മിന്നാമിനുങ്ങ്‌  ( Glowworm)

സ്വപ്നങ്ങളെ വേട്ടയാടി പിടിക്കാൻ ശ്രമിക്കുന്ന ഒരു സാധാരണക്കാരൻ

നിന്റെ ഓർമ്മക്കായ് ...എന്നിൽ നിന്നും പറന്നകന്ന എന്റെ മിന്നാാാ മിനുങ്ങിന്റെ ഓർമ്മക്കായി ...

Sunday, 6 December 2015

... മരണവും കാത്ത് ...

മരണവും കാത്തുകിടക്കുന്നു ഞങ്ങൾ
മനുഷ്യാ നിൻ ചുമർബന്ധനത്തിൽ .

നിന്നോരോ വരവിലും
ഞങ്ങൾക്കുറിക്കുന്നു മരണം .

സുഹൃത്തിനായ് ഞങ്ങൾ സ്വയം
കിഴടങ്ങുന്നുനിൻ മുമ്പിൽ .

നീ തന്ന ജീവൻ നീയെടുക്കുന്നു
നിന്റെ കുടുംബത്തിനഹാര മാർഗ്ഗം .

കേവലമൊരു തുച്ചമാം ജീവിത ചക്രം
മരിക്കാൻ മാത്രമായ് ജനിച്ചൊരു ജീവൻ

ഇത് നിന്റെ ആർഭാഢമഭിമാന പ്രശ്നം
പലരുചിയിൽ ഞ്ഞുണയുന്ന നേരം

കാരിരുമ്പ് ചങ്കുത്തുളയ്ക്കുന്ന നേരവും
പ്രാണനായ് തെല്ലും പിടക്കുന്ന നേരവും

നോവില്ല തെല്ലും എൻ ഹൃദയം
പഠിപ്പിച്ചു പാകമാക്കിയിരിക്കുന്നു .

നാലു ചുമരുകൾക്കുള്ളിലും ഞങ്ങൾ
മനസിലാക്കുന്നുമനുഷ്യാനിൻ ഹൃദയം
   
ആദ്യമേ സ്നേഹവും ലാളനയും
പാകമായ് കഴിയുമ്പോൾ കഴുത്തറപ്പും

ഒന്ന് ചിഞ്ഞുമറ്റൊന്നിന് നതിൽ
പരിഭവമില്ല പരതിയില്ല

എങ്കിലും !നിന്നിലും എന്നിലും
ഒരേ ജീവൻ അത് മറക്കരുത് മനുഷ്യാ -
നിൻ ജീവിതത്തിൽ ...


*** അരുണ്‍ ***