മിന്നാമിനുങ്ങ്‌  ( Glowworm)

സ്വപ്നങ്ങളെ വേട്ടയാടി പിടിക്കാൻ ശ്രമിക്കുന്ന ഒരു സാധാരണക്കാരൻ

നിന്റെ ഓർമ്മക്കായ് ...



എന്നിൽ നിന്നും പറന്നകന്ന എന്റെ മിന്നാാാ മിനുങ്ങിന്റെ ഓർമ്മക്കായി ...

Saturday, 19 November 2016

പ്രണയലേഖനം

                                   













ഇത് ഒരു യഥാർത്ഥ
പ്രണയലേഖനം തന്നെയാണ്  പണ്ടൊരിക്കൽ കോളേജ് ജീവിതകാലത്ത് എന്റെയൊരു ആത്മാർത്ഥ സുഹൃത്ത് അവന്റെ കാമുകിക്കു വേണ്ടി രചിച്ചത് ,അതിന്റെ ഒരു കോപ്പി എനിക്ക് പ്രൂഫ് റിഡിങ്ങിനായി അയച്ച് തന്നു എല്ലാരുടെയും ഓർമകളിൽ നിന്നും ഒരുപക്ഷെ ഈ കത്ത് മാഞ്ഞു പോയിരിക്കാം കാരണം ഈ ബന്ധം ഇപ്പോഴും നിലനിക്കുന്നുണ്ടോ എന്നതിൽ ഞാനും സംശയാകുലനാണ് , എന്നാൽ ഈ ബന്ധം ഇന്നും നിലനിൽക്കുന്നു എങ്കിൽ ഇരുവർക്കും എന്റെ ആശംസകൾ . 

എന്തായാലും പഴയ ഓർമ്മകൾ ചിക്കിചികഞ്ഞപ്പോൾ ആ കത്തും കിട്ടി പണ്ടത്തെ ഓരോ മണ്ടത്തരങ്ങൾ വായിച്ച് ഒരുപ്പാട് ചിരിച്ചു  എങ്കിൽ പിന്നെ അത് ഇവിടെ അവതരിപ്പിച്ചാൽ ഒരിക്കലും നശിക്കാതെ ഓർമയിൽ നിൽക്കുമല്ലോ എന്നോർത്തു ഞാൻ 

അവളുടെ ജന്മദിനത്തിന്റെ അന്നാണ് അവൻ തന്റെ ഇഷ്ടം ഒരുവലിയ  ഗ്രിറ്റിങ് കാർഡിൽ ആക്കി അവൾക്ക് നൽകാനായി കണ്ടെത്തിയ ദിനം .
ഒപ്പം അവൻതന്നെ അവളുടെ ഒരു ചിത്രവും വരച്ച് അതിനോടൊപ്പം ചേർത്തു .
എന്നാൽ അവൾ അത് വാങ്ങിയില്ല ,അവനെ അത് വല്ലാതെ വിഷമിപ്പിച്ചു   ജനമധ്യത്തിൽ നിന്നായതിനാലാവാം എന്ന് പറഞ്ഞുഞങ്ങൾ സുഹൃത്തുക്കൾ അവനെ സമാധാനിപ്പിച്ചു  ഞങ്ങൾ ഹോസ്റ്റലിൽ കൊണ്ടുപോയി നൽകാൻ തീരുമാനിച്ചു പിന്നിട് അവനിലും വാശിയായി കാരണം കഷ്ടപ്പെട്ടിരുന്ന് എഴുതിയ കത്ത് വരച്ച ചിത്രം  തൊട്ടടുത്ത പോസ്റ്റ്ഓഫീസിൽ പോയി അവളുടെ അഡ്രസ്സിൽ രജിസ്‌ട്രേഡ് വിത്ത് എ ഡി അയച്ചു  എന്തായാലും കക്ഷിക്ക് സാധനം കിട്ടി ബാക്കി കഥകൾ ഒന്നും ഞാൻ ചോദിച്ചിട്ടുമില്ല അവൻ പറഞ്ഞിട്ടുമില്ല ...

വളച്ചു കെട്ടുന്നില്ലാ കത്തിലേക്ക് കടക്കാം അതിനു മുമ്പായി സുഹൃത്തിനോട് മാപ്പ് അപേക്ഷിക്കുന്നു നീ എന്നെ വിശ്വസിച്ച് അയച്ച ഈ കത്ത് പുറം ലോകത്തെ അറിയിക്കുന്നതിന് ...


                                 ''ഇപ്പോൾ ഞാൻ ഇതെഴുതുമ്പോൾ ഈ നിമിഷം ഞാൻ ആഗ്രഹിച്ചുപോകുന്നു  നിന്നെ കണ്ടുമുട്ടിയ ആ നിമിഷം 
അല്ല നമ്മൾ പരസ്പരം കണ്ടുമുട്ടേണ്ടിയിരുന്നില്ല  ...
ഇതുപറയാൻ എനിക്ക് ഒരുപാട് കാരണങ്ങളും  ഉണ്ട്
അങ്ങനെയായിരുന്നു എങ്കിൽ എനിക്ക് ഇയാളെ മനസ്സിൽ പ്രതിഷ്ടക്കേണ്ട ആവശ്യം വരില്ലായിരുന്നെല്ലോ . ഓരോ നിമിഷവും ഇയാൾ എന്റെ കൂടെ വേണം എന്ന തോന്നലും മാഞ്ഞുപോയേനെ മാത്രമല്ല പ്രണയമെന്ന വികാരം എനിക്ക് അന്യമായേനെ അപ്പോൾ എനിക്ക് ഇയാളോട് പ്രണയം തോന്നുകയും ഇല്ലായിരുന്നു . ഇയാൾക്ക് വേണ്ടി കരയെണ്ടതായി വരില്ലായിരുന്നു , ഹൃദയം തകരുന്ന വേദന ഞാൻ അനുഭവിക്കേണ്ടിയും വരില്ലായിരുന്നു ,

വേദനയിൽനിന്നും കണ്ണീരിൽ നിന്നും ഞാൻ മുക്തി നേടിയെനെ , മറക്കാനുള്ള വാക്കുകൾ അല്ല കാരണങ്ങൾ എനിക്ക് കണ്ടുപിടിക്കേണ്ടതായി  വരില്ലായിരുന്നു .

ഇല്ല എനിക്ക് മറക്കാൻ സാധിക്കുകയില്ല .

തിരിച്ചുകിട്ടാത്ത ആലിംഗനങ്ങൾ ഉറക്കമില്ലാത്ത രാത്രികൾ , നിന്നെ സ്വപ്നം കാണാൻ എങ്കിലും നിദ്രാദേവി എന്നെ കടാക്ഷിച്ചിരുന്നെങ്കിൽ എന്ന് പ്രാർത്ഥിച്ച നിമിഷങ്ങൾ .

എന്നെ ഇയാൾ പരിഗണിക്കുന്നുണ്ട് അതൊരു കപടനാടകമായി തോന്നുന്നു , ന്യായമായി ഇയാൾ എന്നോട് പറഞ്ഞതൊക്കെ കഴമ്പില്ലാത്തതായി തോന്നുന്നു ,
എനിക്ക് ഇയാളെ മനസ്സിലാകുന്നില്ല 
പ്രണയത്തിൽ മാത്രം ,
എന്നാൽ ബാക്കി എല്ലാരീതിയിലും ഇയാളുടെ ഉള്ളിന്റെ ഉള്ളിൽ എന്താണെന്ന് എനിക്കറിയാം ,
മനസ്സുകൾ തമ്മിലുള്ള അന്തരം നാം കുറയ്‌ക്കേണ്ടിയിരിക്കുന്നു .
കാത്തിരിക്കുകയാണ് ഞാൻ പ്രതീക്ഷയോടെ എന്നിലേയ്ക്ക് അലിയുന്ന ആ നിമിഷത്തിനായി ...,

 സ്നേഹപൂർവ്വം ............................................"

...................................................................................................................................................................

            

                                             *****************************

എന്റെ കുമ്മാട്ടിക്ക്

ഒരു മഴയത്ത് ഒരു ഇറയത്ത് കൂട്ടിമുട്ടി
 തെല്ലും നേരംകൊണ്ടടുത്തറിഞ്ഞു
മഴയെ അറിയാതെ കിന്നരിച്ചു
മഴതോർന്നപ്പോൾ ദിക്കകന്നു
എന്തെന്നില്ലാത്തൊരാത്മബന്ധം
മസ്സിൽ മായാതെ നിൻമുഖമിപ്പോഴും
എനുന്നു ള്ളിൽ വിങ്ങലായി അലയടിച്ചു
 നിന്നിലെ പുഞ്ചിരിയെൻ മനം കവർന്നു
നിൻ പേരറിയില്ല ദിക്കറിയില്ല
എൻ മനസ്സിലടിഞ്ഞു നിൻ മന്ദഹാസം
ആരുനീയെന്ന്  ചൊല്ലുനീ
യെന്നെ  ആഹ്ലാദിപ്പിക്കാൻ
വന്ന  കുമ്മാട്ടിയോ
നീ അകന്നുപോയെന്ന്അറിവിലും
മെവിടെയോ ഉള്ളിലൊരു കനൽ വെളിച്ചം


             **************************



Thursday, 9 June 2016

... ഓർമ്മകളുടെ ഓളപ്പരപ്പിൽ കിഴക്കിന്റെ വെനീസിലേക്ക് വീണ്ടും ഒരു യാത്രാ ...


സൗഹൃദത്തിന്റെ തീരങ്ങളിൽ

                                ഇതൊരു പുതിയ യാത്രാ ആയിരുന്നില്ല . മറിച്ച് ഒരായിരം ഓർമകളുടെ ഒരു പുതുക്കൽ മാത്രമായിരുന്നു . കോളേജ് ജീവിതകാലഘട്ടത്തിൽ പുതിയ സുഹൃത്തുകളോടോപ്പം നടത്തിയ ഞങ്ങളുടെ ആദ്യയാത്രായുടെ  സഞ്ചാരാവഴികളിലൂടെ ഒരു എത്തിനോട്ടം എന്ന് വേണമെങ്കിൽ അതിനെ വിളിക്കാമായിരുന്നു .  19 ജൂലൈ  2014  കുട്ടനാട് ,ആലപ്പുഴ, ഫോർട്ട്‌കൊച്ചി ,മട്ടാഞ്ചേരി , അർത്തുങ്കൽ , എടത്വാ ,അന്ധാകാരനാഴി ,തകഴി തുടങ്ങിയ സ്ഥലങ്ങളിലുടെയായിരുന്നു യാത്രാ അതിന്റെ ഓർമയിൽ പഴയ ചിത്രങ്ങൾ കണ്ടുകൊണ്ടു രസകരമായ നിമിഷങ്ങൾ ഓർത്തെടുക്കുന്നതിനിടയിൽ വെറുതെ ഞങ്ങൾ 5 പേരുടെ ( ദീപക് ,ജെയിംസ്‌, ജയശങ്കർ ,സിജോ 4 പേരെയും പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലെല്ലോ  ) മാത്രം വാട്ട്‌സ്അപ് ഗ്രൂപ്പായ ബിഗ്‌ബ്രദേസിൽ  വെറുതെ ഒരു മെസ്സേജ് ഇട്ടു നമ്മുടെ കുട്ടനാട് യാത്രാ ഒന്നുടെ പോയാലോ എന്ന്   ഇന്ന് തന്നെ പോയേക്കാം എന്നായി എല്ലാർക്കും , ആർക്കെങ്കിലും അസൗകര്യം പറയുമെന്ന് ധരിച്ച എനിക്ക് തെറ്റി . സമയം വൈകിയെന്നു പറഞ്ഞു ഞാൻ പയ്യെ ഒഴിഞ്ഞു ,വെള്ളിയാഴ്ചയാണ്  ശനി ഞായർ എല്ലാവർക്കും തിരക്ക് തിങ്കൾ ഫിക്സ് ചെയ്തു . പിന്നിട് ഗ്രൂപ്പ്‌ ശബ്ദിക്കുന്നത് തിങ്കൾ രാവിലെ 7 ആണ്  ദീപക്കിന്റെ മെസ്സേജ്   "ഇന്ന് ട്രിപ്പ്‌ അല്ലെ ? " യാത്രാ നടക്കില്ലന്നോർ ത്ത് ക്ലാസ്സിൽ പോകാനിരുന്ന ഞാൻ ഞെട്ടി . എങ്കിലും പറഞ്ഞു പോയേക്കാം , ചാടി ക്യാമറ ബാറ്ററി ചാർജിങ്ങ്   വച്ചു .  9 നു പാലായിൽ ചാർട്ട് ചെയ്തതനുസരിച്ച് എല്ലാവരും എത്തി  .


2 കൊല്ലം മുമ്പ് നടത്തിയ യാത്രയിൽ നിന്ന്

പാലാ > കുറവിലങ്ങാട് > കുറുപ്പുംന്തറ  >കല്ലറ  > തണ്ണീർമുക്കം  >  ആലപ്പുഴ > കുട്ടനാട്  >  എടത്വാ > മാരാരിബീച്ച് > അർത്തുങ്കൽ  > ഹാർബർ >  അന്ധാകാരനാഴി  > മട്ടാഞ്ചേരി  > ഫോർട്ട്‌കൊച്ചി  എന്നരിതിയിൽ  റൂട്ട് ചാർട്ട് ചെയ്തിരുന്നതിനാൽ ദീപക് പതിവുപോലെ  കുറവിലങ്ങാട് നിന്നും കൂടാം എന്നായി ഇന്റെർനൽ എക്സാം എഴുതാൻ  പോയ ആശാൻ പടിവരെ ചെന്നിട്ട്  കയറാതെ കോട്ടയത്ത് നിന്നും പറഞ്ഞ ടൈമിൽ സ്ഥലത്തെത്തി ഞങ്ങൾക്കൊപ്പം കൂടി അങ്ങനെ പഴയ ഓർമകളും വിശേഷങ്ങളും പങ്കുവച്ച് യാത്രാ തുടങ്ങി കല്ലറ അടുക്കുന്നതിനു മുമ്പ് ഒരു ലോറിയും പിക്ക് അപ്പ് ലോറിയും കൂട്ടിയിടിച്ചത് യാത്രയെ വഴിമുടക്കി  മണിക്കൂറുകൾ എടുക്കും അവ മാറ്റാൻ,   നാട്ടുകാരോട് സംസാരിച്ചു വേറെ വഴി അവർ ഞങ്ങൾക്ക് മുമ്പിൽ തുറന്നു തന്നു വളരെ ഇടുങ്ങിയ ഒരു വഴി  സ്വർഗത്തിലേക്കുള്ള പാത ഇടുങ്ങിയതും ഞെരുക്കമുള്ളതും കല്ലും മുള്ളും നിറഞ്ഞതാണ്‌ എന്നാണെല്ലോ . കഷ്ടിച്ചു ഒരു കാറിനു പോകാം എതിർദിശയിൽ വണ്ടി വന്നാൽ ഏതെങ്കിലും വീട്ടുമുറ്റം കാണുന്നതു വരെ ക്ഷമയുള്ളവർ പിന്നൊട്ട് പോണം ... ആ വഴി തിരഞ്ഞെടുത്തത് ഏറ്റവും വലിയ അബ്ധമായി തോന്നി കാരണം ഒരുപക്ഷെ മറുവശത്തുനിന്നും ആരെങ്കിലും മറ്റു വാഹനങ്ങളെ വഴിതിരിച്ചു ഇതു വഴി വിടാൻ സാധ്യതയേറെയാണ്  എന്തായാലും ദൈവം സഹായിച്ച് അങ്ങനെ ഒന്ന് ഉണ്ടായില്ല സുഖമായി മെയിൻ റോഡിൽ കയറി യാത്രാ തുടർന്നു ...

                                     11 മണി കഴിഞ്ഞതോടെ ആലപ്പുഴ ബീച്ചിൽ എത്തി പണ്ടും തുടക്കം ഇവിടെ തന്നെ ആയിരുന്നു . എന്നാൽ പഴയതിലും വ്യത്യസ്തമായി കടലമ്മയുടെ രൗദ്രഭാവമാണ് ഞങ്ങൾക്ക് കാണാൻ സാധിച്ചത് . 4-5 ആൾ ഉയരത്തിൽ കലിപൂണ്ട് കരയിലേക്ക് ആഞ്ഞടിക്കുന്ന അടിക്കുന്ന കൂറ്റൻ തിരമാലകൾ  ഉള്ളിൽ നല്ല പോലെ ഭയമുളവാക്കി കാരണം  പത്രങ്ങളിൽ  കടലാക്രമണവാർത്തകൾ എന്നും സ്ഥാനം പിടിച്ചിരുന്നു അതിനാലാവാം ആരും ഇറങ്ങുന്നില്ല എല്ലാം ദൂരെ നിന്ന് എല്ലാവരും നോക്കി കാണുകമാത്രമാണ് ചെയ്യുന്നത് .137 വര്‍ഷത്തോളം  പഴക്കമുള്ള കടല്‍പ്പാലമാണ് ഈ ബീച്ചിലെ പ്രധാന ആകര്‍ഷണം. ബീച്ചിലെ പഴക്കമേറിയ ലൈറ്റ് ഹൗസും പ്രധാനപ്പെട്ടമറ്റൊരു  കാഴ്ചയാണ്. തെങ്ങും കവുങ്ങുമെല്ലാം നിറഞ്ഞ ഈ അറബിക്കടല്‍ത്തീരം മനോഹരമാണ്  . വര്‍ധിച്ചുവരുന്ന സഞ്ചാരികളെ മുന്‍നിര്‍ത്തി അടുത്തകാലത്ത്  സൗന്ദര്യവല്‍ക്കരണം നടത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് കളിയ്ക്കാവുന്ന ഒരു പാര്‍ക്കും ബീച്ചിലുണ്ട്.  കടലമ്മയെ സാക്ഷിയാക്കിയുള്ള പ്രണയ ബന്ധങ്ങൾ പകുതിയിലേറെയും പൂവനിയുന്നതിനാലകാം വൈകുന്നേരങ്ങളിൽ  പ്രണയജോഡികളുടെ സല്ലാപത്തിനായി തിരഞ്ഞെടുക്കാറുള്ള സ്ഥലങ്ങളിൽ  ഒന്നാണ് ഇത് .



                                                മുന്നിലെ നീണ്ടു കിടക്കുന്ന പാതകൾ  അതിവേഗം ബഹുദൂരം താണ്ടെണ്ടാതിനാൽ പെട്ടെന്ന് തന്നെ തകഴി , കുട്ടനാട് , എടത്വാ ലക്ഷ്യമാക്കി നീങ്ങി  . പൊതുവെ ഈ സ്ഥലങ്ങൾ കുട്ടനാട് എന്ന് തന്നെയാണ് അറിയപെടുന്നത് കുട്ടനാടിന്റെ കാര്‍ഷിക പരിസ്ഥിതി ഘടകങ്ങളെ അനുസരിച്ച്  ഭൂപ്രകൃതിയെ അപ്പര്‍ കുട്ടനാട്, കായല്‍ പ്രദേശങ്ങള്‍, വൈക്കം, ലോവര്‍ കുട്ടനാട്, വടക്കന്‍ കുട്ടനാട്, പുറക്കാട് കരി എന്നിങ്ങനെ  ആറായി തിരിച്ചിരിക്കുന്നു , സമുദ്രനിരപ്പിലും താഴെയാണ് കുട്ടനാട് എന്നത് കുട്ടനാടിന്റെ മാത്രം പ്രത്യേകതകളിൽ ഒന്നാണ് .കേരളത്തിലെ നാലു പ്രധാന നദികളായ പമ്പ, മണിമല, അച്ചന്‍കോവില്‍ , മീനച്ചില്‍ എന്നിവയും വേമ്പനാട്ടുകായലും ചേര്‍ന്നു രൂപം നല്‍കിയ ഡെല്‍റ്റാപ്രദേശമാണ് കുട്ടനാട്. കുട്ടനാടിന്റെ പേരിനു പുറകിൽ  അനേകം കഥകൾ ഉണ്ട് എന്നാണ് കുട്ടനാടിനെ കുറിച്ച് കൂടുതൽ സെർച്ച്‌ ചെയ്തപ്പോൾ കാണാൻ സാധിച്ചത് .

                          കായലോട് ചേര്‍ന്ന ജൈവ ആവാസവ്യവസ്ഥയ്ക്ക് കോട്ടംതട്ടാതെ ശാസ്ത്രീയമായി ബണ്ടുകള്‍ തീര്‍ത്താണു് കുട്ടനാടിനെ കൃഷിയോഗ്യമായ കരയാക്കിമാറ്റിയെടുത്തത്. ഇങ്ങനെ കുത്തിയെടുത്ത് കരയാക്കിമാറ്റിയ കുത്തനാട് പരിണമിച്ചാണു് കുട്ടനാട് ആയതെന്നും “കുട്ടം” എന്ന സംഘകാലസംജ്ഞയിൽ നിന്നുമാണു് കുട്ടനാട് ഉണ്ടായതെന്നും പറയപ്പെടുന്നു, പ്രാചീന ചേരസാമ്രാജ്യത്തിന്റെ സിരാകേന്ദ്രമായിരുന്നു പഴയ കുട്ടനാട് അഥവാ കുട്ടം. മുസിരിസ്, നെൽസിൻഡ തുടങ്ങിയ മുഖ്യ തുറമുഖങ്ങൾ ഇവിടെയായിരുന്നു. പല സംഘകാല ചക്രവർത്തിമാരും പേരിനൊപ്പം “കുട്ടുവൻ” (കുട്ടനാട്ടുകാരൻ എന്നർത്ഥം) എന്നു ചേർത്തിരുന്നു.( ചെങ്കുട്ടുവൻ ചേരൻ, പൽയാനൈ ചെൽകെഴു കുട്ടുവൻ തുടങ്ങിയവർ ഉദാഹരണം). സമുദ്രനിരപ്പിൽ തന്നെയോ അതിലും താഴെയോ ആയി സ്ഥിതിചെയ്തിരുന്ന മേഖലയായിരുന്നു കുട്ടനാട്. (കുട്ടം = ഗർത്തം = കുഴി, കുട്ടകം പോലെയുള്ളതു്) – ഭൂപ്രകൃതിയിലെ ഈ പ്രത്യേകതകൊണ്ടാണു് കുട്ടനാട് എന്ന പേരു വന്നതെന്നു് ഒരു വിഭാഗം വാദിക്കുന്നു.

                 ശ്രീ ബുദ്ധന്റെ പ്രാദേശികനാമമാണു് കുട്ടൻ. വ്യാപകമായ ബുദ്ധമതസ്വാധീനമുണ്ടായിരുന്ന ഒരു കാലത്തു് പ്രധാനപ്പെട്ട ബുദ്ധവിഹാരങ്ങൾ സ്ഥിതിചെയ്തിരുന്ന നാട് എന്ന നിലയിലാണു് കുട്ടനാട് എന്നു പേരു് വന്നതെന്നു് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നുണ്ട്. പിൽക്കാലത്ത് കുട്ടനാട്ടിലെ കരുമാടിയിൽ സ്ഥിതിചെയ്യുന്ന ‘കരുമാടിക്കുട്ടൻ’ എന്ന പ്രശസ്തമായ പ്രതിമ ബുദ്ധന്റേതാണെന്നും കരുതപ്പെടുന്നു.

                                  ചുട്ടനാട് ആണു് കുട്ടനാടായി മാറിയത്‌എന്നൊരു മറുവാദംകൂടി ഉണ്ട്. ഭാരതപുരാണത്തില്‍ അര്‍ജ്ജുനന്‍ ദഹിപ്പിച്ച നിബിഡവനപ്രദേശമായിരുന്ന ഖാണ്ഢവവനമാണു് കുട്ടനാട് എന്ന ഐതിഹ്യവും നിലനിന്നിരുന്നു. അതിനാലാണു് ചുട്ടനാട് എന്നു പേർ കിട്ടിയതെന്നും അന്നു് അഗ്നിക്കിരയായ മരങ്ങളുടെയും മറ്റും ചാരമാണു് കായലില്‍ കറുത്ത ചെളിയായി കാണപ്പെടുന്നത് എന്നുമായിരുന്നു കേട്ടുകേള്‍വി. ഇതിനു് ഉപോദ്ബലകമായി തോട്ടപ്പള്ളിയ്ക്കു ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും അടുത്ത കാലം വരെ കുഴിച്ചെടുത്തിരുന്ന കരിഞ്ഞുകാണപ്പെട്ട മരത്തടികളും കരിനിലം എന്നറിയപ്പെടുന്ന നെൽ‌പ്പാടങ്ങളിലെ കരിയുടെ അംശം പൊതുവേ കൂടുതലായി കാണുന്ന മണ്ണും തെളിവുകളായി ഉയർത്തിക്കാണിക്കുന്നുണ്ട്. ഈ ഐതിഹ്യം തെറ്റാണെന്നു് കാര്‍ബണ്‍ ഡേറ്റിങ്ങിലൂടെ ശാസ്ത്രം തെളിയിച്ചു. അതായത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മണ്ണിലകപ്പെട്ടുപോയ ജൈവാവശിഷ്ടങ്ങള്‍ ജീര്‍ണ്ണിച്ച് രൂപംകൊണ്ട കാര്‍ബണിന്റെ സാന്നിദ്ധ്യമാണു് മണ്ണിനു് കറുപ്പ് നിറം കൈവരാന്‍ കാരണമായതു്.


2 കൊല്ലം മുമ്പ് നടത്തിയ യാത്രയിൽ നിന്ന് 

                                 കുട്ടനാടിന്റെ ചെളിമണവും തണുത്ത കാറ്റും ഞങ്ങൾ അനുഭവിക്കാൻ തുടങ്ങി ജലാശായതിരത്ത് വരിവരിയായി നില്ക്കുന്ന കേരവൃക്ഷങ്ങൾ കണ്ണിനുകുളിര് പകരുന്ന കാഴ്ചകൾ ആണ് കണ്ണെത്തദൂരത്തോളം നീണ്ടു  വെള്ളം കയറി കിടക്കുന്ന നെല്പാടങ്ങളും,  അങ്ങനെ അങ്ങനെ പ്രകൃതി കുട്ടനാടിനെ സുന്ദരിയാക്കിയിരിക്കുന്നു ഓമനത്തം തുളുമ്പുന്ന ഒരു പേരും.  ജീവിതത്തിൽ ഒരിക്കലെങ്കിലും കുട്ടനാട് പോയിട്ടില്ല എങ്കിൽ അത് വലിയ നഷ്ടം തന്നെയാണ് .


                      അങ്ങനെ എടത്വാ പള്ളിയിൽ എത്തി പള്ളിയിൽ  വി. ഗീവർഗ്ഗിസ് പുണ്യാളന്റെ പള്ളിയാണ് , ആള് പുലിയാണ്  വിളിച്ചാൽ വിളിപ്പുറത്തുണ്ട് ഞാൻ ഇങ്ങനെ പറയാൻ പുറകിൽ ഒരു ചെറിയ കഥയുണ്ട് , പറമ്പിൽ എവിടെ നോക്കിയാലും പാമ്പ് ഒന്ന് 2 തവണയായപ്പോൾ ഞങ്ങളുടെ അയല്പക്കംകാരാൻ ചേട്ടൻ എടത്വാ പള്ളിയിലെ പുണ്യാളന് നേർച്ച നേർന്നു പിന്നിട് പാമ്പുകളെ ഒരെണ്ണം പോലും അതുവഴി വന്നിട്ടില്ല , പള്ളിയുടെ മുന്നിൽ റോഡിൽ കയറി ഒഴുകുന്ന തോടിന്റെ നടപാതയിൽ കുറച്ചു നേരം ചിലവഴിച്ചു പിന്നിട് അർത്തുങ്കൽ ലക്ഷ്യമാക്കി നീങ്ങി  തീരദേശറോഡുകൾ തന്നെയാണ് എളുപ്പത്തിനായി തിരഞ്ഞെടുത്തത് അതുകൊണ്ട് തന്നെ യാത്രാ വ്യത്യസ്തമായ ഒരു അനുഭുതിയായി തോന്നി പണ്ട് ഈ റോഡുകൾ എല്ലാം പൊട്ടി പൊളിഞ്ഞു കിടക്കുകയായിരുന്നു ഇലക്ഷൻ പ്രമാണിച്ച് നന്നാക്കിയതായിരിക്കണം.  


                                          അർത്തുങ്കൽ പള്ളി ബോർഡ്‌ കണ്ടു തിരിഞ്ഞു വീണ്ടും ഒരു നാലുവഴി കവല   യഥാർത്ഥത്തിൽ വലത്തോട്ടയിരുന്നു തിരിയെണ്ടിരുന്നത് വഴി നന്നായി എനിക്കറിയാമായിരുന്നു  എന്നാൽ ഞങ്ങളുടെ നാവിഗേറ്റർ   ജെയിംസ്‌ പറഞ്ഞതനുസരിച്ച് നേരെ തന്നെ പോയി അവർ അതിലെ പോയിട്ടുണ്ട് എന്ന ധൈര്യത്തിലാണ് ജെയിംസ്‌ അങ്ങനെ പറഞ്ഞത്   പോയിട്ടുണ്ടെന്ന് പറഞ്ഞതിനാൽ ഞാനും അതിലെ വണ്ടി വിട്ടു ചുരുക്കി പറഞ്ഞാൽ വഴി തെറ്റിയിരുന്നു ഏകദേശം   6 കിലോ മീറ്ററോളം ജനവാസം പോലുമില്ലാത്ത ഇടുങ്ങിയ വഴിയെ സഞ്ചരിച്ചു റോഡിനു ഇരുവശവും ചതുപ്പും വെള്ളകെട്ടുകളും ആയിരുന്നതിനാൽ വണ്ടിതിരിക്കാൻ ഒരു സ്ഥലം കണ്ടെത്താൻ പിന്നെയും കിലോ മീറ്ററുകൾ മുന്നോട്ടു പോവേണ്ടി വന്നു കുറച്ചു മുന്നോട്ട് ചെന്നപ്പോൾ 2 ബൈക്ക് യാത്രികരെ കണ്ടു അർത്തുങ്കൽ പള്ളി എന്ന ചോദ്യത്തിന് പരിഹാസത്തോടെയായിരുന്നു മറുപടി ഈ വഴി നേരെ കായൽ ആണ് വണ്ടി തിരിക്കാൻ പിന്നെയും മുന്നോട്ട് .  എല്ലാത്തവണത്തെയും പോലെ ഇത്തവണയും  പെട്രോൾ അടിച്ചില്ല എന്നോർക്കുന്നത്  അപ്പോഴാണ് , ഞങ്ങൾ അങ്ങനെ ആണ് വണ്ടിയേൽ കയറിയാൽ അത് എങ്ങനെ ഓടും എന്ന് ചിന്തിക്കാറില്ല അങ്ങ് പോവാണ്  2-3 വീടിന്റെ മുറ്റങ്ങൾ കണ്ടു എങ്കിലും മുട്ടിനു മുകളിൽ വെള്ളമാണ് . എല്ലായിടത്തും ഇങ്ങനെയാണെങ്കിൽ എവിടെയിട്ടുതിരിക്കും എന്നായി ടെൻഷൻ   ഫ്യുവൽ സൂചി ഒറ്റകട്ടയിൽ നില്ക്കുന്നു       അവിടുത്തെ നാട്ടുകാരി അടുത്ത ഷോർട്ട് കട്ട് പറഞ്ഞു തന്നു ഒപ്പം മഴാക്കാല ദുരിതത്തെകുറിച്ചും നമ്മുടെ നാട്ടിൽ മഴ പെയ്യുമ്പോൾ അവരുടെ വീട് മുങ്ങുകയാണ് എന്ന് കുട്ടനാട്ടുകാർ നേരിടുന്ന ഒരു വെല്ലുവിളിയാണ് ഇതെന്ന് തോന്നി . കുറച്ചുടെ പോയി ഒരു വീടിന്റെ മുറ്റത്തിട്ടു വണ്ടി തിരിച്ചു  ജെയിംസിനെ എല്ലാവരും നല്ലപോലെ സ്നേഹിച്ചു പറഞ്ഞിട്ട് കാര്യമില്ല വല്ലപോഴും മാത്രം വരാറുള്ള വഴികൾ ആർക്കും തെറ്റും.

  ജെയിംസ്‌നെ നാവിഗേറ്റർ എന്ന് വിളിച്ചതിൽ ഒരു കാര്യമുണ്ട് ആശാനാണ് എല്ലാ യാത്രകളിലും ഗൂഗിൾ മാപ്പ് നോക്കി വഴി പറയാറ്  അല്പം സിഗ്നൽ കട്ട്‌ ആയിപോയാലും ഭൂമിശാസ്ത്രപരമായി വഴി കണ്ടു പിടിക്കാൻ ആള് കേമൻആണ്  . 14 കിലോ മീറ്റർ ഉള്ളിൽ ത്തന്നെ പമ്പ് കണ്ടത് ആശ്വാസമായി . 







                                       അർത്തുങ്കൽ പള്ളിയിൽ എത്തിയപ്പോളാണ് അറിയുന്നത് പള്ളിയുടെ അൾത്താരയും ഉൾവശങ്ങളും പുതുക്കിപണിയുകയായിരുന്നു അതിനാൽ പള്ളി അടച്ചിട്ടിരിക്കുന്നു പള്ളിയുടെ മുമ്പിൽ ഒരു പന്തലും സ്റ്റേജ്ഉം  നിർമ്മിച്ചിരിക്കുന്നു അവിടെയാണ് ഇപ്പോൾ വി.കുർബാന അർപ്പിക്കുന്നത് .എങ്കിലും തുറന്നു കിടന്ന ഒരു വാതിലിൽ കൂടി ഉള്ളിൽ പ്രവേശിച്ച് പണികൾ എല്ലാം കണ്ടു  ഇത്രയും പ്രശസ്തമായ ഒരു പള്ളി പണിനടക്കുമ്പോൾ കയറിയത് ദീപക്കിന് ആദ്യ അനുഭവം ആയിരുന്നു ഒപ്പം ഒരു ത്രില്ലും പള്ളി പണി കാണാൻ സാധിചെല്ലോ എന്ന് . വീണ്ടും അർത്തുങ്കൽ കടൽത്തിരം ലക്ഷമാക്കി നീങ്ങി മഴാക്കാലം ആയിരുന്നെങ്കിലും തെളിഞ്ഞ ദിവസമായതിനാൽ സൂര്യന്റെ ചൂട് സഹിക്കാൻ കഴിയത്തതിനാൽ അവിടെ ഇറങ്ങാതെ വണ്ടി തിരിച്ചു ഇനി അന്ധകാരനാഴി . കടൽ തീരം തന്നെ പിടിച്ചു പോയി മാരാരി ബീച്ചും കണ്ടു  അന്ധകാരനാഴിയിലേക്ക് ആലപ്പുഴ ബീച്ച് പോലെ തന്നെ കലിപുണ്ട തിരകൾ .പണ്ട് സുനാമി കാർന്നെടുത്ത സ്ഥലങ്ങളിൽ ഒന്നാണ് .  അകലെ കല്ലുകൾ കുട്ടിയിട്ടു തടയണ സൃഷ്ടിച്ചിരിക്കുന്നത് കണ്ട് അങ്ങൊട്ട് നീങ്ങി   നല്ല വലിയ തിരകളാണ് വരുന്നത് എന്ന് കാർപാർക്കിംഗ് ഏരിയ വരെ മുമ്പ് അടിച്ചു വന്ന തിരകളുടെ  പാടുകളും വെള്ളകെട്ടുകളും കണ്ടു മനസിലാക്കി കടപ്പുറത്തുകൂടി തടയണ ലക്ഷമാക്കി നടന്നു  സ്വന്തമായി നിർമ്മിച്ച കുഴികളിലേക്ക് ഞങ്ങളെ കണ്ടു ഓടി കയറുന്ന ഞണ്ടുകൾ വളരെ രസകരമായി തോന്നി  കുഴി മാന്തിനോക്കിയാലും വീരന്മാരെ കിട്ടില്ല . 

                                                                          


                                              



                                                     കല്ലുകൾ ചാടി ചാടി  കുറച്ചു നടന്നപ്പോൾ രാവിലെ തന്നെ കാറ്റും കൊണ്ട് ഒരു കുപ്പിയുമായി ഇരിക്കുന്ന 2 പേരെ കണ്ടു  അവിടുത്തെ നാട്ടുകാരാണ്  പണിയില്ലാത്തകൊണ്ട് രാവിലെതന്നെ പരിപാടി തുടങ്ങി    വർഷകാലം ആയാൽ അവരുടെ  ജീവിതം വളരെ ദാരിദ്രം നിറഞ്ഞതാണ്‌ മീൻപിടുത്തമാണ് പ്രധാന തൊഴിൽ കടൽക്ഷോഭം ഉള്ളപ്പോൾ കടലിൽ പോകാൻ പറ്റില്ല കാരണം കെട്ടുവള്ളങ്ങൾ ആണ് അവർ ഉപയോഗിക്കുന്നത്  പറമ്പിൽ പണിക്കു പോകാനാണെങ്കിൽ നാട് മുഴുവൻ വെള്ളത്തിനടിയിലും , വീടുകളിൽ വെള്ളം കയറിയാൽ മാസങ്ങളോളം ക്യാമ്പുകളിൽ പല കുടുംബത്തോടൊപ്പം ഒരു കുടുംബം പോലെ  എങ്കിലും സ്ത്രികൾക്ക്  അത്  പലതരത്തിലും  ബുദ്ധിമുട്ടുകൾ   ഉണ്ടാക്കാറുണ്ട് കൂടാതെ പകർച്ചവ്യാധികളും . അത്തരത്തിൽ  നോക്കിയാൽ നമ്മൾ സ്വർഗ്ഗത്തിലാണ്‌ ജീവിക്കുന്നത് .
കടലമ്മയോട്  കുറച്ചു പഴയ ഓർമ്മകൾ പങ്കിട്ട് വീണ്ടും ഫോർട്ട്‌ കൊച്ചി ലക്ഷ്യമാക്കി യാത്രാ തുടർന്നു    .ക്യാമറയുടെ ചാർജ് തീർന്നതിനാൽ ഫോട്ടോ മാനിയാക്ക്  ജയശങ്കർന്  അധികം അങ്ങ്  പൊലിക്കാൻ കഴിഞ്ഞില്ല  അതുകൊണ്ട് തന്നെ ചാർട്ട് ചെയ്തിരുന്ന സമയത്ത് തന്നെ എല്ലായിടത്തുനിന്നും കയറാൻ സാധിച്ചു .




                                                            ആദ്യം മട്ടാഞ്ചേരിക്കാണ് പോയത് അവിടെ  പരദേശി സിനഗോഗ് ആയിരുന്നു ലക്ഷ്യം കുറച്ചു അകലെ കാർ പാർക്ക് ചെയ്ത് സിനഗോഗിലെക്ക് നടന്നു ഇരുവശവും കരകൗശല വസ്തുകൾ വില്ക്കുന്ന കടകൾ വഴിയിലേക്ക് ഇറങ്ങി നില്ക്കുന്നു  ചെറിയ മഴ തൂളി തുടങ്ങിയിരുന്നു അതുകൊണ്ട് തന്നെ കുറച്ചു വേഗത്തിൽ നടന്നു സിനഗോഗിൽ 5 രൂപാ പാസ്സ്ഉണ്ട് ആദ്യം കുറച്ചു ചുമർ ചിത്രങ്ങളും ചരിത്രങ്ങളും ഫോട്ടോ ഗ്രാഫി അനുവധിക്കാത്തതിനാൽ അതിനു മുതിർന്നില്ല  പിന്നിടാണ് സിനഗോഗിൽ പ്രവേശിച്ചത്  പണ്ടുകാലത്ത് പള്ളികളുടെ നടുവിൽ ഉള്ള പ്രസംഗക്കൂട് പോലെയുള്ള   അൾത്താര  നടുക്ക് ചുറ്റിലും ഭിത്തിചേർത്ത് പഴയ കാലത്തെ ബഞ്ചുകൾ  മുഖത്തോടു മുഖം തിരിഞ്ഞിരിക്കുന്ന രീതിയിലാണ് ക്രമികരണം ,സിജോ അവിടെയിരുന്ന  ചേട്ടനോട് എന്തൊക്കെയോ ചരിത്രങ്ങളും സംശയങ്ങളും ആരായുന്നുണ്ടായിരുന്നു  .   



                          

                                       മലബാർ യഹൂദരാണ് 1567-ൽ  ഈ സിനഗോഗ് പണി കഴിപ്പിച്ചത്. കോമൺവെൽത്ത് രാജ്യങ്ങളിൽ തന്നെയും ഏറ്റവും പഴയ സിനഗോഗായാണ് ഈ ജൂതപള്ളി അറിയപ്പെടുന്നത്. ചരിത്രത്തിന്റെ ശേഷിപ്പായ ഈ പള്ളിക്ക് പുറത്ത് ഒരു വലിയ ഘടികാരം ഇപ്പോഴുമുള്ളത് കാണാം . കൈകൊണ്ട് വരച്ച വെവ്വേറെ ചിത്രങ്ങളോട് കൂടി ചൈനയിൽ നിർമ്മിച്ച ഇരുനൂറ്റിയമ്പത്താറ് പോഴ്സ്‌ലെയിൻ തറയോടുകൾ ഈ ദേവാലയത്തിന്റെ നിലത്ത് പാകിയിരിക്കുന്നു. 1000-ആമാണ്ടിലെ ഭാസ്കര രവിവർമ്മന്റെ ചെപ്പേടും 1805-ൽ തിരുവിതാംകൂർ മഹാരാജാവ് സംഭാവന ചെയ്ത പൊൻകിരീടവും ബ്രിട്ടീഷ് റസിഡണ്ടന്റ് ആയിരുന്ന കേണൽ മെക്കാളെ സമർപ്പിച്ച ഏതാനും വെള്ളിവിളക്കുകളുമാണ് ഇവിടെയുള്ള മറ്റ് ആകർഷണങ്ങൾ. കൂടാതെ നൂറിൽ അധികം പഴയ കാല ഗ്ലാസ്‌ തൂക്കു വിളക്കുകളും സിനഗോഗിന്റെ സൗന്ദര്യം കുട്ടുന്നു .  



                        തുടർന്ന്  ഫ്രാൻസിൽ നിന്നും വന്ന ഒരു  കുടുംബത്തെ പരിച്ചയപെടുകയും അവരോടൊപ്പം ജൂതതെരുവിലെ കടകൾ കാണുകയും ചെയ്തു സമയം പോയതിനാലും  ഫോർട്ട്‌ കൊച്ചി അവസാന ലക്ഷ്യമായി മുന്നിൽ കിടക്കുന്നതിനാലും വിദേശ അഥിതികളുടെ ഡച്ച് കൊട്ടാരം കാണാനുള്ള ക്ഷണം നിരസിക്കേണ്ടിവന്നു   മട്ടാഞ്ചേരി പാലസ് റോഡിൽ തന്നെയാണ് കൊട്ടാരം .   പോർച്ചുഗീസുകാരാണ് ഇത് പണികഴിപ്പിച്ചത്. പിന്നീടവർ കൊച്ചി രാജാവായിരുന്ന വീര കേരള വർമ്മയ്ക്ക് ഈ കൊട്ടാരം സമ്മാനമായി നൽകി. 1663-ൽ ഡച്ചുകാർ ഈ കൊട്ടാരത്തിൽ ചില അറ്റകുറ്റപണികൾ നടത്തുകയുണ്ടായി. അതിനുശേഷം ഈ കൊട്ടാരം ഡച്ചുകൊട്ടാരം എന്ന പേരിലും അറിയപ്പെടാൻ തുടങ്ങി. കൊച്ചി രാജാക്കന്മാരും കാലാകാലങ്ങളിൽ ഈ കൊട്ടാരത്തിനു അറ്റകുറ്റപണികൾ നടത്തിയിരുന്നു. ഇന്ന് ഈ കൊട്ടാരം കേരള ഗവർമെന്റിന്റെ കീഴിൽ സം‌രക്ഷിക്കപ്പെട്ടിരിക്കുന്നു.

                                  ഈ പ്രദേശത്ത് ഉണ്ടായിരുന്ന ഒരു അമ്പലം നശിപ്പിച്ച് കൊള്ളയടിച്ചതിൽ കൊച്ചി രാജാവിനുണ്ടായിരുന്ന അപ്രീതി ഇല്ലാതെയാക്കാനായി പോർച്ചുഗീസുകാർ പണികഴിപ്പിച്ച കൊട്ടാരമാണ് ഇത്. അതുകൊണ്ടുതന്നെ അമ്പലങ്ങളിൽ കാണപ്പെടുന്ന കൊത്തുപണികളും ചിത്രപ്പണികളും ധാരാളമായി ഈ കൊട്ടാരത്തിൽ കാണാവുന്നതാണ്. 






                                        വാസ്കോ ഡ ഗാമ കാപ്പാട് തീരത്ത് 1498-ൽ കപ്പലിറങ്ങിയശേഷം മലബാർ ഭാഗത്ത് വ്യാപാരം നടത്താൻ ശ്രമിച്ചിരുന്നുവെങ്കിലും സാമൂതിരിമാരിൽ നിന്നുള്ള എതിർപ്പ് കൂടിയതുകാരണം പിൻവാങ്ങേണ്ടി വന്നിരുന്നു. കൊച്ചി രാജാക്കന്മാർ അന്ന് പോർച്ചുഗീസുകാർക്ക് എല്ലാ സഹായസഹകരണങ്ങളും നൽകി കൊച്ചിയിൽ വ്യാപാരം നടത്താൻ സഹായിച്ചു. അങ്ങനെയാണ് പോർച്ചുഗീസുകാർ കൊച്ചിയിൽ എത്തുന്നത്. പോർച്ചുഗീസുകാർ പോയതിനുശേഷം ഈ കൊട്ടാരം ഡച്ചുകാരുടെ കയ്യിൽ എത്തുകയും പിന്നീട് ഹൈദരാലി ഈ കൊട്ടാരം പിടിച്ചടക്കുകയും ചെയ്തു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പിന്നീട് ഈ കൊട്ടാരം ഹൈരദാലിയെ പരാജയപ്പെടുത്തി സ്വന്തമാക്കി.   അങ്ങനെ ധാരാളം  വിജയ പരാജയങ്ങളുടെ ചരിത്രമുറങ്ങുന്ന ഒരു കൊട്ടാരമാണ് മട്ടാഞ്ചേരി കൊട്ടാരം . 



                                              ബിഗ്‌ - ബി സിനിമയിലെ മമ്മുക്കായുടെ വീടും , പ്രേമം സിനിമയിലെ പേപ്പർ ഹൗസ് എന്ന കഫെയും  ജയശങ്കറിന്റെ നിർബന്ധത്തിൽ ഇറങ്ങി കുറച്ചു ഫോട്ടോസ് എടുത്തു തുടർന്ന് അവസാന സ്ഥലം ഫോർട്ട്‌ കൊച്ചി ബീച്ച് ആയിരുന്നു ബീച്ചിന്റെ കരയിലെ ബെഞ്ചുകളിൽ ഐസ്ക്രിമും ഞ്ഞുണഞ്ഞു മണിക്കുറുകൾ ഇരുന്നു  സായംസന്ധ്യയിൽ  അത്തരത്തിൽ  കടലിൽ ഒളിക്കുന്ന സൂര്യനെയും നോക്കി ഇരിക്കണം എന്നത് ഒരു ആഗ്രഹമായിരുന്നു  അറബിക്കടലിന്റെ തീരത്തെമായക്കാഴ്ചകൾ  ഏതൊരാളുടെ മനസിനെയും പൂർണമായും അതിലേക്ക് ലയിപ്പിക്കും മത്തുപിടിപ്പിക്കും എത്ര മാനസിക സമ്മർദമനുഭവിക്കുന്ന വ്യക്തിയും ശാന്തനായി പറഞ്ഞു വിടാനുള്ള ഒരു കഴിവ് ഇവിടത്തിനുണ്ട് എന്നത് തീർച്ചയാണ്  ഇന്തോ - യൂറോപ്യന്‍ ശൈലിയില്‍ പണിതീര്‍ത്ത മനോഹരമായ ഒരു കോട്ടയാണ് കൊച്ചി തുറമുഖത്തിന്റെ ഏറ്റവും ആകര്‍ഷകമായ കാഴ്ച . കൊച്ചി ബീച്ച് ഫെസ്റ്റിവലാണ് കൊച്ചി ബീച്ചിനെ പ്രശസ്തമാക്കുന്ന ആഘോഷം. ഡിസംബര്‍ അവസാനത്തെ ആഴ്ചയില്‍ നടക്കുന്ന കൊച്ചി ബീച്ച് ഫെസ്റ്റിവല്‍ ആയിരക്കണക്കിന് ആളുകളെയാണ് ആകര്‍ഷിക്കുന്നത്.   സൂര്യൻ കടലിൽ മായുന്നതിനുമുമ്പ് തന്നെ ഞങ്ങൾ തിരിക്കാൻ തീരുമാനിച്ചു . 



                       





                      അങ്ങനെ  4 വർഷമായിതുടരുന്ന സുഹൃത്ത്ബന്ധത്തിന്റെ കെട്ട് ഒരിക്കൽ കൂടി മുറുക്കി . ആദ്യയാത്രയുടെ ഓർമ്മകൾ വീണ്ടും അനുഭവിച്ച് 5 മത്തെയാത്രയും വിജയപൂർവ്വം പൂർത്തിയാക്കി  ,. ഇനിയൊരു യാത്രാ  ഒരുപക്ഷെ സ്വപ്നമായിരിക്കാം  ആ സ്വപ്നത്തിലും മറക്കാനാവാത്ത ധാരാളം ഓർമ്മകൾ ലഭിച്ചിട്ടുണ്ട് സാധ്യമാണ് എങ്കിൽ ആ യാത്രയുടെ ആമുഖത്തിൽ കാരണങ്ങൾ വിവരിക്കാം . 9   മണിയോട് കൂടി പാലയിൽഎത്തി  വീണ്ടും ജീവിതത്തിന്റെ പല മേഖലകളിലേക്ക് എല്ലാവരും പിരിഞ്ഞു .... 


റൂട്ട് മാപ്പ് 












അന്ധകാരനാഴി  മിനി ലൈറ്റ് ഹൗസ് 




     

Wednesday, 27 April 2016

...കൈവഴുതിയ വിസാരം...



പാടവരമ്പത്ത് ഞാൻ നടക്കവേ
ഒരു കൊച്ചു മത്സ്യത്തെ ഞാൻ അറിഞ്ഞു .
അവൾമിഴികൾത്തൻ  -
സൂര്യതേജസ്‌ എൻമനം കവർന്നു  .

എൻ നിഴൽ അവളെ കാർന്നെടുത്തുടൻ
വേഗത്തിൽ ചെള്ളയിൽ പൂണ്ടവൾ
തെല്ലും എറുകണ്ണാൽ നോക്കിയെന്നെ
ഭയത്തിൻ ഓളങ്ങൾ ഞാൻ അറിഞ്ഞു .

മന്ദമൊഴുകുന്ന തെളിനീരിൻ ഓളത്തിലാ -
ടി യുലഞ്ഞവൾ എന്നെ നോക്കി നിന്നു .
 വൈരിയല്ലെന്നറിഞ്ഞതിനാലവാം-
മെല്ലെയെൻ ചാരത്തുവന്നണഞ്ഞു .


മാത്രയിൽ ഒരു വെള്ളില്പ്പക്ഷിയെ-
പ്പോൽ അവൾ കിണുങ്ങി നിന്നു
അത്രമേൽത്തന്നെ  ഞാൻ ഒഴിഞ്ഞു
ഓളപ്പരപ്പിലവൾ എന്നെ നോക്കി നിന്നു .

ദിനംപ്രതിയവളെനിക്കൊഴിച്ചു കൂടായ്കെ -
എന്നറിഞ്ഞമാത്രയിൽ -
ഞാനറിഞ്ഞെന്നിലെഅനുരാഗം .
എന്നിലെഎന്നെ ഞാനറിഞ്ഞ നേരം

എൻ കൈകുമ്പിളിൽ കോരിയെടുക്കാ-
നൊരുങ്ങിയ വിസാരത്തെ
നീലപുതച്ചു വന്നൊരുവൻ
തട്ടിയെടുത്തു പറന്നുപൊങ്ങി .....

*****************************************
   
                                                                     ***
അരുൺ***

Saturday, 2 April 2016

... പൊക്കാളി പാടങ്ങളുൾക്ക് നടുവിലുടെ ഇക്കിളി കാറ്റുംകൊണ്ട് ...




ഇന്നത്തെ യാത്രാ കടമകുടി  ലക്ഷ്യമാക്കിയായിരുന്നു . ഗൂഗിൾ മാപ്പിൽ നോക്കി റൂട്ട് നേരത്തെ തന്നെ തിട്ടപ്പെടുത്തിയിരുന്നു രാവിലെ 8 മണിയോട് കൂടി യാത്രക്കുള്ള ഒരുക്കങ്ങൾ തീർത്ത്‌ വീട്ടിൽ നിന്നിറങ്ങി .9:30 കൂടി ഇടപ്പള്ളിയിൽ എത്തി കുറച്ചു കാര്യങ്ങൾ ചെയ്തു തീർത്ത്‌ 10 മണിയോടെ ഇടപ്പള്ളിയിൽ നിന്നും കടമകുടി ലക്ഷ്യമാക്കി  നീങ്ങി ശനിയാഴ്ചയുടെ തിരക്ക് അനുഭവിച്ചറിയാൻ മാത്രം ഉണ്ടായിരുന്നു .ഇടപ്പള്ളിയിൽ നിന്നും പറവൂർ -റൂട്ടിൽ  വാരപ്പുഴാ പാലം കഴിഞ്ഞ് ലെഫ്റ്റ് കയറി വാരപ്പുഴാ ടൌണിൽ നിന്നും റൈറ്റ് എടുത്ത് വാരപ്പുഴാ അംബലത്തിന്റെ അവിടെ നിന്നും വീണ്ടും ലെഫ്റ്റ് എടുത്ത് അങ്ങനെ അങ്ങനെ ചോദിച്ചു ചോദിച്ച് ഒടുവിൽ കടമകുടിയിലെത്താം  ചെറിയ എന്നാൽ ധാരാളം തിരുവുകൾ ഉള്ള വഴിയായതിനാൽ വഴി ചോദിക്കാതെ എത്തിപെടുക പ്രയാസമാണ് .ഇനി കടമകുടിയെ കുറിച്ച് ...





സിറ്റിയിലെ തിരക്കുകളോ ?, പൊടിപടലമോ ? ശബ്ദകോലാഹലങ്ങളോ ഇല്ലാത്ത അവയൊന്നും അറിയാത്ത ,ആരും അധികം അറിയപെടത്താ പാവപ്പെട്ട ഒരു ഗ്രാമം . ചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ടു ഒറ്റപ്പെട്ടുകിടക്കുന്ന പോലെ തോന്നിയെനിക്ക് ,സിറ്റിക്ക് ഇത്രയും അടുത്ത് ഇത്ര മനോഹരമായ ഒരു ഗ്രാമം ആർക്കും മനസ്സിൽ ഉൾകൊള്ളാൻ കഴിഞ്ഞു എന്നുവരില്ല ..സിറ്റി ലൈഫ് നയിക്കുന്നവർക്ക് സായാനത്തിൽ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ പറ്റിയ സ്ഥലം . ഒപ്പം നമ്മെ ഇക്കിളിപെടുത്തുന്ന  കാറ്റും . കടമകുടിയിലേക്ക്  കയറിയതും ഒരാൾ കൈ കാണിച്ചു വണ്ടി നിർത്തി . കടമകുടിക്കാണ്  പുള്ളിയെയും കൂടെ കൂട്ടി. പേര് ജോസ് സൗദിയിൽ ജോലിചെയ്യുന്ന അദ്ദേഹം അവധിക്ക് നാട്ടിൽ  വന്നതാണ്‌ , നമ്മൾ തമ്മിൽ പരിചയപെടാൻ നിയോഗം ഉണ്ടായിരുന്നു അല്ലെങ്കിൽ ചേട്ടൻ അവധിക്ക് വന്നപ്പോൾ തന്നെ ഞാൻ വരാനും ഞാൻ പറഞ്ഞു .... അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു ശരിയാണ് ..  എന്റെ വരവിന്റെ ഉദേശ്യം പറഞ്ഞപ്പോൾ  അദ്ദേഹം കടമകുടിയെ പറ്റി വർണ്ണിക്കാൻ തുടങ്ങി .







ഈ കാണുന്നതെല്ലാം ചെമ്മീൻ കെട്ടുകളും പൊക്കാളി പാടങ്ങളുമാണ് , പൊക്കാളി ??? ഞാൻ ചോദിച്ചു ഒരാൾ പൊക്കത്തിൽ വളരുന്ന ലവണപ്രതിരോധശേഷിയുള്ള ഒരു നെല്ലിനം ആണ് പൊക്കാളി , വെള്ളത്തിൽ മുങ്ങി പോയാലും അവ ചീഞ്ഞു പോകില്ല എന്നതാണ് മറ്റൊരു പ്രത്യേകത , ചുവപ്പ് നിറമാണ്‌ ഇവയുടെ അരിക്ക് , പൊക്കമുള്ളതിനാലാണ് പൊക്കാളി എന്ന പേര് വന്നത് . ഇവിടുത്തെ പ്രധാന ഉപജീവിതമാർഗ്ഗവും ഇവതന്നെ , 6 മാസം ചെമ്മീനും 6 മാസം പൊക്കാളിയും , വിഷുവരെ  ചെമ്മീൻ കൃഷിയാണ് . അതുകഴിഞ്ഞാൽ പൊക്കാളി . എന്തോ വലിയ പ്രോജെക്റ്റ്‌ന്റെ ഭാഗമായി കുറെ പാടങ്ങൾ കമ്പനികൾ വാങ്ങികൂട്ടിയിരിക്കുന്നു . പഴയ ഇന്ത്യൻ ക്രിക്കറ്റർ കപീൽ ദേവിന്റെ ഉടമസ്ഥതയിലും ഇവിടെ പാടങ്ങൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു .നാട്ടുകാർ സമരം നടത്തിയാണ് മനോഹരമായ ഈ ഗ്രാമത്തിൽ  വൻകിടകമ്പനികളെ കാലുകുത്താൻ അനുവധിക്കാത്തത് അല്ലായിരുന്നെങ്കിൽ ഏക്കറുകണക്കിന് പാടങ്ങൾ നികത്തി സിമന്റ് ശിലകൾ ഉയർന്നു പൊങ്ങിയെനെ ... അങ്ങനെ കടമകുടിയെത്തി ജോസ് ചേട്ടനെ യാത്രയാക്കി ഞാൻ പ്രകൃതിയിലേക്ക് ലയിച്ചു .





കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പൊക്കാളി പാടങ്ങൾ കണ്ണിനും മനസിനും കുളിരുപകരുന്നവയാണ് . ഒപ്പം ചെമ്മീൻ കാവൽമാടങ്ങൾ ധാരാളം അവിടെയും ഇവിടെയുമായി എല്ലാം കാണാൻ സാധിക്കും . പാടങ്ങൾക്ക് നടുവിലുടെ വളഞ്ഞു പുളഞ്ഞു പോകുന്ന വഴി നമ്മെ  പഴയ വയലാർ കവിതകളിലെ ഗ്രാമങ്ങളെ ഓർമ്മിപ്പിക്കുന്നു , നമ്മെ തഴുകി പോകുന്ന ഇളംകാറ്റ് എത്ര മാനസിക പിരിമുറുക്കത്തിൽ ആയിരുന്നാലും അതിനെ അല്പം അണക്കും എന്നതിന് ഞാൻ ഉറപ്പ് തരുന്നു  .പാടങ്ങൾക്കു കുറുകെ കെട്ടിയിരിക്കുന്ന വള്ളികളിൽ നിന്നും കാറ്റ് സംഗിതം പൊഴിക്കുന്നത് കാതുകൾക്ക് ഇംമ്പമെവുന്നവയാണ്  ഒപ്പം വിവിധ തരം ദേശാടനകൊക്കുകളുടെയും പക്ഷികളുടെയും മധുര സ്വരവും വെള്ളത്തിന്റെ ഓളവും അതിന്റെ സ്വരവും ഡോൾഫിനുകളെ അനുകരിച്ചുള്ള മീനുകളുടെ പൊങ്ങിചാട്ടത്തിന്റെ ശബ്ദവും എല്ലാം കൂടി കൂടുമ്പോൾ പ്രകൃതിനമ്മുക്കായ്‌ ഒരു കച്ചേരി തന്നെ ഒരുക്കിയിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം ,.






ദേശാടനപക്ഷികളുടെ പ്രവാഹകേന്ദ്രമാണിവിടം രാവിലെകളിലും വൈകുന്നേരംകളിലുമാണ്  അവയെ കാണാറ് എന്ന് ഇടപ്പള്ളികാരനായ പ്രദീപ് ചേട്ടൻ പറഞ്ഞു . സിനിമയിൽ സഹാ. ഛായഗ്രഹനാണ് അദ്ദേഹം , റെഡ്ചില്ലിസിലാണ് തുടക്കം , അവസാനപടം ദിലീപിന്റെ കിംഗ്‌ ലയർ അതിൽ ലാലിൻറെ മൊബൈൽ ബാർ ബാഗ്‌ ചേട്ടന്റെ കരവിരുതാണത്രെ ഇപ്പോൾ അവരുടെ രാവുകൾ എന്ന പടമാണ് ചെയ്യുന്നത് അങ്ങനെ സിനിമാ വിശേഷങ്ങളുമായി ഒരു മണിക്കുറോളം പ്രദീപ്   ചേട്ടനുമൊപ്പം ചിലവഴിച്ചു ഒഴിവുസമയങ്ങളിൽ ഇവിടെ തനിച്ചുവന്ന് ഇരിക്കാറുണ്ടെന്നു അദ്ദേഹം പറഞ്ഞു പിന്നിട് ചേട്ടനും കളമൊഴിഞ്ഞു . ഞാൻ പാട വരമ്പുകളിലേക്ക് ഇറങ്ങി , ഒരു കാവൽ മാടത്തിന്റെ അരുകിൽ എത്തി ഒരു കട്ടിൽ മാത്രം ഉണ്ട് റാന്തൽ വിളക്കും രാത്രിയിൽ കാവൽ കിടക്കുന്നത് ഇവിടെയാണ് , ചെമ്മീൻ കൃഷി ഉള്ള കാലത്ത് , വെള്ളം കൂടുന്നതും കുറയുന്നതും അനുസരിച്ച് പാടങ്ങളിൽ നിന്നും വെള്ളം ഇറക്കിയും കയറ്റിയും വിടണം അതിനായി ബണ്ടുകൾ നിർമ്മിച്ചിരിക്കുന്നു ഒപ്പം മീനുകളെ പിടിക്കുന്നതിനായി വലകളും ,.. ഞണ്ടുകളെ വളർത്തുന്ന പാടങ്ങളും ഫാമും ഇവിടെയുണ്ട് മറ്റു വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. 1500 -2000 രൂപാ വരെയുള്ള ഞണ്ടുകളെ അവിടെ കാണാം എന്നത് എന്നെ  ഞെട്ടിച്ച  ഒന്നാണ് .





ഏകദേശം 4  മണിക്കൂറോളം അവിടെ ചിലവഴിച്ച്   കുറച്ചു ചിത്രങ്ങൾ  ഒക്കെ ഒപ്പിയശേഷം ഞാൻ തിരിച്ചു... പോരാൻ മനസുണ്ടായിരുന്നില്ല .  അവിടെ ഒറ്റക്കിരിക്കുമ്പോൾ പഴയകാല ഓർമകളെ ഉണർത്താൻ അവിടുത്തെ കാറ്റിന് ശക്തിയുണ്ടെന്ന് എനിക്ക് തോന്നിപോയി .. പോരുന്ന വഴിയിൽ ചെറുതുരുത്ത് എന്ന ഫലകം കണ്ട് വണ്ടി അങ്ങോട്ട്‌ തിരിച്ചു ഒറ്റക്കായതിനാൽ ഇഷ്ടംപോലെ എങ്ങോട്ടും പോകമെല്ലോ ...





ഇടുങ്ങിയ വഴി ചുറ്റും ചെമ്മീൻ കെട്ട് പയലുകൾ ആഴുകിയതാണോ അതോ ചെളിമണം ആണോ എന്നറിയില്ല , വളരെ ദുർഗന്ധമേറിയ വഴിത്താരകൾ ആയിരുന്നു ഒരു പകുതിവരെ   ബാക്കി വഴി പൊളിഞ്ഞതായിരുന്നു സ്വർഗത്തിലേക്കുള്ള പാത ഇടുങ്ങിയതും കല്ലും മുള്ളും നിറഞ്ഞതും ആയിരിക്കും എന്നറിയാവുന്നതിനാൽ ഞാൻ മുന്നോട്ടുതന്നെ പാത അവസാനിക്കുന്നത്‌ ഒരു ജെട്ടിയിലാണ്  ചെറുതുരുത്ത് അവിടെ തീരുന്നു . പാവപ്പെട്ട മത്സ്യതൊഴിലാളികൾ  ആണ് മിക്കവരും  കൊച്ചി എന്ന മഹാ നഗരത്തിന്റെ മുക്കിൻത്തുംമ്പത്തു കിടന്നിട്ടും കൊച്ചിയുടെ ഒരു ഇത്തിരി പോലും ആഡംബമോ ?  ആർഭാടമോ ? അനുഭവിച്ചറിയാൻ ഭാഗ്യം ലഭിക്കാത്തവർ .




 ഇത്തരത്തിൽ  അവിടെ ധാരാളം തുരുത്തുകൾ ഉണ്ട് ചെറുതുരുത്തിന്റെ എതിർവശം  പിഴലയാണ് ,.കൂടാതെ പാല്യംതുരുത്ത്,പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചരിയംതുരുത്ത്, ചേന്നൂർ, കോതാട്, കോരാമ്പാടം, കണ്ടനാട്, കാരിക്കാട് തുരുത്ത് , മുറിക്കൽ തുടങ്ങി വേറെ തുരുത്തുകളും ഉണ്ട്. ബോട്ടും  ,ജങ്കാറും  , വള്ളവും ഓക്കെയാണ്  ഈ തുരുത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നത് എന്ന് ബോട്ട്കയറാൻ വന്ന സമിപവാസിയായ ചേച്ചി പറഞ്ഞു . എന്നാ പിന്നെ ജങ്കാറിൽ കയറി അടുത്ത തുരുത്തും കൂടെ കാണാമെന്നായി അപ്പോൾ ചേച്ചി പറഞ്ഞു ഇന്നലെ വരെ ജങ്കാർഉണ്ടായിരുന്നു ഇന്ന് ഇല്ലെന്ന് തോന്നുന്നു ... നിരാശനായി അവിടുന്നും തിരിക്കാൻ തീരുമാനിച്ചു അങ്ങനെ ചെറുതുരുത്തിനോടും യാത്രാപറഞ്ഞ് വീട്ടിലേക്ക് ...

(ഒരു ദിവസം മുഴുവനും കാണാൻ മാത്രം ഒന്നും ഇവിടെയില്ല അധികം പ്രതിക്ഷകളുമായി വരുന്നവർ നിരാശപ്പെട്ടെക്കാം . വാരപ്പുഴയിൽ  നിന്നും 16 കിലോ മിറ്ററോളം സഞ്ചരിച്ചാൽ ചിറായ് ബീച്ചിൽ എത്താം കൂടാതെ  വല്ലാർപാടം , ഏകദേശം അടുത്താണ് അത്തരത്തിലുള്ള ഒന്നിലധികം പ്ലാനുകളുടെ ഒപ്പം കൂട്ടാം എന്ന് മാത്രം വരവ് പാഴാകില്ല . വാരപ്പുഴാ ചന്തയിൽ ചെറിയ ലാഭത്തിൽ മത്സ്യങ്ങളെ കിട്ടുമെന്ന് പ്രദീപ് ചേട്ടൻ പറഞ്ഞു അതും താല്പര്യമുള്ളവർക്ക് നോക്കാം , ഹോട്ടൽ NH -17 യിൽ ഹോട്ടൽ പെരിയാർ നല്ലതാണ് .)


                                                                                                  ***അരുൺ ***