മിന്നാമിനുങ്ങ്‌  ( Glowworm)

സ്വപ്നങ്ങളെ വേട്ടയാടി പിടിക്കാൻ ശ്രമിക്കുന്ന ഒരു സാധാരണക്കാരൻ

നിന്റെ ഓർമ്മക്കായ് ...എന്നിൽ നിന്നും പറന്നകന്ന എന്റെ മിന്നാാാ മിനുങ്ങിന്റെ ഓർമ്മക്കായി ...

Monday, 30 November 2015

ഷെഫി പറഞ്ഞ കഥകൾ... ... ഭാഗം 4....

മുമ്പുള്ളഭാഗം വായിക്കാൻ ഈ ലിങ്കിൽ പോകുക ...

*****3***
http://minnaminungu1.blogspot.in/2015/11/3.html***4***എന്തെന്നില്ലാതെ അന്ന് രാത്രിയിൽ  ഞാൻ ട്രെയിനിൽ  ഇരുന്ന് നന്നായി ഉറങ്ങി ഒരുപക്ഷെ വർഷങ്ങൾക്ക് ശേഷമായിരിക്കാം ഇത്തരത്തിൽ നല്ല ഒരു ഉറക്കം .  അതിരാവിലെ  തന്നെ  നാട്ടിൽ ട്രെയിൻ ഇറങ്ങി വീട്ടിലെക്ക് നടന്നു  , വീട്ടിലെത്തി  വാതിലിൽ മുട്ടി  ഷെഫിയാണ് തുറന്നത് , പ്രഭാതത്തിലെ സൂര്യന്റെ വെളിച്ചത്തിൽ അവളുടെ കണ്ണുകൾ തീ കനൽ പോലെ തിളങ്ങുന്നുണ്ടായിരുന്നു , ഒരു നിമിഷത്തേക്ക് എന്റെ ഉള്ളിൽ പഴയകാല ഓർമ്മകൾ ഇടിമിന്നൽ പോലെ വന്നു പോയി .,  ഞാൻ ചോദിച്ചു എങ്ങനെ ഉണ്ട് ഇവിടെ , അവൾ ചിരിച്ചു . അപ്പോഴേക്കും മോള് ഓടിവന്നു അവൾ ഷെഫിയെക്കുറിച്ച്  വാ തോരാതെ പറയാൻ തുടങ്ങി ... ഞാൻ ഒന്ന് ഫ്രഷ്‌ ആയിട്ട് വരാമെന്ന് പറഞ്ഞ് മോളെ താഴെ വെച്ചു , പ്രതിക്ഷ എഴുന്നേറ്റില്ലേ ? ഇല്ല എന്ന് മോള് പറഞ്ഞു .  ഷെഫി ചോദിച്ചു രാവിലെ എന്താ കഴിക്കാൻ ? ,  ഉള്ളതുമതി ഞാൻ പറഞ്ഞു . ഫ്രഷ്‌ആയി വന്നപ്പോഴെക്കും  പ്രതിക്ഷ എഴുന്നേറ്റു അവൾ മോളുടെ കൂടെ കളിതുടങ്ങിയിരുന്നു ,

ഞാൻ അടുക്കളയിലേക്ക് ചെന്നു അവൾ ചോദിച്ചു അഞ്ജലിക്ക് എന്തായിരുന്നു ? ഞാൻ ചോദിച്ചു താൻ എങ്ങനെ ഇത് .. !  ..?   ഞാൻ ഫോട്ടോ കണ്ടു ...അവൾ പറഞ്ഞു   ക്യാൻസർ ആയിരുന്നു....  മോൾക്ക് 9 മാസം ആയപ്പോൾആണ്  അവൾ .......  ഞാൻ മോളോടും ഒന്നും ചോദിച്ചില്ല അവൾക്ക് വിഷമം ആയെങ്കിലോ എന്നോർത്ത് ...   മ്മ്മും  ......  ഞാൻ മൂളി .................   നിന്റെ ഫാമിലി ഒക്കെ ?   നാട്ടിൽഎല്ലാരും ഉണ്ട്  . പിന്നെ അഞ്ജലിയുടെ വീട് ഇവിടെ അടുത്താണ് ഇതും അവളുടെ വീട് ആണ് . ...
പിന്നെ എന്തിനാ ഇവിടെ താമസിക്കുന്നെ അവിടെ ആണേൽ മോളെ നോക്കാൻ ഒക്കെ ആളില്ലേ ?
അഞ്ജലിയുടെ കുട്ടിക്കാലം ഈ വീട്ടിലായിരുന്നു അതുകൊണ്ട് തന്നെ മോളുടെയും ഇവിടെയയിരിക്കണം എന്ന് അവൾക്ക് ആഗ്രഹമുണ്ടായിരുന്നു , പിന്നെ അവളുടെ അമ്മയും അച്ഛനും കുറച്ച് നാൾ ഇവിടെ വന്ന് നിന്നു പിന്നെ ഞാൻ  പറഞ്ഞുവിട്ടു അച്ഛന്റെ ബിസ്സിനസ്സും കാര്യങ്ങൾക്കും ഇവിടെ നില്ക്കുന്നത്  ബുദ്ധിമുട്ടായിരുന്നു  ...  പിന്നെ ആഴ്ചയിൽ അവിടെ പോകാറുണ്ട് ... പ്രതീക്ഷയുടെ അച്ഛൻ ?         അവൾ ഒരു നിമിഷം ഒന്നും മിണ്ടാതെ നിശ്ചലയായി നിന്നുപോയ്‌   ................


  ***അരുണ്‍ ***                                                                                                                          തുടരും ...  

Saturday, 28 November 2015

...ആദ്യകുമ്പസാരം ...( ആദ്യം തന്നെ കുമ്പസാരം എന്താണെന്ന് പരിചയപ്പെടുത്താം ... ക്രിസ്തവമതവിശ്വാസ പ്രകാരം വൈദികനോട്‌ താൻ ചെയ്തു പോയ
പാപങ്ങൾ ഏറ്റുപറഞ്ഞ് അദ്ദേഹം നല്കുന്ന പ്രായിശ്ചിത്ത്വം നിറവേറി പാപമോചനം നേടുക എന്നതാണ് കുമ്പസാരം കുമ്പസാരക്കുട്ടിൽ  ഇരിക്കുന്ന വൈദികൻ മിശിഹായാണ് എന്നാണ് ക്രിസ്തവ സങ്കല്പം  )

ഇനി എന്റെ ആദ്യ കുമ്പസാരത്തിലേക്ക് വരാം എന്റെ കുട്ടികാലത്ത് മുന്നാം ക്ലാസ്സിൽ നിന്നും 4 ക്ലാസ്സിലേക്ക് കയറുന്ന കുട്ടികൾ മുതലായിരുന്നു ആദ്യകുർബാന സ്വികരിച്ചിരുന്നത് എന്നാൽ ഇപ്പോൾ അത് 4 -ൽ നിന്നും 5 ലേക്ക് കയറുന്നവർക്കാക്കി ...  ആദ്യ കുർബാന സ്വികരിക്കേണ്ട കുട്ടികൾക്കായി പ്രത്യേക ക്ലാസ്സുകൾ ഉണ്ട് അതിൽ പ്രധാനമായും വി .കുർബാനയെ കുട്ടികൾ അടുത്തറിഞ്ഞ്‌ അതിന്റെ വിശുദ്ധിയും പവിത്രതയും മനസിലാക്കുക എന്നതാണ് ഉദ്ദേശ്യം ഒപ്പം കുട്ടികളെ എല്ലാ നമസ്കരങ്ങളും പഠിപ്പിച്ച്  ആദ്യ കുർബനാക്കായി ഒരുക്കുകയും ചെയ്യുക  .  

വി  . കുർബാന സ്വികരിക്കുന്നവർ കുമ്പസരിച്ചുപാപ മുക്തി നേടിയിരിക്കണം അങ്ങനെ വരുമ്പോൾ ആദ്യ കുർബാന സ്വീകരിക്കുന്ന കുട്ടികൾ ആദ്യ കുമ്പസാരവും  നടത്തിയിരിക്കണം , അങ്ങനെ  ഞാനും ആദ്യ കുമ്പസാരത്തിനു ഒരുങ്ങുകയാണ് , കുഞ്ഞുമനസ്സിൽ പൊതുവേ പേടിയാണ് ആദ്യ കുമ്പസാരം ,  ... എന്നാൽ ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ ഇത് മനസ്സിലാക്കി ആയിരിക്കണം എല്ലാ ദിവസവും നല്ലകുമ്പസാരം ട്രെയിനിംഗ് തരാൻ തീരുമാനിച്ചു വൈദികൻ ഇല്ലാത്താ കുമ്പസാര കൂടിനുമുമ്പിൽ പോയി വൈദികനെ സങ്കൽപ്പിച്ച് കുമ്പസാരത്തിൽ ഞങ്ങൾ മിടുക്കൻമാരായി പക്ഷെ കുമ്പസാരത്തിന്റെ സ്റ്റൈൽ ഞങ്ങളെ പഠിപ്പിച്ചത് ഞങ്ങൾക്ക്  വളരെ വിചിത്രമായി തോന്നി കാരണം ഓരോ പാപങ്ങളും  പേപ്പറിൽ എഴുതി  അതിന്റെ എണ്ണം കൂടെ എഴുതുക എന്നത് വലിയ പാടായിരുന്നു എങ്കിലും ചെറുപ്പം തൊട്ടുള്ള പാവങ്ങൾ        
(അന്ന് പട്ടി , പൂച്ച , താറാവ് ഒക്കെ ചീത്തവാക്കുകൾ ആയി അറിയത്തോള്ളൂ ഇന്നത്തെ പിള്ളേരെപോലെ പേരുകൾ കുട്ടികെട്ടിയുള്ളതൊന്നും കേട്ടുകേൾവിയിൽ പോലും ഇല്ല ....)     ഓരോന്നായി  പേപ്പറിലേക്ക് പകർത്തി  ഒപ്പം ഒരു മാനം കാണി സംഖ്യയും    അതിൽ    പട്ടി - 46    , എന്ന് ഇപ്പോഴും ഓർമയിൽ ഉണ്ട് .   പിന്നിട്  ഈ  പാവങ്ങളും സംഖ്യയും ടീച്ചറെ കാണിച്ചു ,    ഒരാളുടെ പാപങ്ങളും  പ്രായിശ്ചിത്ത്വവും  കേൾക്കുന്നതും പാപമാണ് എന്ന് മുമ്പ് പഠിപ്പിച്ചതനുസരിച്ച്  എന്റെ പാപം വായിക്കുന്നതും പാപമല്ലേ ടീച്ചറെ എന്ന് ചോദിച്ച എന്റെ ചെവി ടീച്ചർ പൊന്നാക്കി  അത് എന്തിനായിരുന്നു എന്ന് ഇപ്പോഴും എനിക്കറിയില്ല ... ടീച്ചറെ ഉത്തരം മുട്ടിക്കുന്ന സംശയങ്ങൾക്ക് ഞുള്ളിയായിരുന്നു മറുപടികൾ ...

ഒരിക്കൽ ടീച്ചർ പഠിപ്പിച്ചു ഈശോയുടെ മാംസവും രക്തവും ആണ് നമ്മൾ അപ്പത്തിന്റെം വീഞ്ഞിന്റെയും രൂപത്തിൽ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നത് എന്ന് ., ഞാൻ അപ്പോൾ വെറുതെ ഒന്ന് ചോദിച്ചു മാംസവും രക്തവും ഭക്ഷിക്കുന്നത് നരഭോജികൾ അല്ലെ ? എന്ന് അന്നും ചെവി തന്നെ ഉത്തരം അറിഞ്ഞു ...
പിന്നിട് എന്റെ  സംശയങ്ങൾ ചോദിയ്ക്കാൻ ഒരു സുഹൃത്തിനോട് പറയും അങ്ങനെ ഈ സ്റ്റൈൽ കുമ്പസാരം വീട്ടിലറിഞ്ഞപ്പോൾ അവർക്കും സംശയമായി ഒരേ സ്വഭാവമുള്ള പാപങ്ങളെ പൊതുവായി പറഞ്ഞാൽ പോരെ എന്നാ എന്റെ സുഹൃത്ത് വഴി ടീച്ചറിനെ ധരിപ്പിച്ചപ്പോൾ ടീച്ചർ അവനെട്ടും കൊടുത്തു അതിന്റെ കലിപ്പിൽ അവൻ എന്നെ ഒറ്റിക്കൊടുത്തു ആ സംശയത്തിനു കർത്താവായ എനിക്കെട്ടും കിട്ടി ,..
തുടർച്ചയായ ഈ സംഭവങ്ങൾ പിന്നിട് എന്നെ സംശയങ്ങൾ ചോദിപ്പിക്കാൻ പേടിപ്പിച്ചു പിന്നിട് ഇന്ന് വരെ പഠിപ്പിക്കുന്നതിൽ സംശയങ്ങൾ ഞാൻ ടീച്ചർമാരോട് ചോദിച്ചിട്ടില്ല ... കൊച്ചു  കുട്ടികളുടെ  വ്യക്തി വികാസത്തെ തടയുകയാണ് ആ ടീച്ചർ അന്ന് ചെയ്യ്തത് എന്ന് ഇപ്പോഴും ഞാൻ ഓർക്കുന്നു മനസിലാക്കുന്നു ...

അങ്ങനെ ആദ്യ കുമ്പസാര ദിവസം എത്തി എല്ലാ കുട്ടികളും ടീച്ചർ പറഞ്ഞ രിതിയിൽ കൈയ്യിൽ പാപങ്ങളും അതിന്റെ എണ്ണവും  ആയി നിൽക്കുമ്പോൾ ഞാൻ 2 പേപ്പറുമായി ആണ് നില്ക്കുന്നത് ഒന്ന് ടീച്ചർ പറഞ്ഞ രിതിയിൽ ഉള്ളതും ഒന്ന് എന്റെ മമ്മി പറഞ്ഞതനുസരിച്ച് പാപങ്ങളെ ക്രോഡികരിച്ചുള്ളതും ഒന്ന് കൈയ്യിൽ ഒന്ന് പോക്കെറ്റിൽ പെട്ടെന്ന് എടുക്കാവുന്ന വിധത്തിൽ, ആദ്യ കുട്ടി കുമ്പസാരം കഴിഞ്ഞു വിജയകരമായി , 2മത്തെ കുട്ടി കുമ്പസരിച്ചതും  വൈദികൻ  ചാടി എഴുന്നേറ്റു ചെവിയോന്നുകുടഞ്ഞു എന്നിട്ട് അവനോടു ചോദിച്ചു നീ എന്നാ എന്നെ തെറി പടിപ്പിക്കുവാണോ ? എന്ന്   തുടർന്ന് ഇങ്ങനെയാണോ കുട്ടികളെ കുമ്പസാരിപ്പിക്കാൻ പഠിപ്പിക്കുന്നത് എന്ന് ചോദിച്ച് അദ്ദേഹം  ടീച്ചറുടെ നേരെ തിരിഞ്ഞു ടീച്ചർ മൗനം ... ഞാൻ അടക്കം എല്ലാവരും വൈദികന്റെ ദേഷ്യം കണ്ടു പേടിച്ച് നില്ക്കുകയാണ് അപ്പോഴെ ഞാൻ  കൈയ്യിൽ ഇരുന്നകടലാസുചുരുട്ടി പോക്കെറ്റിൽ കയറ്റി . തുടർന്ന് വൈദികൻ ഒരു ചെറിയ ക്ലാസ്സ്‌ എടുത്തു തുടർന്ന് ഉച്ചകഴിഞ്ഞ് വീണ്ടും എല്ലാവരും ഒരുങ്ങി ആദ്യ കുമ്പസാരം നടത്തി ...
   

Tuesday, 24 November 2015

... തെരുവിൽ അലയുന്ന ദൈവം ...

https://www.facebook.com/ActorVarun/videos/930503637029853/


 “അടുത്തുനില്‍പ്പോരനുജനെ കാണാനക്ഷികളില്ലാത്തോർ -
 ക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം..."


എന്ന കവി വചനങ്ങൾ ആണ് ഈ വിഡിയോ കണ്ട എന്നിലേക്ക് ആദ്യമേ  ഓടിയെത്തിയ ചിന്ത ... ഒപ്പം കുറച്ച്  ചോദ്യങ്ങളും

* എന്തിനാണ് നാം ദൈവങ്ങൾക്ക് കാണിക്കാ സമർപ്പിക്കുന്നത് ?

* ആരാണ് യഥാർത്ഥ ദൈവം ?

* നിനക്കുള്ളതിന്റെ പകുതി ഇല്ലാത്തവന് കൊടുക്കുക എന്ന് ദൈവം തന്നെയല്ലേ പറഞ്ഞിരുന്നെ ?

ഇതിന്റെ ഉത്തരങ്ങൾ എനിക്കും കൃത്യമായി ലഭിച്ചിട്ടില്ല , എങ്കിലും എന്നിലേക്ക്‌ എത്തിചേർന്ന ഉത്തരങ്ങൾ ഇതായിരുന്നു . മനുഷ്യൻ തന്റെ കാര്യസാധ്യത്തിനു വേണ്ടി അത് പെട്ടെന്ന് നടക്കാൻ ദൈവത്തിന് നല്കുന്ന കൈക്കുലിയാണ് കാണിക്കാ ... ചിലർ ഇതിനോട് തർക്കിക്കുമായിരിക്കും അവരുടെ പ്രാർത്ഥനയുടെ ഫലം ലഭിച്ചതിന് നല്കുന്ന ഒരു വിഹിതം അല്ലെങ്കിൽ  പാരിധോഷികം എന്ന് വേണേൽ പറയാം അതും കൈക്കുലിയും  തമ്മിൽ എന്താണ് വ്യത്യാസം ?

ആരാണ് യഥാർത്ഥ ദൈവം ? ഞാൻ ഒരു പാതിരാത്രിയിൽ ഒരു അപകടം സംഭവിച്ച് റോഡിൽ മരണത്തോട് മല്ലിട്ട്കിടക്കുമ്പോൾ എവിടുനിന്നോ ഒരു മനുഷ്യൻ രക്ഷകനായി വന്നു എങ്കിൽ ആ സമയത്ത് അദ്ദേഹം ആണ് എന്റെ ദൈവം , ആശുപത്രിയിൽ എത്തിയാൽ ഡോക്ടർ ആണ് എന്റെ ദൈവം, വീട്ടിൽ മാതാപിതാക്കൾ ,  അങ്ങനെ ഓരോ വ്യക്തിക്കും ഓരോ സാഹചര്യത്തിലും പലവ്യക്തികൾ ദൈവമായി കടന്നു വരുന്നു അങ്ങനെ വരുമ്പോൾ നമ്മൾ എല്ലാവരും ഒരു ദൈവമാണ് മറ്റൊരു വ്യക്തിക്ക് ദൈവം ആകണം എങ്കിൽ  നമ്മൾ നമ്മുക്ക് ചുറ്റുമുള്ള നമ്മുടെ സഹജീവികളെ കാണുകയും അടുത്തറിയുകയും വേണം .

ഓരോ വ്യക്തിക്കും അദ്ദേഹത്തിന്റെതായ വ്യക്തിത്ത്വം ഉണ്ട് . അതുകൊണ്ട് തന്നെ ഓരോരുത്തരുടെയും ചിന്തകളും വികാരങ്ങളും വ്യത്യസ്തമാണ് ,  അതിനാൽ തന്നെയാണ്  ഒരു നേരത്തെ അന്നത്തിനുവേണ്ടി അല്ലെങ്കിൽ മരുന്നിനുവേണ്ടി കൈ നിട്ടുന്നവരെ ചിലർ കണ്ടില്ല എന്ന് നടിക്കുന്നതും , ആ പാവം മനുഷ്യൻ തന്റെ വ്യക്തിത്തത്തെ തച്ചുടച്ചാണ് നമ്മുടെ മുന്നിൽ കൈ നീട്ടുന്നത് ,

എന്റെ ചെറുപ്പകാലങ്ങളിൽ സ്കൂളിൽ നിന്നും വിറ്റുതീർക്കാൻ  സമ്മാനക്കുപ്പണുകൾ തന്നുവിടുമായിരുന്നു അതിൽ മഴുവൻ തീർത്താൽ 20 % കമ്മിഷൻ ഉണ്ട് എങ്കിലും ഓരോ വീടും കയറുന്ന പണി  എനിക്ക് എന്റെ വ്യക്തിത്ത്വത്തിനു ഉൾക്കൊള്ളാൻ ആകുമായിരുന്നില്ല എങ്കിലും തീർക്കാതെ പറ്റില്ലെല്ലോ , !  ചില വീടുകളിൽ ചെല്ലുമ്പോൾ അവർ സഹകരിക്കില്ല അപ്പോൾ ഉണ്ടാകുന്ന മനസ്സിന്റെ ഒരു വേദന ഞാൻ അനുഭവിച്ചിട്ടുള്ളതുകൊണ്ട് എന്റെ മുൻപിൽ അങ്ങനെ വരുന്ന കുട്ടികളെ ആരെയും ഞാൻ നിരാശപ്പെടുത്താറില്ല ...

അതുപോലെ തന്നെയാണ് ജീവിക്കാൻ വേണ്ടി കൈ നീട്ടുന്നവരും ... ചിലർ പറയും ഇവരെ മാഫിയകൾ കൊണ്ടുവന്നു വിട്ടിരിക്കുന്നതാണ് എന്ന് ശരിയായിരിക്കാം പക്ഷെ ഓരോരുത്തർക്കും ദിവസം കളക്ഷൻ ടാർഗറ്റ് നിശ്ചയിച്ചിരിക്കാം അത് എത്താത്തവർ ചിലപ്പോൾ പട്ടിണിയും ആകാം അത് എന്തെങ്കിലും ആവട്ടെ പക്ഷെ നമ്മുടെ മുൻപിൽ ദയക്കായി കൈകുപ്പി നില്ക്കുന്ന മനുഷ്യന്റെ മാനസികഅവസ്ഥ മാത്രം പരിഗണിച്ചാൽ മതി , അദ്ദേഹത്തിന്റെ സ്ഥാനത്ത് നമ്മെ ഒന്ന് ചിന്തിച്ചാൽ മതി ,  പാശ്ചാത്യനാടുകളെ അപേക്ഷിച്ച് ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ പട്ടിണിപ്പാവങ്ങൾ ഉള്ളത് , ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങൾ ആണ് അതെല്ലാം , ഈ വിഡിയോയിൽ കണ്ടപോലെ  ഇത്തരക്കാരെ കണ്ടില്ലാന്നു  നടിച്ച്ദൈവത്തിന് കാണിക്കയിട്ടാൽ എന്ത് പ്രയോജനം ? നാം അല്ലെങ്കിൽ മറ്റൊരാൾ കാണിക്കയിട്ടെക്കാം ആരാധനലയങ്ങൾക്ക് അതിന്റെ സുഗമമായ നടത്തിപ്പിനുള്ള തുകമതിയാകും എന്നാൽ പാവങ്ങൾക്ക് ഒരു നേരത്തെ വയറിനുള്ളതുക വേണം ദിവസവും
 ആളുകൾ ശരാശരി 5 രൂപയാണ് ഭിക്ഷനല്കുക ഒരാൾക്ക് ജീവിക്കാൻ ദിവസചിലവ് നമ്മുക്കറിയാം അതിനാൽ തെരുവിലും അലയുന്നത് ദൈവങ്ങളാണ് അവർക്കും നല്ല മനസുണ്ട് അത് ആരും കാണുന്നില്ല എന്ന് മാത്രം .,

പണ്ട് ഒരിക്കൽ കോട്ടയം നഗരത്തിലുടെ ഞാൻ നടന്നു പോകവേ ഫുട്പാത്തിൽ തടസമായി പൊരിവെയിലത്ത് ദേഹം മുഴുവൻ കരിയും ചെളിയുമായി കിടന്നുറങ്ങിയ ഒരു മാനസിക രോഗിയെ ഒരാൾ പട്ടിയെ തൊഴിക്കുന്ന പോലെ തൊഴിച്ചു മാറ്റുന്നത് കാണാൻ ഇടയായി എന്നെ പോലെ തന്നെ മനസ്സിന് ആ കാഴ്ച കാണാൻ കഴിയാതെ പോയ മറ്റുയാത്രികർ അദ്ദേഹത്തെ ചോദ്യം ചെയ്തു വാക്കേറ്റം വരെ ഉണ്ടായി , അതുപോലെ കഠിനഹൃദയമുള്ളവർ താങ്കൾക്കും ഇത്തരം ഒരു അവസ്ഥ വരാം എന്ന് ചിന്തിക്കേണ്ടത് അത്യാവശ്യമാണ് ... കാരണം കൈകുപ്പി തന്നെ ഉപദ്രവിച്ച മനുഷ്യനോട്‌  കരഞ്ഞു കേഴുന്ന ആ മാനസികരോഗി എല്ലാവരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു ..

നാം എന്ന വ്യക്തിയെ ഒരു പക്ഷെ ആരും ഓർക്കില്ല എന്നാൽ നമ്മളിലെ വ്യക്തിത്ത്വം എല്ലാവരും ഓർക്കുന്നു അതും അത് എല്ലാവർക്കും പ്രിയപ്പെട്ടതാണ് എങ്കിൽ മാത്രം .......Saturday, 21 November 2015

ഷെഫി പറഞ്ഞ കഥകൾ... ... ഭാഗം 3....

മുമ്പുള്ളഭാഗം വായിക്കാൻ ഈ ലിങ്കിൽ പോകുക ...

***2***

http://minnaminungu1.blogspot.in/2015/07/blog-post_13.html
***3***


റൂം   എടുത്ത്  കുളിച്ചുഫ്രഷ്‌  ആയി  ഞാൻ  നഗരത്തിലേക്ക്  ഇറങ്ങി  നഗരം  ഉണരുന്നതെയുള്ളൂ  . ആദ്യം  കണ്ട ഹോട്ടലിൽ  എന്തെങ്കിലും കഴിക്കാം എന്നുകരുതി കയറി അതും  കഴിഞ്ഞ് തിരികെ റൂമിലെത്തിയപ്പോൾ  ഒരു ഫോണ്‍ വന്നു അത് വീട്ടില് നിന്നും മോളായിരുന്നു . അവളുടെ ശബ്ദത്തിൽ നിന്ന് തന്നെ അവൾ പതിവിലും വളരെയധികം സന്തോഷത്തിൽ ആണെന്ന് മനസ്സിലായി അവൾ എന്റെ കുശലന്യേഷണം അറിയാൻ വിളിച്ചതാണ് .ആരാ മോൾക്ക്‌ ഫോണ്‍ കുത്തി തന്നെ എന്ന ചോദ്യത്തിന് ഷെഫിയാന്റി  എന്നവൾ മറുപടി പറഞ്ഞു . ആന്റി എവിടെ എന്ന് ചോദിച്ചപ്പോൾ അടുക്കളയിൽ ഉണ്ടെന്നു പറഞ്ഞു . അപ്പോൾ തന്നെ എന്തോ ഒന്ന് വന്ന് ഒരു ധൈര്യം തന്നപോലെ തോന്നി ഞാൻ മോളോട് പറഞ്ഞു ചേച്ചിയുമായി  വഴക്കൊന്നും ഉണ്ടാക്കെല്ലുട്ടോ ...  ഇല്ല  പപ്പാ  അവൾ പറഞ്ഞു എന്നാ മോള് ഫോണ്‍ വെച്ചോ .. പപ്പാ പിന്നെ വിളിക്കാം ചിലപ്പോൾ ചില  അവസരങ്ങളിൽ  ഒരു ഫോണ്‍ കോൾ പോലും മനുഷ്യമനസിന് അമൃതായി മാറും എന്ന് എനിക്ക് അപ്പോൾ   തോന്നി .

റൂം വേക്കെറ്റ് ചെയ്ത് അവിടെ ഇന്നും ഇറങ്ങി നേരെ ബസ്സ്‌ സ്റ്റോപ്പിലേക്ക് നടന്നു , അങ്ങനെ  ബസ്സ്‌ കാത്തുനില്ക്കുന്ന  സമയത്താണ്  ഒരു  കാർ  മുമ്പിൽ  വന്നു നിന്നത്  ഉള്ളിൽ  പുഞ്ചിരിയോടെ  ഒരു മുഖവും  ഒപ്പം  ഒരു ചോദ്യവും " അറിയുവോ ആശാനെ  ... ?"  ആകാശ്  എന്റെ  കോളേജ് ജീവിതകാലത്തെ  എന്റെ  ഏറ്റവും ഉറ്റ ചങ്ങാതി  ഞാൻ  അവനോടൊപ്പം  കാറിൽ കേറി  അവൻ  ചോദിച്ചു , എന്നാ ഉണ്ട് വിശേഷം   നീ വല്ല  കേസിന്റെയും കാര്യത്തിനായി  വന്നതാണോ ?   അവൻ  ഇപ്പോൾ അവിടെ അറിയപ്പെടുന്ന ഒരു  വലിയ വക്കീലാണ്  ഞാൻ  എന്റെ  വരവിന്റെ ഉദ്ദേശ്യം അവനെ  അറിയിച്ചു  അവൻ  ആരെയൊക്കെയോ  വിളിച്ചു  എന്റെ കൂടെ എല്ലാത്തിനും ഒപ്പം നിന്നു അങ്ങനെ  അവന്റെ സഹായം കൊണ്ട് വന്ന കാര്യങ്ങൾ മംഗളപൂർവ്വം നടന്നു ., നീ ഇപ്പോൾ എവിടെയേലും നല്ല ഒരു ക്രിമിനൽ ലോയർ ആയിക്കാണും  എന്നായിരുന്നു ഞാൻ വിചാരിച്ചത്  നീ എന്താ ആ പണി വിട്ടേ ? ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു ചുമ്മാ  ... നീ ആകെ മാറിയിരിക്കുന്നു പഴയ ആ സംസാരവും ഒന്നും ഇപ്പോൾ ഇല്ല  അവൻ പറഞ്ഞു ,.  ഞാൻ വീണ്ടും ഒന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു നിന്റെ ഫാമിലി ഒക്കെ ഭാര്യാ  ഒരു മോനും ഒരു മോളും അവൻ പറഞ്ഞു നിന്റെ കാര്യം ഞാൻ 2 മാസം കഴിഞ്ഞ അറിഞ്ഞേ  മോള് എന്ത് പറയുന്നു .  അവള് സുഖമായി ഇരിക്കുന്നു ഞാൻ പറഞ്ഞു . ഇനി എന്താ പരിപാടി വീട്ടിൽ കേറിട്ടു പോകാം എന്ന് പറഞ്ഞ്  നിർബന്ധിച്ച അവനോട് രാത്രിയിൽ ഉറക്കം കെടുത്തിയ സംഭവങ്ങളും പറഞ്ഞ് റെയിൽവേ  സ്റ്റേഷനിൽ ഇറങ്ങി .

പോകാൻ നേരത്ത് അവൻ പറഞ്ഞു അടുത്തദിവസം ഞാൻ  വരാം ചെന്നിട്ട് വിളിക്കാനും പറഞ്ഞ്  അവന്റെ നമ്പർ തന്നു . അങ്ങനെ അന്നത്തെ പദ്ധതികൾ പൂർത്തിയാക്കാൻ സഹായിക്കാൻ ദൈവദൂതനെ പോലെ എവിടുന്നോ വന്ന ആകാശ് , അവനില്ലയിരുന്നെങ്കിൽ ഒരു 3 ദിവസം കൂടെ ഞാൻ സർക്കാർ ഓഫീസ് നിരങ്ങേണ്ടി വന്നേനെ . അവനെ എല്ലാവർക്കും വലിയ ബഹുമാനം ആണ് സർക്കാർ ജോലിക്കാരെ കൈക്കുലി കേസിന് പിടിക്കുമ്പോൾ അവരുടെയെല്ലാം ഏകരക്ഷാകേന്ദ്രമാണ് അവൻ . അങ്ങനെ ഒരു അല്പം ആശ്വാസത്തോടെ വീട്ടിലേക്ക് ...  

                                                                                                                   

                                                                                                                                    തുടരും ...


(സമയക്കുറവുമൂലമാണ്  മുന്നാം
ഭാഗം എഴുതാൻ വൈകിയത്  അതിൽ ക്ഷമ ചോദിക്കുന്നു...)

***അരുണ്‍ ***