഒളിച്ചിരിക്കുക   കുട്ടികൾ എല്ലാം പോയിക്കഴിഞ്ഞു പ്രത്യക്ഷനാകുക . എങ്കിലും 11 മണിക്ക് പപ്പാ നഴ്സറിയിൽ കൊണ്ടുപോയി വിടുമായിരുന്നതിനാൽ  ആ വിദ്യയും അധികം പരിക്ഷിച്ചില്ല . നഴ്സറിയിലെ കളികളും പാട്ടുകളും കുട്ടുകാരും എല്ലാമായി പോരുത്തപെട്ടതിനാൽ  മടി പൂർണമായും മാറിയില്ലെങ്കിലും ഭാഗികമായി മാറിയിരുന്നു . എങ്കിലും രാവിലത്തെ കരച്ചിൽ പരിപാടിയിൽ മുടക്കം വരുത്തിയിരുന്നില്ല . കിട്ടിയാൽ ഊട്ടി  എന്നുപറയുന്ന പോലെ .  അവധി ദിനങ്ങൾ മുഴുവനും അങ്ങനെ ഇന്നത് എന്ന് പറയാൻ പറ്റാത്ത ഓരോ ദിവസവും ഓരോ നിമിഷവും പുതിയ പുതിയ കലാപരിപാടികൾ  ആയിരുന്നു . ഒന്നുകിൽ കുട്ടുകാരുമൊത്ത് മീൻ പിടുത്തം  , രാവിലെ മുതൽ കുപ്പിയും തോർത്തുമായി ഇറങ്ങും പാടങ്ങളിലെ കൈത്തോടുകളിൽ ചിറകൾ കെട്ടിയാണ് മത്സ്യബന്ധനം  തങ്ങളെ കൊല്ലരുതേ എന്ന് കുപ്പിയിൽ കിടന്നു കേഴുന്ന വാഴയ്ക്കാ വരയാൻ മീനുകളും അഹങ്കാരത്തോടെ ചാടി പോവാൻ പരക്കം പായ്യുന്ന പരൽ മീനും , വീണിടം വിഷ്ണുലോകം എന്ന് പറഞ്ഞപോലെ ഒരു ശല്യവുമില്ലത്താ കല്ലേമുട്ടികളും ഒക്കെ ഇന്നും ഒരോർമ്മയായ് മനസ്സിൽ മായാതെ കിടക്കുന്നു . പിടിക്കുന്ന മീനുകളെ അതിന്റെ അച്ഛനും അമ്മയും കാണാതെ വിഷമിക്കും എന്ന ഒരു ചിന്ത ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നതിനാൽ  പോരുമ്പോൾ പിടിച്ച മീനിനെ എല്ലാം അവിടെ തന്നെ ഒഴുക്കി വിടുമായിരുന്നു.  മണ്ണുകൊണ്ട് വീടുപണി , ടയർ ഉന്ത് , കുട്ടിയും കൊലും , ക്രിക്കറ്റ്‌ , ഫുട്ബോൾ , നാടാൻ പന്തുകളി , കബഡി ,മരം കയറ്റം അങ്ങനെ അങ്ങനെ ധാരാളം വിനോദങ്ങൾ ,
                                 
                                                                 ഒരു പക്ഷെ ഇന്ന് ഇതെല്ലാം  മൺമറഞ്ഞു പോയിരിക്കുന്നു , പാടങ്ങൾ ഇല്ല തോടുകൾ ഇല്ല ,വീടിന്റെ മുറ്റത്തിറങ്ങുന്ന കുട്ടികളെ പോലും കാണാനില്ല . എല്ലാവരും കൊച്ചു ടിവിയുടെയും കാർട്ടൂൺ നെറ്റ്‌വർക്കിന്റെയും ദൃശ്യവിസ്മയങ്ങളിൽ  ചുമരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ടു   പോയിരിക്കുന്നു ...


                                                                                                                       


<<<അരുൺ >>>


                                                          

Sunday, 10 January 2016

.... മാമലകൾക്കപ്പുറത്തൊരു സ്വർഗ്ഗമുണ്ട് ....ഭൂമി ഉണരുന്നതിനുമുമ്പ് തന്നെ ഞാൻ വീട്ടിൽ നിന്നും തലേദിവസം തന്നെ റെഡിആക്കി വെച്ചിരുന്ന ബാഗുമായി ഇറങ്ങി ഇന്നത്തെ യാത്രക്ക് ഒരു പ്രത്യേകതയുണ്ട്  ഫേസ്ബുക്കിലെ "യാത്രയിൽ" എന്ന യാത്രകളെ ഇഷ്ടപ്പെടുന്ന ഞങ്ങളുടെ ഗ്രൂപ്പിന്റെ ആദ്യ ട്രിപ്പ്‌ അല്ല ട്രക്കിംങ്ങ് ആണ് മാമലക്കണ്ടത്തേക്ക് രാവിലെ 8 മണിക്ക് മുവാറ്റുപ്പുഴയിൽ പെരുമറ്റത്ത് എത്തണം എന്നാണ് കോർഡിനെറ്റർ മുജിബിക്കയുടെ ഉത്തരവ് അതുമാനിച്ചാണ്  രാവിലെ തന്നെ .അസ്ഥിതുളയുന്ന തണുപ്പിനെ വകവയ്ക്കാതെ ഞാൻ ലക്ഷത്തിലേക്ക് തിരിച്ചത്  .   എന്റെ എല്ലാ സുഹൃത്തുകളേയും ഈ പരിപാടിയെക്കുറിച്ച് അറിയിച്ചെങ്കിലും ദീപക്കിന് മാത്രമാണ് എന്റെ കൂടെ കൂടാൻ തോന്നിയത് അതുകൊണ്ട് അവനെ വീട്ടിൽ നിന്നും പിക്ക് ചെയ്തു .  എന്റെ മറ്റെല്ലാ സുഹൃത്തുകൾക്കും അതൊരു നഷ്ടമായിരുന്നു എന്നത് വരും വരികളിലുടെ   അനുഭവിച്ചറിയവുന്നതാണ് . അങ്ങനെ 7:45 ആയപ്പോഴേക്കും ഞങ്ങൾ സ്പോട്ടിൽ ആദ്യമെത്തി. 

         എല്ലാവരും എത്തി യാത്രാ ആരംഭിക്കുമ്പോൾ  9 മണി കഴിഞ്ഞിരുന്നു , 2 ജീപ്പുകളും 5 ബൈക്കുകളും അടങ്ങുന്ന 20 അംഗസംഘം സാവധാനത്തിൽ യാത്രതുടങ്ങി  കോതമംഗലം വഴി കുട്ടൻപ്പുഴയിൽ എത്തി ഉച്ചഭക്ഷണവും വാങ്ങി വീണ്ടും യാത്രത്തുടങ്ങി ഉരുള്ളൻതണ്ണി - ഏണിപ്പാറ വഴി വനപാതയിലേക്ക് തിരിഞ്ഞതോടെ ആനപിണ്ടങ്ങൾ നിറഞ്ഞ പാതകൾ  മുമ്പിൽ അഹങ്കാരഭാവത്തോടെ പോയ ഞങ്ങൾ ബൈക്കുകാരെ  ജീപ്പിനു മുമ്പിൽ പോകാൻ വഴിമാറികൊടുക്കാൻ ഞങ്ങളെ നിർബന്ധിതരാക്കി  . കുറച്ചുകൂടി മുന്നോട്ട് നിങ്ങിയപ്പോൾ നിറയെ ആദിവാസി കുടിലുകൾ ഞങ്ങൾ കണ്ടു കുട്ടികൾ വരുന്ന വാഹനറാലിയെ അത്ഭുതത്തോടെ നോക്കി നിന്നു ചിലർ കൈകൾ വിശിയും കൊഞ്ഞനം കുത്തിയും അവരുടെ ആഹ്ലാദം ഞങ്ങളെ അറിയിച്ചു .വന്യജീവികളുടെ നിരന്തരമായ  ആക്രമണ പരമ്പരമൂലം ഉൾവനത്തിൽ നിന്നും കേരളാസർക്കാർ മാറ്റി പാർപ്പിച്ചിരിക്കുന്നതാണ് അവരെ എന്ന് മുജീബിക്കാ വിവരിച്ചു  . അങ്ങനെ ചെങ്കുത്തായ വഴികൾ താണ്ടി ഞങ്ങൾ 23 പേർ അടങ്ങുന്ന സംഘം മാമലക്കണ്ടത്ത് എത്തി .

 
അവിടെ ഞങ്ങളുടെ ടീം ക്യാപ്റ്റൻ എന്ന് വിളിക്കുന്ന ഷമീറിക്കാ ഏർപ്പാടാക്കിയ ഗൈഡ് ഏൽദോസ് ചേട്ടൻ ഞങ്ങളെ കാത്ത് നില്പ്പുണ്ടായിരുന്നു ആ നാട്ടുകാരനായ  അദേഹത്തിന് കാടിന്റെ മുക്കും മൂലയും കാണാപ്പാടമാണ് . 2 കിലോമിറ്റർ കൂടി പൊളിഞ്ഞ കാട്ടുപാതയും താണ്ടി 11മണിയോടെ മാമലകണ്ടത്തെത്തി വണ്ടിയൊതുക്കി  എല്ലാവരും കാനനഭംഗിയിലേക്ക് ലയിക്കാൻ തയ്യാറായി , അട്ട ശല്യത്തെ പ്രതിരോധിക്കാൻ എല്ലാവരും ചന്ദ്രിക സോപ്പ് നല്ല കട്ടിയിൽ തന്നെ കാലിൽ തേച്ചുപിടിപ്പിച്ചു  സോപ്പിലെ എന്തോ ഒരു ഘടകം അട്ടയെ അകറ്റിനിർത്തുന്നു എനിക്കതിൽ വലിയ വിശ്വാസം ഉണ്ടായിരുന്നില്ലെങ്കിലും ആദ്യം കാലിൽ കയറിയ അട്ട കാലിൽ കയറാൻ ഭയന്ന് ഷൂവിന്റെ മുകളിലുടെ വലിയുന്നത് കണ്ടപ്പോൾ വിശ്വാസമായി താൻ അട്ടകളുടെ ആക്രമണത്തിൽ നിന്നും സംപൂർണ്ണ സുരക്ഷിതൻ ആണെന്ന് .   യാത്രക്ക് മുമ്പ് തന്നെ താഴ്വാരത്തു ഈറ്റകട്ടിൽ ആനക്കുട്ടം ഉണ്ട് എന്ന് സമീപ വാസികളിൽ നിന്നും വിവരം ലഭിച്ചു . അതുകൊണ്ട് തന്നെ ഷമീർഇക്കാ  കട്ടിൽ പാലിക്കേണ്ടകാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞുതരുകയും യാത്രയിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചും എല്ലാം അതിന്റെ സീരിയസ്നസ്സ് എല്ലാം തന്നെ പറഞ്ഞു തന്നു . നിലത്തുമാത്രം നോക്കി നടക്കാതെ 4 പാടും നോട്ടം വേണം എന്ന്   ഞങ്ങളുടെ ടീമിലെ ഏറ്റവും പ്രായം കൂടിയ 56കാരനായ സലിം ഇക്കാ   പറഞ്ഞു .

അങ്ങനെ   യാത്ര ആരംഭിച്ചു ചെങ്കുത്തായ ഈറ്റക്കാട് നിറഞ്ഞമല ഏകദേശം 2000 അടിയിലേറെ താഴെ ഇറങ്ങി  പഴയ ആലുവ മൂന്നാർ രാജപാതമുറിച്ചുകടന്ന് പുൽമൈതാനിയിലൂടെ   പെരിയാറിന്റെ തീരത്ത് എത്തി. (രാജപാതയുടെ വിശേഷങ്ങൾ ഇപ്പോൾ പറയാറായിട്ടില്ല എന്ന് തോന്നുന്നു അത് വഴിയെ പറയാം . )ഇവിടെയാണ് മോഹൻലാൽ ചിത്രം പുലിമുരുഗൻ സിനിമയിലെ ഭൂരിഭാഗവും ചിത്രികരിച്ചിരിക്കുന്നത്, ഷൂട്ടിംഗിനു വേണ്ടി സെറ്റിട്ടിരിയ്ക്കുന്നത് ഇപ്പോഴും ഇവിടെ ഒരു സ്മാരകം പോലെ കാണാൻ സാധിക്കുന്നതാണ്. പോരുന്ന ആന കുട്ടം താണ്ഡവമാടിയ ലക്ഷണങ്ങൾ കാണാമായിരുന്നു ഒപ്പം ആവി പറക്കുന്ന ആനപിണ്ടങ്ങളും .ഇവയെല്ലാം എന്നിലെ ഭയം ഒന്നുകുടി വർദ്ധിപ്പിച്ചു .  അപ്പോൾ  പറയാൻ കൊള്ളില്ലെങ്കിലും ആന ഓടിക്കുന്ന രംഗങ്ങൾ വരെ ഞാൻ മനസ്സിൽ ആലോചിച്ചുകൂട്ടി .വഴിയിൽ ആനക്കുട്ടം അറിയാതെ ചവിട്ടിയാതയിരിക്കാം പുറത്തോട് പൊട്ടി മരണത്തോട് മല്ലടിക്കുന്ന ഒരു ആമ മനസിനെ വല്ലാതെ വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു ഞാൻ ആദ്യമായിരുന്നു ഒരു ആമയെ കാണുന്നത് അതും ഇങ്ങനെ മരണാസന്നനായി കിടക്കുന്നതും .


     ആനക്കുട്ടം പോയ വഴി തന്നെയാണ് ഞങ്ങളും പോകുന്നത് എന്ന് മനസിലാക്കി ഗൈഡ് വഴി മാറ്റിപ്പിടിച്ചു . അങ്ങനെ     "  പെരിയാറെ.. പെരിയാറെ..പര്‍വത നിരയുടെ പനിനീരെ. "   എന്ന് ദേവരാജൻ മാസ്റ്റർ പുകഴ്ത്തിയ        പെരിയാറും   കടന്ന് അതിന്റെ ഓരം പറ്റിയുള്ള യാത്രാ . മറുവശത്ത്‌ ഈറ്റ കാട്ടിൽ മാലപ്പടക്കം പോലെ കമ്പുകൾ ഓടിക്കുന്ന കാട്ടുഗജവീരൻമ്മാരുടെ  ശബ്ദം ഞങ്ങളുടെ കാതുകളിൽ അലയടിക്കുന്നുണ്ടായിരുന്നു .കാട്ടാനയെ കാണാൻ അതിയായ ആഗ്രഹമുള്ള ഞങ്ങൾ കുറച്ചുപേരെ മാത്രം വീണ്ടും നദി കടന്ന്  ഗൈഡ്ഉം ക്യാപ്റ്റനും കൂടി കൊണ്ടുപോയി കാണിച്ചു , എല്ലാവരും കൂടെ പോയാൽ എന്തെങ്കിലും ആക്രമണം ഉണ്ടായാൽ എല്ലാവരും നാലുപാടും ഓടുകയും തുടർന്ന് ചിലരെങ്കിലും കാട്ടിൽ ഒറ്റപ്പെടാൻ സാധ്യതകൂടുതൽ ആയതിനാൽ ആണ് അതിയായ ആഗ്രഹമുള്ളവരുമായി മാത്രം പോയത് .  അഥവാ എന്തെങ്കിലും ആക്രമണം ഉണ്ടായാൽ നദിയിലേക്ക് ഇറങ്ങണം എന്ന് മുജീബിക്കാ പറഞ്ഞിരുന്നു കാരണം കാട്ടാനകൾ  മനുഷ്യൻ ഒളിക്കുന്നതിലും നാന്നായി മരത്തിനു പുറകിൽ മറഞ്ഞുനിന്ന് ആക്രമിക്കാൻ വിദ്ധക്തരാണത്രെ .അങ്ങനെ ഒളിഞ്ഞു നില്ക്കുന്ന വേളയിൽ അവ ചെവികൾ ആട്ടുകപോലും ചെയ്യാറില്ല ശ്രവണശക്തി ഇവയ്ക്ക് കൂടുതൽ ആയതിനാൽ ക്യാമറയുടെ ഷട്ടർ സൗണ്ട് അവ കേൾക്കും എന്ന ഭയത്തിൽ ഞങ്ങൾ ആ മനോഹര നിമിഷങ്ങൾ ക്യാമറയിൽ പകർത്താൻ മുതിർന്നില്ല .ആ സമയം മറ്റുള്ളവർ  ഓരത്തണലിൽ  വിശ്രമത്തിനും  പെരിയാറിന്റെ ഓളങ്ങലുമായി  സൗഹൃദംപങ്കിടുന്നതിലും ചിത്രങ്ങൾ തങ്ങളുടെ ക്യാമറയിലോപ്പുന്നതിലും ചിലവഴിച്ചു .   വീണ്ടും യാത്രാ ആരംഭിച്ചു സൂര്യരശ്മികളെ തെല്ലും കടത്തിവിടാതെ കൂടാരം പോലെ   നിറയെ പൂക്കളുമായി പച്ചവിരിച്ചു നില്ക്കുന്ന മരങ്ങളുടെ ഇടയിലുടെ  ചെറിയ കുറ്റിചെടികളെ  തട്ടിമാറ്റിയും കിളികളുടെ വിസ്വരനാദത്തോടെയും കൊടും കാട്ടിലുടെയുള്ളയാത്രാ  ബൈബിളിലെ പറുദിസാ എന്ന വാക്ക് കാണുമ്പോൾ എന്റെ മനസ്സിൽ ഓടിയെത്തുന്ന ഒരു കാടിന്റെ ചിത്രം കണ്ണുകൾ കൊണ്ട്  കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ അപ്പോൾ .  ഒരു പക്ഷെ ഇതാണോ  ? സ്വർഗ്ഗം എന്ന ചോദ്യങ്ങൾ  പോലും എന്നിൽ നിഴലിച്ചു . ഞങ്ങൾ നേരെ ചെന്ന് നിന്നത് ഒരു ഗുഹയുടെ മുന്നിലാണ് എന്നാൽ അതൊരു ടണൽ ആയിരുന്നു  പൂയംകുട്ടി ജലപദ്ധതിയുടെ ഭാഗമായി പണ്ടുകാലത്ത് ബ്രിട്ടിഷുകാർ നിർമ്മിച്ചതായിരിക്കാം ഇത് ഏകദേശം 100 മീറ്റർ നിളമുള്ള ടണലിന്റെ ഉള്ളിൽ ഇരുട്ടും ചതുപ്പും ആയതിനാൽ അകത്തേക്ക് കയറിയില്ല ഒപ്പം അട്ടകളുടെ ഒരു കേന്ദ്രമാണ് ഇത്തരം ചതുപ്പുകൾ   ഒരു പക്ഷെ കരടിയോ മറ്റോ ഉള്ളിൽ കണ്ടേക്കാം എന്നും ഗൈഡ് പറഞ്ഞതനുസരിച്ച് യാത്ര തുടർന്നു  ... 

കുറച്ചു കൂടി നീങ്ങിയപ്പോൾ  ഏതോ വന്യമൃഗം വേട്ടയാടി കൊന്നുതിന്ന  ഒരു മാനിന്റെ അസ്ഥികൂടം കണ്ടത് വീണ്ടും ചങ്കിടുപ്പ് കൂട്ടി  , അപ്പോഴാണ് ഷമീറിക്കാ പറഞ്ഞത്  ഇപ്പോൾ നിൽക്കുന്ന സ്ഥലം 12 കിലോമീറ്റർ  ഉൾവനത്തിലാണ് ആയതിനാൽ തന്നെ ഇനി ഓരോ ചുവടുകളും ശ്രദ്ധപൂർവ്വം ആയിരിക്കണം . തുടർച്ചയായ റിവർ ക്രോസിംഗ് എന്നെ ശരിക്കും ദേഷ്യം പിടിപ്പിക്കുന്നതയിരുന്നു കാരണം ഷൂ ഊരണം ഇടുന്നതിനു മുമ്പ് സോപ്പ് പിടിപ്പിക്കണം അതിൽ ചെറിയ ഒരു അഭാവം കാണിച്ചപ്പോൾ തന്നെ 2 അട്ടകൾ എന്നെ പിടികൂടി , മറ്റുള്ളരെയും അതുപോലെ തന്നെ . പിന്നിട് തോൾനടയിലെത്തി ഉച്ചഭക്ഷണം കഴിക്കാൻ സേഫ് ആയ സ്ഥലം അതായിരുന്നു .അപ്പോൾ തന്നെ വാച്ചിലെ സൂചികൾ 2  മണിയിൽ എത്തി നിന്നിരുന്നു . തോൾനട വെള്ളച്ചാട്ടം ഞാൻ കണ്ടിട്ടുള്ള മറ്റെല്ലാ വെള്ളച്ചാട്ടങ്ങളെകാൾ  വ്യത്യസ്തമായി എനിക്ക് തോന്നി കാരണം  പാറകൾതുപ്പിവിടുന്ന പോലെഎന്ന് തോന്നിക്കും വിധമാണ്  വെള്ളം  ചീറ്റിവരുന്നത്   ആ പാറയുടെ മുകളിലുടെയാണ് രാജപാത പോകുന്നത് ഒരു പക്ഷെ അന്ന് ബ്രിട്ടീഷുകാർ  ഒരു പാലത്തിനുരൂപം  കൊടുത്തതവാം ഇത് .  എന്തായാലും ചരിത്രം ഒളിഞ്ഞുകിടക്കുന്ന അന്തരിക്ഷവും  വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലെ ഉച്ചഭക്ഷണവും വിശ്രമവും  മനസിനും ശരിരത്തിനും ഉണർവും ഉന്മേഷവും നല്കി.  


ഇനിയാണ് ട്രാക്കിംഗ് എക്സ്പിരിയൻസ്  കുത്തനെയുള്ള മല കയറി രാജപാതയിൽ എത്തണം കുറച്ചു വിരുതൻമാർ വലിഞ്ഞും ഇഴഞ്ഞും എവിടെയോക്കയോ പിടിച്ച് 90 ഡിഗ്രിയിൽ കിടന്ന മലകയറി മുകളിൽ  എത്തി. ഇവിടെയായിരുന്നു   സലിം ഇക്കായുടെ കയർ സഹായമായത് ഇക്കാ ആദ്യം കയറി  കയർ കെട്ടി താഴെക്ക് ഇട്ടുതന്നു ഞങ്ങൾ അതിൽ പിടിച്ച് കയറി രാജപാതയിൽ എത്തി , ബ്രിട്ടീഷ്‌കാർ ഹൈറേഞ്ചുമായി വ്യാപാര ബന്ധം പുലർത്തുന്നതിനായി  നിർമ്മിച്ച കാനന പാതയാണ് മുന്നാർ - ആലുവ റോഡ്‌  പിന്നിട് ഇത്  രാജഭരണകാലത്ത് രാജാക്കന്‍മാരും ഭരണാധികാരികളും വേനല്‍ക്കാല സുഖവാസത്തിന് മൂന്നാര്‍, ദേവികുളം എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തിരുന്ന രാജവീഥിയായി .കീരംപാറ പഞ്ചായത്തിന്റെ മദ്ധ്യത്തിലൂടെ കടന്ന് ലോകപ്രസിദ്ധമായ തട്ടേക്കാട് പക്ഷിസങ്കേതം വഴി കടന്നു പോകുന്നു  , ഏലം , കുരുമുളക് , തേയില തുടങ്ങിയ ചരക്കുകൾ പഴയ മുസരിസിലേക്ക് എത്തിച്ചിരുന്നത്  ഇതിലെയായിരുന്നു ,   

മുന്നറിന്റെ പ്രദേശമായ ലക്ഷ്മി എസ്റ്റേറ്റിൽ നിന്നും തുടങ്ങി മാങ്കുളം -പിണ്ടിമേട്‌ -പൂയംകുട്ടി -കുട്ടൻപുഴ -  തട്ടേക്കാട് പെരിയാർ നദിയിൽ ചപ്പാത്ത് ഉണ്ടാക്കി കോതമംഗലം വഴി ആലുവ- കൊച്ചി ഇതായിരുന്ന പഴയ രാജപാത ഇപ്പോഴത്തെ റോഡിനേക്കാള്‍ 38 കിലോമീറ്റര്‍ ദൂരം കുറവും വലിയ കയറ്റങ്ങളും ചെങ്കുത്തായ ഇറക്കങ്ങളും ഇല്ലാത്തതുമാണ് പഴയ ആലുവ-മൂന്നാര്‍ റോഡ്. പാറയിൽ ചതുരത്തിൽ കുഴികൾ വെട്ടി അതെ വലുപ്പത്തിൽ കല്ലുകൾ  വെട്ടി കുഴിയിൽ ഇറക്കി ഉറപ്പിച്ചിരുന്ന ഒരു പാലവും കാണാം  . 1924-ൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ രാജപാതയിലെ കരിന്തിരി മല ഇടിഞ്ഞ് പൂയംകുട്ടി മുതൽ മാങ്കുളം വരെയുള്ള പാത  തകർന്നു . തന്മൂലം കൊച്ചിയുമായുള്ള വ്യാപാരബന്ധങ്ങൾ ഇല്ലാതായി. തുടർന്ന് ആലുവ മുതൽ മൂന്നാർ വരെ പുതിയ പാതയും പെരിയാറിനു കുറുകെ പുതിയ പാലവും നിർമ്മിക്കാൻ മഹാറാണി സേതു ലക്ഷ്മി ഭായി ഉത്തരവിട്ടു. സമീപവാസികളുടെ സഹകരണത്തോടെ പത്തു വർഷം കൊണ്ടാണ് നിർമ്മാണം പൂർത്തിയായത്. ഹൈറേഞ്ചിന്റെ വ്യാപാര - വ്യവസായ മേഖലയ്ക്കു പുതിയ കരുത്തു നൽകിക്കൊണ്ട് ശ്രീചിത്തിരതിരുനാൾ രാമവർമ്മ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. സേതു ലക്ഷ്മി ഭായിയുടെ പേരിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.   

അങ്ങനെ ചരിത്രം ഉറങ്ങുന്ന രാജപാതയും കടന്ന് ഈറ്റകാട്ടിലുടെ  കരിവിരന്മാരുടെ സാന്നിധ്യവും മണത്തറിഞ്ഞ് ഞങ്ങൾ  കുരുതിമേട്  വെള്ളച്ചാട്ടത്തിന്റെ അരികിലെത്തി . കാനനമധ്യത്തിൽ കളകള ആരവത്തോടെ ഒഴുകുന്ന നദി വേഴാമ്പലിന്റെയും പക്ഷികളുടെയും സ്വരഗാനമേള മൊത്തത്തിൽ മനസിന്‌ കുളിർമയും ഉണർവും  .  ഡ്രസ്സ്‌ മാറി ഫ്രീസിങ്ങ് വെള്ളത്തിലേക്ക് ചാടി അവിടെ കിടന്ന ഒരു ചങ്ങാടത്തിൽ കയറി ഞാൻ തുഴച്ചിൽ ആരംഭിച്ചു ആദ്യമായാണ് ചങ്ങാടത്തിൽ കയറുന്നത് അതിന്റെ ഒരു ത്രില്ലിൽ ആയിരുന്നു ഞാൻ  . ചങ്ങാടം നിങ്ങത്തതിനാൽ ഗൈഡ് എന്നെ മധ്യത്തിലേക്ക് ഉന്തിവിട്ടു തുടർന്ന് ഒരു 5 ആള് പൊക്കമുള്ള ഒരു ഈറ്റ കമ്പ് എനിക്ക് നേരെ നീട്ടി ഞാൻ കമ്പ് അടിയിൽ കുത്തി തുഴയാം എന്നുകരുതി കമ്പ് താഴേക്ക് താഴ്ത്തി  താഴോട്ടു പോകുന്നതനുസരിച്ചു ഭയം കൂടി ഞാൻ ചരിച്ചു കളിച്ചു ചങ്ങാടത്തിൽ തുഴയുന്ന സ്ഥലം 4-5 ആള് താഴ്ചയുള്ള നിലയില്ല കയത്തിനു മുകളിൽ ആയിരുന്നു എന്നറിഞ്ഞ നിമിഷം നിന്തൽ വഴാക്കമായിരുന്നിട്ടും ഞാൻ ഒള്ള ജീവനും കൊണ്ട് തിരിച്ചു കയറി ചാടാൻ റെഡി ആയി നിന്ന എന്റെ സുഹൃത്ത് ദീപക്കും പുറകോട്ടു വലിഞ്ഞു .

പിന്നെ 56 കാരാൻ സലിം ഇക്കായുടെ വിവിധതരം ഡൈവുകൾ ഞങ്ങൾ യുവാക്കളെ കോരിത്തരിപ്പിച്ചു . ഇക്കായുടെ  തികച്ചും ഒരു 17 കാരന്റെ  ആകാംഷയോടെയും  സാഹസികതയും നിറഞ്ഞയാത്രയും അനുഭവ സമ്പത്തും ഞങ്ങളുടെ മനസിന്‌ ഒരു ധൈര്യം തന്നിരുന്നു എന്ന് പറയാതെ വയ്യ .  പിണ്ടിമേട്ടിൽ 4 ഏറുമാടങ്ങൾ ഉണ്ട് ഒരു വള്ളിയും ഉപയോഗിക്കാതെ കമ്പുകൾ കൊണ്ട് ലോക്ക് ചെയ്തുള്ള ഗോവണി പടികൾ ഞങ്ങളെ അത്ഭുതപ്പെടുത്തി ഒടിയും എന്ന ഭയം കൊണ്ട് ഞങ്ങൾ അതിൽ കയറാൻ തയ്യാറായില്ല എന്നാൽ , അതിന്റെ ബലവും കരുത്തും ഗൈഡ് കയറി ഞങ്ങളെ കാണിച്ചു തന്നു പിന്നിട് 2-3 പേർ മുകളിൽ കയറി .

തുടർന്ന് വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഞങ്ങൾ ഗ്രൂപ്പ്‌ മുഴുവനും ഇരുന്നു ഒരു ഫോട്ടോ എടുത്തതിനു ശേഷം ഈറ്റകാട്ടിലുടെ  മലകയറി എല്ലാവരും 4.30 യോടെ  മാമലകണ്ടത്ത് തിരിച്ചെത്തി .യാത്രയിൽ ഒരാൾക്ക് പോലും ഒരു അപകടമോ മാനസികശാരിരിക ബുദ്ധിമുട്ടുകളോ ഉണ്ടാക്കത്തതിന്റെയും  ,   ഫേസ്ബുക്ക്‌ "യാത്രയിൽ"  ഗ്രൂപ്പിന്റെ ആദ്യ സംരംഭം  വൻ വിജയമായതിന്റെ സന്തോഷവും ഏവരുടെയും മനസിൽ നിന്നും  മുഖത്തുനിന്നും വായിച്ചെടുക്കാമായിരുന്നു     .  ഒരു ദിവസം കൊണ്ട് ഒരുവർഷത്തെ പരിചയം എല്ലാവരും തമ്മിൽ ഉണ്ടായിട്ടും മുജീബീക്കായുടെ  തീരുമാനത്തിൽ എല്ലാവരും പരസ്പരം പരിചയപ്പെടുത്തി എന്നാൽ  ആ സമയത്ത് അത് എനിക്കൊരു അനാവശ്യമായി തോന്നി കാരണം എല്ലാവരെയും നന്നായി അറിയാമായിരുന്നു എങ്കിലും പിന്നിട് ഞാൻ മനസിലാക്കി അത് പെട്ടെന്നുള്ള വേർപാടിന്റെ വിഷമം മറക്കാനുള്ള ഒരു മറയായിരുന്നു എന്ന് ,..

അടുത്ത യാത്രയിൽ വീണ്ടും കാണാം എന്ന അഭിവാദ്യത്തോടെ ഞങ്ങൾ എല്ലാവരും പിരിഞ്ഞു ...
  ("ഈ യാത്രാ  ഞാനും എന്റെ സുഹൃത്തുകളും  കൂടി ഒരിക്കലും  പോകാൻ സാധ്യത ഇല്ലാത്ത ഒന്നാണ് കാരണം ഭയമുണർത്തുന്ന  വനവും വന്യജീവി സാന്നിദ്ധ്യവും ഏതൊരുവനെയും തിരികെ പോരാൻ തോന്നിക്കും, മുമ്പ് അങ്ങനെ സംഭവിച്ചിട്ടും ഉണ്ട് എനിക്ക് ഇത്തവണ അങ്ങനെ തോന്നിയിട്ടില്ല എങ്കിൽ അത് ഞങ്ങളുടെ ഗ്രൂപ്പിലെ മുതിർന്നവരുടെ സാന്നിദ്ധ്യം ഒന്നുകൊണ്ട് മാത്രമാണ് അതിനാൽ തന്നെ എല്ലാവർക്കും  ജീവിതത്തിന്റെ പുസ്തകത്തിൽ എഴുതിചേർക്കാൻ ഒരുപിടി നല്ല ഓർമ്മകൾ എനിക്ക്തന്നതിന് നന്ദി ആശംസിച്ചുകൊള്ളുന്നു


                                  എന്ന്   സ്വന്തം .                                                                         ..അരുണ്‍ ....)