മിന്നാമിനുങ്ങ്‌  ( Glowworm)

സ്വപ്നങ്ങളെ വേട്ടയാടി പിടിക്കാൻ ശ്രമിക്കുന്ന ഒരു സാധാരണക്കാരൻ

നിന്റെ ഓർമ്മക്കായ് ...എന്നിൽ നിന്നും പറന്നകന്ന എന്റെ മിന്നാാാ മിനുങ്ങിന്റെ ഓർമ്മക്കായി ...

Tuesday, 29 September 2015

... ഇടനാഴിയിൽ ഞാൻ ...

ഈ  ചുമരുകൾക്ക്  ഒരു പാട് കഥകൾ പറയാൻ ഉണ്ടാവും , അതിൽ സന്തോഷത്തിന്റെയും  പ്രതിക്ഷകളുടെയും  ദുഃഖത്തിന്റെയും എല്ലാം കഥകൾ  കാണും കാരണം ഇവർ മാത്രമാണ് ഇവർക്കിടയിൽ സംഭവിക്കുന്ന എല്ലാത്തിനും സാക്ഷികൾ ...

ഒരു മാസത്തെ ആശുപത്രിവാസം ആണ് എന്നെ ഈ ചുമരുകളുടെ ഒരു അവസ്ഥയെ പറ്റി ചിന്തിപ്പിച്ചത് . ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കുന്ന അത്രയും വിഷമം എനിക്കില്ല , നാല് ചുമരുകൾക്കുള്ളിൽ കൂട്ടിലടക്കപ്പെട്ട കിളിയെ പോലെ കുറച്ചു മാസികകൾ വായിച്ചുതള്ളിയുള്ള ജീവിതം , എനിക്ക് ആ അവസ്ഥയെ പറ്റി ചിന്തിക്കാൻ ആകുമായിരുന്നില്ല . മുറിക്കുള്ളിൽ ഇരുന്നു വിർപ്പുമുട്ടുമ്പോൾ  ഈ ചുമരുകൾ മാത്രമായിരുന്നു ഒരു ആശ്വാസം , ചുമരിൽ  ചാരി വിദൂരതയിൽ കാണുന്ന വെളിച്ചത്തിലേക്ക് നോക്കിനില്ക്കുകയായിരുന്നു പ്രധാന വിനോദം . ദൂരെ നിന്നും നടന്നു വരുന്ന നിഴൽ രൂപങ്ങൾ നോക്കി വെറുതെ അങ്ങനെ നില്ക്കും , ചിലപ്പോൾ  ഫോണിൽ കുത്തിക്കൊണ്ടു നില്ക്കും .

ഈ ഇടനാഴിയിൽ സന്തോഷത്തോടെ വരുന്നവരെ ഞാൻ കണ്ടു . ഭയത്തോടെ വരുന്നവരെ ഞാൻ കണ്ടു , ഉറ്റവർ നഷ്ടപ്പെട്ട വേദനയിൽ അലറി കരഞ്ഞുവരുന്നവരെയും ഞാൻ കണ്ടു .  ഓരോ നിമിഷത്തിലും വ്യത്യസ്തമായി മാറുന്ന അന്തരിക്ഷം , ചുമരുകളുടെ സ്ഥാനത്ത് നിന്ന് ചിന്തിച്ചാൽ ഒരു വികാരവും പ്രകടിപ്പിക്കാൻ പറ്റാത്തഒരവസ്ഥ  ,ഒരു  മണ്ണുകൊണ്ടോ ? കല്ലുകൊണ്ടോ നിർമ്മിച്ച ശിലപോലെ   ഞാൻ    മിക്കപ്പോഴും അവിടെ  തന്നെ  ,  കുടുംബത്തിൽ  പുതിയ  അംഗം വന്ന സന്തോഷം പങ്കിടുന്നവർ  ഒരു  ഭാഗത്ത് , മറുഭാഗത്ത്  മരണം  കാത്തുകിടക്കുന്നവർ  ,  അങ്ങനെ  പലതരം വികാരങ്ങൾ  ഒന്നുചേർന്ന് ഈ  ഇടനാഴിയിലൂടെ  കടന്നു  പോകുന്നത്  ഞാൻ  കണ്ടിട്ടുണ്ട്  , ആദ്യമെല്ലാം  മനസ്സിന്  വേദനയായിരുന്നു  തുടരെ തുടരെ  കണ്ട്  അതൊരു ശിലമായി  മനസ് ഒരു ശിലയായി .  ഈ  ഇടനാഴിയിലുടെ  കുറച്ചങ്ങു നടന്നാൽ  തന്റെ  അച്ഛന്റെ  അവസ്ഥകണ്ട്  നെടുവീർപ്പെടുന്ന മക്കളെ  ഞാൻ  കണ്ടു ,  തന്റെ  കുഞ്ഞിനെ  കൊഞ്ചിക്കുന്ന അച്ഛനെ ഞാൻ കണ്ടു  , മയങ്ങി കിടക്കുന്ന മകളുടെ  മുഖത്തുനോക്കി  വിതുമ്പുന്ന അമ്മയെയും ഞാൻ കണ്ടു . കുറച്ചു കൂടി  നടന്നപ്പോൾ  ഉറ്റവന്റെ  ശരീരം കത്ത്  മോർച്ചറിക്കു മുമ്പിൽ നില്ക്കുന്ന ബന്ധുക്കൾ ...  അങ്ങനെ  ഒരു  വ്യക്തിയുടെ  ജനനം മുതൽ  മരണംവരെയുള്ള  കഥകൾ  ഈ ഇടനാഴിക്കും  ചുമരുകൾക്കും പറയാനാകും .

                             ആരോരുമാല്ലത്തവരെ  സ്വന്തമായി കണ്ടു  രാവും പകലും സ്നേഹത്തോടെ  ഓടിനടന്നു പരിപാലിക്കുന്ന  മാലാഖമാർ   ,  ക്ഷേമം അനേക്ഷിക്കാൻ എത്തുന്ന ബന്ധുമിത്രങ്ങൾ  , ഡോക്ടർമാർ  അങ്ങനെ  അങ്ങനെ  ദിവസേന  കാണുന്ന ചില  മുഖങ്ങളും  ഒപ്പം കുറച്ചു  പുതിയ  മുഖങ്ങളും , ചിലർ    ഇടനാഴികൾ തെറ്റിയെത്തും  ,  എങ്കിലും പൊതുവെ ആരും  വഴിതെറ്റി  ഇവിടേക്ക് എത്താറില്ല  . അങ്ങനെ ഒത്തിരി  ഒത്തിരി  വ്യക്തിത്ത്വങ്ങളെ ഈ  ഇടനാഴിയിൽ  കാണാം , വേദനയുടെ  പ്രായപരുതിയില്ലാത്ത നിലവിളികൾ  കാതുകൾക്ക്  ഇവിടെ കേൾക്കാം  , ഒപ്പം  നേരംപോക്കിന്  സൊറപറയാൻ  കുറച്ചു  പുതിയ  സുഹൃത്തുകളും അവരുടെ  സംഭാക്ഷണവും  , യന്ത്രങ്ങളുടെ  കലിപിടിപ്പിക്കുന്ന ശബ്ദവും ,  ലോഹം ഉരഞ്ഞ്  ശബ്ദമുണ്ടാക്കി രോഗിയുമായി  പായുന്ന  ഉന്തുവണ്ടികളും    അങ്ങനെ എല്ലാം തന്നെ  ഈ  ഇടനാഴിക്കും ചുവരുകൾക്കും സുപരിചിതം .

ഇനിയും  കാണാനും കേൾക്കാനും   കിടക്കുന്നു കാലങ്ങളോളം  സന്തോഷവും ദുഃഖങ്ങളും ഇടതുർന്ന കാഴ്ചകളും  ശബ്ദങ്ങളും  . വെറും  മുപ്പതുദിവസങ്ങൾ കൊണ്ട്  എന്നെ അവ   ഒരു ശിലയാകിയെങ്കിൽ  ഈ  ഇടനാഴികൾക്ക്  എത്രത്തോളം  കഥകൾ പറയാൻ  ഉണ്ടാകും ?
കേവലമൊരു ശപിക്കപ്പെട്ട ജന്മംപോലെ എല്ലാം കണ്ടും സഹിച്ചും  ഒന്നും മിണ്ടാതെ
നിൽക്കുന്നവർ ...


                            *** അരുണ്‍ ***

Thursday, 10 September 2015

എന്റെ മിന്നാമിനുങ്ങിന് ...

എന്നിൽ നിന്നും എന്റെ  മിന്നാമിനുങ്ങിന്റെ  വെട്ടം  കെട്ടുപോയിട്ടു  ഇന്ന് 1460 ദിനരാത്രികൾ കഴിഞ്ഞിരിക്കുന്നു .
ഇനിയും ഞാൻ നിന്നെ കാക്കും ,ഇനിയും  ഞാൻ  നിന്നെ  ഓർക്കും   ഇത്  നിന്റെ  സ്മാരകം  ആണ്  ,  ഇവിടെ  ചിലവഴിക്കുന്ന  ഓരോ  നിമിഷങ്ങളും   ഞാൻ നിന്നോടോത്താണ്  , നിന്റെ വാക്കുകളും  ശൈലിയുമാണ്  എന്നെ  ഇപ്പോഴും  ജീവിപ്പിക്കുന്നതും  പ്രേചോദനവും  . നീ  നനയാൻ ആഗ്രഹിച്ച മഴകളും,  കൊള്ളാൻ  ആഗ്രഹിച്ച  തണുപ്പും , താണ്ടാൻ  ആഗ്രഹിച്ച  വഴികളും  നിന്റെ  ആഗ്രഹങ്ങൾ  പോലെ  ഞാൻ നിറവേറ്റി  കഴിഞ്ഞിരിക്കുന്നു...  ഇനിയും  ആഗ്രഹങ്ങൾ  ഉണ്ടായിരുന്നെങ്കിൽ  എന്ന്  ഞാൻ ആശിക്കുന്നു  , നിന്റെ  അവസാന വാക്കുകൾ  ഇപ്പോഴും ഞാൻ ഹൃദയത്തിൽ  സൂക്ഷിക്കുന്നു  അവ  ഇപ്പോഴും  എന്റെ  കാതുകളിൽ  മുഴങ്ങുന്നു  " ഞാൻ ഓടി  എന്റെ  ഓട്ടം  പൂർത്തിയാക്കി  നമ്മൾ  തമ്മിലുള്ള  വിശ്വാസം  ഞാൻ  സംരക്ഷിച്ചിരിക്കുന്നു  "  ഞാനും  ഇപ്പോഴും  ആ  വിശ്വാസങ്ങളെ  മുറുകെ  പിടിച്ചിരിക്കുന്നു    അവയെ  ഒരിക്കലും  ഞാൻ   ഉപേക്ഷിക്കുകയില്ല  . എന്നും  ഒരു  ഓട്ടുപാത്രം  പോലെ  ഞാൻ  മിനുക്കികൊണ്ടിരിക്കും  അതിന്റെ  ശോഭകൾ  നിന്നെ  തഴുകിയുണർത്താൻ  ഞാൻ  പ്രാർത്ഥിക്കും  ...  അങ്ങനെ  വീണ്ടും  എന്റെ  ജീവിതത്തിൽ  മിന്നി മിന്നി വീണ്ടും ഒരു  വെളിച്ചമായി  നീ വരുമെന്ന്  ഞാൻ  പ്രതിക്ഷിക്കുന്നു   അങ്ങനെ സംഭവിക്കട്ടെ  എന്ന്  ഞാൻ  ആഗ്രഹിക്കുന്നു   .  നമ്മൾ  തമ്മിൽ  ധാരാളം  അന്തരങ്ങൾ  ഉണ്ടെങ്കിലും  അതിനെ  തരണം  ചെയ്യാൻ  എനിക്ക്  നിമിഷങ്ങൾ  മാത്രം  നിണ്ട   പരിശ്രമം മാത്രം മതി  എന്ന്  ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് . അത്തരം  ചിന്തകളെ  ഞാൻ  ഒരു  സ്വർണനൂലിൽ  ബന്ധിച്ചിരിക്കുന്നു  ഇപ്പോഴും ആ  നൂലിന്  കരുത്ത്  നിന്റെ  നിഷ്കളങ്കമായ  വാക്കുകൾ  മാത്രം ആണ്...  നിന്റെ  മായാവലയത്തിൽ  ഇപ്പോഴും  ഞാൻ  ബന്ധിതൻ ആണ്.......Wednesday, 9 September 2015

നേപ്പാളിൽ നിന്നൊരു സുഹൃത്ത് ...

2 മാസം മുമ്പ് അയല്പ്പക്കത്തെ വീടുപണിക്കെത്തുംമ്പോഴാണ്‌ അബീർ എന്ന 18 കാരനായ നേപ്പാളി പൈയ്യനെ പരിചയപ്പെടുന്നത് . അവന്റെ ജോലി ചെയ്യുമ്പോൾ ധരിക്കുന്ന ഷർട്ട് കീറിപോയി ഉപയോഗശൂന്യമായ ഒരു ഷർട്ട് നല്കുമോ എന്ന അപേക്ഷയുമായാണ്  അവൻ എത്തിയത് . അവന്റെ ആവശ്യം ഞാൻ നല്കി , പിന്നിട് എന്നും  ചങ്ങാത്തം  കൂടാൻ  വരുമായിരുന്നു  , അങ്ങനെ  കുറച്ചു കാലത്തേക്ക്  മിണ്ടാനും പറയാനും  ഒരാൾ ആയെല്ലോ  എന്ന  സന്തോഷത്തിലായി  ഞാനും  ( ബിരുദം കഴിഞ്ഞിരിക്കുന്നതിനാൽ വേറെ കുട്ടുകാർ ആരും നാട്ടിൽ ഇല്ല ഉള്ളവർക്ക് ക്ലാസുകൾ ഉണ്ട് )  അവന്റെ  13  വയസ്സിൽ കേരളത്തിലേക്ക് വന്നതാണ്‌  അവൻ  അതുകൊണ്ടുതന്നെ  മലയാളം  ആശാൻ  നന്നേ കൈകാര്യം ചെയ്യും ,  വീട്  നേപാളിൽ കാത്ത്മണ്ടുവിൽ  എവിടെയോ ആണ്  അച്ഛൻ , അമ്മ ,2  അനുജത്തിമാർ  അതായിരുന്നു  അവന്റെ  കുടുംബം.

 കേരളത്തിൽ  വന്നു കഴിഞ്ഞ്  4 തവണ  അവൻ നാട്ടിൽ പോയിട്ടുണ്ട്  ആദ്യമെല്ലാം ഭയങ്കര ബുദ്ധിമുട്ടായിരുന്നു അവനു  എന്നാൽ നാട്ടിലെ  കുടുംബത്തെ  ഓർക്കുമ്പോൾ   സഹിക്കും അതോർത്തുതന്നെയാണ് അഞ്ചാം ക്ലാസ്സ്‌ മതിയാക്കി കേരളത്തിന്  വണ്ടികേറിയത്  .അവസാനമായി
 പോയത്  ലോകം  ഉറ്റുനോക്കിയാ  നേപ്പാൾ  ദുരന്തം കഴിഞ്ഞാണ് . ആദ്യത്തെ ഒന്ന് രണ്ടു ദിവസങ്ങളിൽ  വീട്ടിൽ നിന്നും  ഫോണ്‍ സന്ദേശങ്ങൾ  വരുമായിരുന്നു എന്ന്  അവൻ പറഞ്ഞു  എന്നാൽ  പിന്നിട്  വിവരം  ഇല്ലാതായി  , അന്ന്  അവൻ  പെരുമ്പാവൂരിന്  അടുത്ത്  എവിടെയോ ആണ് അവർ  നേപാളിൽ  നിന്നുള്ള  മറ്റു  8-10  സുഹൃത്തുകൾ കൂടി  തിരികെ  യാത്രയായി   എങ്കിലും അവരുടെ നാട്ടിൽ  എത്തിപെടാൻ  അവർക്ക്  സാധിക്കുമായിരുന്നില്ല  എല്ലാം  പഴയ  സ്ഥിതിയിൽ ആകാൻ ദിവസങ്ങളോളം  എടുത്തു  അതുവരെ  ക്യാമ്പുകളിൽ കഴിഞ്ഞു  തന്റെ  കുടുംബം  ഏതെങ്കിലും ക്യാമ്പുകളിൽ  കാണും  എന്ന  വിശ്വാസത്തിൽ  . ഒപ്പം  ക്യാമ്പുകൾ  വഴി  അനേഷ്യണങ്ങൾ നടത്തി  ഒരു  ക്യാമ്പിലും  അവന്റെ  കുടുംബം  ഇല്ല  എന്ന റിപ്പോർട്ടുകൾ  ആണ് ലഭിച്ചത്  . ദിവസങ്ങൾക്ക്   ശേഷം  മരിച്ചു എന്നും  പിന്നിട് അവൻ  അവിടെ നിന്നില്ല തിരിച്ച്  കേരളത്തിലേക്ക്  സുഹൃത്തുകൾ  എന്നാൽ പോരാൻ കൂട്ടാക്കിയില്ല  . ധാരാളം സ്വപ്നങ്ങളും , ആഗ്രഹങ്ങളും  ചീട്ടുകൊട്ടാരം പോലെയാണ് തകർന്നത്  എന്ന് അവൻ പറയുന്നു  ഒപ്പം  അവൻ  കൂട്ടിചേർത്തു  എന്നെ അനാഥമാക്കിയ  ആ നശിച്ച  നാട്ടിലേക്ക്  ഇനി ഇല്ല  . നമ്മൾ  റോഡിലുടെ  ഫോണിൽ  പാട്ടും കേട്ടു പോകുന്ന  അന്യസംസ്ഥാന തൊഴിലാളികളെ  കണ്ടു ചിരിക്കാറുണ്ട്  എന്നാൽ  അതിൽ  നാലിൽ  ഓരാളുടെയെങ്കിലും പുറകിൽ  ഇത്തരം കരളലിയിപ്പിക്കുന്ന  കഥകൾ  ഉണ്ടാകും .
  അറവുമാടുകളെ കൊണ്ടുപോകുന്നപോലെ  ലോറികളിൽ  ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുന്നതും  അടിമചന്തകളിൽ  വില്പനചരക്കുപോലെ  ജോലിക്കായി  കവലകളിൽ  നിരന്നു  നില്ക്കുന്നതും  കാണുമ്പോൾ  സങ്കടം തോന്നാറുണ്ട്  ജീവിക്കാൻ എന്തൊക്കെ സഹിച്ചാലാ  എന്നോർത്ത് .

പിന്നിട് ഒരു ദിവസം  അവന്റെ കുടുംബ ഫോട്ടോ എന്നെ കാണിച്ചു എന്നാൽ  അത്  നശിക്കാൻ തുടങ്ങിയിരുന്നു ഞാൻ അത്  ശരിയാക്കി  തരാം എന്ന് പറഞ്ഞു  വാങ്ങിച്ചു  സ്കാൻ ചെയ്തു കുറച്ചു  മിനുക്ക്‌ പണികളും നടത്തി  ഒരിക്കലും പോകാൻ സാധ്യതയില്ലാത്ത വിധത്തിൽ ലാമിനേഷൻ ചെയ്തു നല്കി  ഒപ്പം അവന്റെ ഫോണിലേക്കും അതിന്റെ കോപ്പി നല്കി  . അവന്റെ കണ്ണുകൾ  സന്തോഷം കൊണ്ടും കുടുംബത്തിന്റെ വേർപാടിന്റെ   സങ്കടംകൊണ്ടും തിളങ്ങുന്നത് ഞാൻ കണ്ടു . പിന്നിടോരുടിവസം അവൻ ഒരു പൊതി എന്റെ കൈയ്യിൽ  തന്നു അവന്റെ അധ്വാനത്തിന്റെ വില എല്ലാ ചിലവുകളും കഴിഞ്ഞുള്ള  അവന്റെ സമ്പാദ്യം  ഏകദേശം നാല്പതിനായിരം രൂപ അടുത്തുണ്ട് അവന്  അത്  ബാങ്കിൽ ഇടാൻ സഹായിക്കണം എന്ന് പറഞ്ഞു . ഞാൻ പിറ്റേ ദിവസം തന്നെ കുറച്ച് അപ്ലിക്കേഷൻ ഫോമുകലുമായി  പൂരിപ്പിച്ച് അവന്റെ കൈ കൊടുത്തു ബാങ്കിൽ കൊടുത്താൽ  മതിയെന്നും പറഞ്ഞു  അവൻ അങ്ങനെ അക്കൗണ്ട്‌ തുടങ്ങി  തനിക്കു വേണ്ടി മാത്രം അദ്ധ്വാനിക്കുന്നു   അവനിലും ഭാരമുള്ള വസ്തുകൾ ചുമടെടുത്തു കൂൾ ആയി പോകുമ്പോൾ പലപ്പോഴും ഞാൻ നോക്കി നിന്നുപോയിട്ടുണ്ട് . കഴിഞ്ഞയാഴ്ച വീണ്ടും കാണാം എന്ന അഭിവദ്യത്തോടെ അബീർ മറ്റെവിടെക്കോ പോയി ..

  അന്യസംസ്ഥാന തൊഴിലാളികളുടെ  തൊഴിലിലുള്ള ആത്മാർത്ഥതയും  കഠിനാധ്വാനവും  പ്രശംസിക്കാതെ വയ്യ ...  നമ്മെ  പോലെ തന്നെ മന്ജയും മാംസവുമുള്ള  ഇത്തരം പാവങ്ങളോട്  നമ്മുടെ  മുതലാളിമാരുടെ സമീപനം കുറച്ചുകൂടി മാന്യമായി ആയിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു . ഭാഷ വേറെ ആണെന്നുകരുതി  അവർക്ക് സഹന ശക്തി കൂടുതൽ ആണെന്ന് ഒരു തെറ്റിധാരണ ഇന്ന് മലയാളികൾക്ക് ഉണ്ടെന്നു തോന്നുന്നു ****Tuesday, 8 September 2015

ആദരിക്കാൻ മടിക്കുന്ന ലോകം ...

ലോകപ്രശസ്തഫുട്ബോൾ  ഇതിഹാസം  ക്രിസ്റ്റിയനൊ റൊണാൾഡോ  ഒരിക്കൽ  സപൈയിനിലെ  ഒരു  നല്ല ജനത്തിരക്കുള്ള  ഒരു  തെരുവിൽ  ഒരു  ഭിക്ഷടകന്റെ  വേഷത്തിൽ  ഒരു  നായ്ക്കുട്ടിയെയും  കൊണ്ട്  ഒരു  ഫുട്ബോളുമായി  ഇറങ്ങി  നഗരമധ്യത്തിൽ  തന്റെ  അഭ്യാസ  പ്രകടനങ്ങൾ  നടത്തി  എന്നാൽ  ആരും  അദ്ദേഹത്തെ  ശ്രദ്ധിച്ചില്ല ,  ഏതാനും  മണിക്കുറുകൾക്ക്  ശേഷം  ഒരു  ബാലൻ  അദേഹത്തോടൊപ്പം  കളിയിൽ  ഏർപ്പെട്ടു  കുറച്ചു  സമയങ്ങൾക്കു  ശേഷം  അദ്ദേഹം  തന്റെ  ഓട്ടോഗ്രാഫ്  ആ  ബോളിൽ  ഇട്ടു  ആ  കുട്ടിക്ക് കൊടുത്തു  തുടർന്ന്  അദ്ദേഹം തന്റെ  വേഷഭുഷധികൾ അഴിച്ചപ്പോൾ ആണ് ആളുകൾ അദേഹത്തിന് ചുറ്റും ഓടിക്കുടുന്നത് ,.
 പിന്നിട് അദ്ദേഹം പറയുകയുണ്ടായി , വെറുതെ ഒരാൾ തന്റെ കഴിവ് പ്രകടിപ്പിച്ചപ്പോൾ ആരും ശ്രദ്ധിച്ചില്ല എന്നാൽ അത് ക്രിസ്റ്റ്യനൊ റൊണാൾഡോ എന്നയാൾ ആണ് എന്നറിഞ്ഞപ്പോൾ ആണ് അദേഹത്തിന് പ്രശംസകൾ ലഭിക്കുന്നത് എന്ന് , ഒരു പക്ഷെ ലോകത്തിൽ മിനിറ്റുകൾക്കുള്ളിൽ ലക്ഷങ്ങൾ കണ്ടുതള്ളിയ ഒരു  വീഡിയോയും ഇതായിരിക്കാം  ...

 ഇന്നത്തെ ലോകത്തെയും മനുഷ്യനെയും മനസിലാക്കുക എന്ന ഉദ്ദേശ്യം ആയിരിക്കാം ഒരു പക്ഷെ  അദ്ദേഹത്തെ ഇത്തരം ഒരു ആൾമാറാട്ടത്തിനു പ്രേരിപ്പിച്ചതും , എന്നാൽ ഒരു ഭിക്ഷാടകന്റെ അല്ലെങ്കിൽ ഒരു സാധാരണക്കാരന്റെ ഭാഗത്തുനിന്നുകൊണ്ട് നോക്കിയാൽ അദ്ദേഹം പരിക്ഷണത്തിൽ പരാജിതനാണ് കാരണം അദ്ദേഹത്തിന്റെ അഭ്യാസപ്രകടനത്തിന് ഒരു കൊച്ചു ബാലന്റെയല്ലാതെ മറ്റൊരാളുടെയും പ്രശംസലഭിച്ചില്ല , എന്നാൽ   ക്രിസ്റ്റിയനൊ റൊണാൾഡോ അത് ചെയ്തപ്പോൾ മാത്രമാണ് ആശംസകൾ അദ്ദേഹത്തെത്തേടി  എത്തിയത് .
സ്പൈയിനിൽ  മാത്രമല്ല   ലോകത്തിൽ എവിടെയായിരുന്നാലും  ആധുനികതയുടെ  പുറകെ  പായ്യുന്ന  മനുഷ്യന്  മറ്റൊരുവനെ  കാണാനോ  മനസിലാക്കാനോ അവന്റെ കഴിവിനെ അംഗീകരിക്കാനൊ  സമയമില്ല   അല്ലെങ്കിൽ  മനസ്സില്ല  എന്നതു   തന്നെയാണ്  ഇതിനെല്ലാം  കാരണം  എന്ന്  നമ്മുക്കറിയാം   ക്രിസ്റ്റ്യനൊ റൊണാൾഡോ എന്നയാളെക്കാലും കഴിവുള്ളവർ ഒരു പക്ഷെ നമ്മുക്കിടയിൽ  ഉണ്ടായിരിക്കാം  എന്നാൽ  ആരെയും  അംഗീകരിക്കില്ല  എന്നുള്ളത്  മനുഷ്യന്റെ  ഒരു സ്വഭാവമാണ്  നമ്മെക്കാൽ  മുകളിൽ  ഒരുവനെയും പോകാൻ അനുവദിക്കില്ല  എന്ന  സ്വഭാവം . അഥവാ  അങ്ങനെ ഒരു  പ്രതിഭാ  ഉയർന്നു  വന്നു എങ്കിൽ  അത് അവന്റെ  പ്രയത്നംകൊണ്ട്  മാത്രമായിരിക്കും  പിന്നെ  ചില  പ്രത്യേക  വ്യക്തികളുടെ  സഹായങ്ങൾ  കൊണ്ടും .  

നാട്ടിൽ  റാങ്ക് വാങ്ങിയ കുട്ടിക്കൊപ്പം സെൽഫിഎടുക്കാൻ   ആരും കാണില്ല എന്നാൽ  ഒരു സിനിമാതാരത്തിനൊപ്പം ആണെങ്കിൽ  ഒരു പൊടികൈ  നോക്കാം   ഇതാണ്  ഇന്നത്തെ  സംസ്കാരം  ,സായിപ്പിന്റെ  നാട്ടിൽ  പിന്നെയും  വിത്യാസം  ഉണ്ട്  പ്രതിഭാശാലികളെ  ചില നാടുകളിൽ  അവർ അംഗീകരിക്കുകയും  സാധിക്കുമെങ്കിൽ  അത് അഭ്യസിക്കാനും  അവർ ശ്രമിക്കാറുണ്ട്  പ്രധാനമായും  കായികഭ്യാസങ്ങൾ ആണ് എങ്കിൽ  , നമ്മുടെ  നാട്ടിൽ  എല്ലാം  കണക്കാണ്  വർഷങ്ങളോളം  സിവിൽ സർവീസ് പഠിക്കുന്ന വ്യക്തിയെ  കളിയാക്കുകയും  നീണ്ട പരിശ്രമത്തിനു ശേഷം  അത് ലഭിക്കുമ്പോൾ  ആദരിക്കാനും  വിളിക്കുന്ന  നാട് ആണ് കേരളം  , അവന്റെ  പഠനകാലത്ത്  അവൻ  നേരിട്ടവേദനകൾ ഒരു പക്ഷെ  ഇപ്പോൾ  പഠനം കഴിഞ്ഞു  ജോലിക്ക് തെണ്ടുന്നവർക്ക്  അറിയാവുന്നതാണ് . ചിലരെങ്കിലും പഠനം കഴിഞ്ഞു നാട്ടുകാരെ പേടിച്ചു ഒളിച്ചു നടക്കാത്തവർ  ഇന്ന് ചുരുക്കം മാത്രമാണ്   ഒരു വിധത്തിലും ഒരുത്തനെയും രക്ഷപെടുത്തില്ല എന്ന ചിന്താഗതിയുള്ളവർ  നമ്മുടെ നാടിന്റെ ഒരു  ശാപം ആണ് , . എങ്കിലും ആശ്വാസവാക്കുകളുമായി  സമീപിക്കുന്ന  ചിലരുണ്ടാകും  അവരാണ് എല്ലാ  വിജയങ്ങൾക്കും  ഉത്തേജനം നല്കുന്നതും 

***