മിന്നാമിനുങ്ങ്‌  ( Glowworm)

സ്വപ്നങ്ങളെ വേട്ടയാടി പിടിക്കാൻ ശ്രമിക്കുന്ന ഒരു സാധാരണക്കാരൻ

നിന്റെ ഓർമ്മക്കായ് ...എന്നിൽ നിന്നും പറന്നകന്ന എന്റെ മിന്നാാാ മിനുങ്ങിന്റെ ഓർമ്മക്കായി ...

Sunday, 16 August 2015

... ഇടമലയാറിൽ അരദിനം..( തുടർച്ച) ...

...കാടിന്റെ മക്കളോടൊപ്പം...
ഇടമലയാരിനു ഒരു കിലോമിറ്റർ മുമ്പ് ഒരു ബൈക്ക് യാത്രികനെ കണ്ടു അദ്ദേഹത്തെ തടഞ്ഞുനിർത്തി വഴിയെക്കുറിച്ചും ഇടമലയാറിനെ കുറിച്ചും ചോദിച്ചു , രാവിലെ വഴിയിൽ കാട്ടാന ഉണ്ടായിരുന്നു എന്നും ഇപ്പോൾ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു .രാത്രിയിൽ കാട്ടാന വീട്ടുമുറ്റത്ത്‌ മുത്രം ഒഴിക്കാൻ ഇറങ്ങിയ ഒരാളെ  കുത്തികൊന്നു എന്നും  അയാളെ കാണാൻ പോകുകയാണ് അദ്ദേഹം എന്നും ഇന്നലെ രാത്രിയിൽ കാട്ടാന ശല്യം കൂടുതൽ ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു  ,ഒപ്പം പോരുന്നവഴിക്ക് ആൾകൂട്ടം കണ്ടില്ലേ ? എന്നും ചോദിച്ചു അപ്പോഴാണ് മനസിലാകുന്നത് വടാട്ടുപാറയിലെ ജനത്തിരക്കിന് കാരണം , അയാൾ ഇടമലയാറിലെ 
k .s .e .b  ഉദ്യോഗസ്ഥനാണ് എന്നും അവിടെ പരിചയമുള്ളവർ ഇല്ലാതെ കയറ്റില്ല തിരികെ പോകുന്നതാണ് നല്ലത് എന്നും പറഞ്ഞു അപ്പോഴേക്കും മഴതൂളിത്തുടങ്ങിയിരുന്നു അദ്ദേഹം പറഞ്ഞു ഇടമലയാർ ചെക്ക്‌പോസ്റ്റ്‌ ഉണ്ട് മഴ നനയാതെ അവിടെ കേറിനില്ക്കാം തുടർന്ന് മഴക്കൊട്ടും ഇട്ട് അദ്ദേഹം യാത്രയായി , അയാൽ വെറുതെ പേടിപ്പിച്ചതായിരിക്കും എന്ന് പറഞ്ഞു ആനപിണ്ടങ്ങൾ നിറഞ്ഞ വഴിയെ ഞങ്ങൾ കുതിച്ചു . ഒരു പക്ഷെ ഞങ്ങൾ അദ്ദേഹത്തെ കണ്ടിരുന്നില്ല എങ്കിൽ പേടിച്ചു മരിച്ചേനെ കാരണം അത്തരത്തിൽ ഭീകരന്തരിക്ഷമായിരുന്നു അവിടെ കണ്ടത് കൂടാതെ ഞങ്ങൾ 2 പേരും, അതും ബൈക്കിൽ , ഞങ്ങൾ ഒരു കാട്ടാന മുമ്പിൽ വന്നാൽ എന്ത് ചെയ്യണം എന്ന് പ്ലാനുകൾ ഇട്ടുകൊണ്ടേയിരുന്നു എന്നാൽ ഇടുങ്ങിയ വഴി ആയതിനാൽ പെട്ടെന്ന് തിരിക്കുക എന്ന പരിപാടി നടക്കില്ല എന്ന് ഉറപ്പാണ്‌ പിന്നെ ഈ സാധനം മുമ്പിൽ വന്നാൽ കൈകാലുകൾ തളരും എന്നതും ഉറപ്പായിരുന്നു മുമ്പ് പല യാത്രകളിലും  ഇങ്ങനെ സംഭവിച്ചതാണ് അന്നൊക്കെ മറ്റു വാഹനങ്ങൾ ഉള്ളതുകൊണ്ട് രക്ഷപെട്ടതാണ് ഒപ്പം ആൾ ബലവും കൂടുതൽ ഉണ്ടായിരുന്നു ഇവിടെ ഇതെല്ലാം തിരിച്ചയിരുന്നെല്ലോ അതുകൊണ്ട് തന്നെ ഒരാളുടെ  മരണം (കാട്ടാന ഒരാളെ ആക്രമിക്കുമ്പോൾ മറ്റെയാൾക്കു രക്ഷപെടാം ) അല്ലെങ്കിൽ ബൈക്ക് ഉപേക്ഷിച്ച് കൊടും കാട്ടിലുടെ വളഞ്ഞു പുളഞ്ഞു ഒരോട്ടം (വളഞ്ഞു പുളഞ്ഞു ഓടിയാൽ കാട്ടാന പിടിക്കില്ല ഇറക്കം കൂടി ഉണ്ടെങ്കിൽ നല്ലത്)ഞങ്ങൾ ഉറപ്പിച്ചു .
ഇടമലയാർ ചെക്ക്പോസ്റ്റിൽ എത്തി  അടച്ചിട്ടിരിക്കുകയായിരുന്നു അവിടുത്തെ സെക്യുരിറ്റി ഓഫീസിൽ ഞങ്ങൾ കയറിനിന്നു നല്ല കനത്ത മഴ , അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നരേന്ദ്രൻ എന്ന എക്സ് സർവീസ്മാനുമായി ഞങ്ങൾ ഓരോ കാര്യങ്ങൾ ചോദിച്ചിരുന്നു . ആശാൻ റേഡിയോയും കേട്ട് പത്രം വായന ആയിരുന്നു , ബോർ അടിക്കില്ലേ എന്ന് ചോദിച്ചപ്പോൾ ചിരിച്ചു കൊണ്ട് വേറെ എന്നാ ചെയ്യാനാ..? ശിലം ആയിരിക്കുന്നു എന്ന് പറഞ്ഞു . ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു സമയമാ ബോർ അടി അപ്പോൾ ഉണ്ടാകുവോ ? എന്ന് ഞങ്ങളോട് ... വന്യമൃഗങ്ങൾ രാത്രിയിൽ വരാറുണ്ടെന്നും പേടിച്ചു മുറിയടച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു രാത്രിയിൽ 2 പേർ ഡ്യൂട്ടിക്ക് കാണും , സ്വയരക്ഷക്ക് തോക്ക് കാണില്ലേ എന്ന് ചോദിച്ചപ്പോൾ പുള്ളിയുടെ മറുപടി ഉവ്വാ .. എന്നാൽ ഒരു ടി.വി. വാങ്ങി വെച്ചാൽ ബോർ അടിക്കില്ലെല്ലോ എന്ന് പറഞ്ഞപ്പോൾ , അഹ് ശമ്പളം സമയത്ത് കിട്ടുന്നത് തന്നെ ഭാഗ്യം അപ്പോളാ ടി.വി എന്ന് അദ്ദേഹം,. ഒപ്പം പെട്ടെന്നുള്ള യാത്ര ആയിരുന്നതിനാൽ ക്യാമറയുടെ ബാറ്ററികൾ ചാർജ് ചെയ്യാൻ സാധിച്ചിരുന്നില്ല അവിടെ അത് ചാർജ് ചെയ്യാൻ വച്ചു , വാച്ചർ ഉൾവനത്തിൽ ഒറ്റക്കയിരുന്നതിനാൽ ആയിരിക്കാം ആ ക്ഷിണം മുഴുവൻ ഞങ്ങളിൽ തീർത്തു  അദ്ദേഹം ഒത്തിരി സംസാരിച്ചു. സംസാരത്തിൽ നിന്നും അദേഹം ബി .ജെ .പി യിലാണ് എന്ന് തോന്നി കാരണം പാർട്ടിയെ അദ്ദേഹം ഒത്തിരി ബഹുമാനിക്കുന്നു എന്ന് തോന്നി , ഒപ്പം കുറെ പട്ടാളകഥകളും , കാട്ടിലെ കഥകളും , മലയാളികളെ അദേഹത്തിന് പുച്ഛമാണ് കള്ളന്മാർ എന്നാണ് അദ്ദേഹം മലയാളിയെ വിശേഷിപ്പിച്ചത്‌ , പഞ്ചാബ് ആണ് തനിക്കിഷ്ടം എന്നും അവിടെ താൻ 20 കൊല്ലം ഉണ്ടായിരുന്നു എന്നും പറഞ്ഞു , കുടാതെ ജമ്മുവിലെ കഥകളും അദ്ദേഹത്തിന്റെ സഹസികതകളും പറഞ്ഞു , സിനിമയിൽ കളിയാക്കുന്നതുപോലെ തന്നെയാണ്  ഒരു വിമുതഭടനോടു സംസാരിച്ചാൽ എന്ന് തോന്നി പോയി എങ്കിലും രസകരമായിരുന്നു , ഒപ്പം അദ്ദേഹം പറഞ്ഞു സന്ദർശനം അനുവദിക്കില്ല . ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു ഞങ്ങൾ കോട്ടയത്തു ഒരു കോളേജിൽ ജേർണലിസം പഠിക്കുന്നവരാന് ഞങ്ങൾ ആദിവാസികളുടെ ജീവിതത്തെ കുറിച്ച് ഒരു   പ്രൊജക്റ്റ്‌ റിപ്പോർട്ടിനായി വന്നതാണ്‌ സഹായിക്കണം , 2 ഊരുകൾ ആയിരുന്നു ഞങ്ങൾക്ക് മുന്നിൽ ഒന്ന് മുത്തങ്ങാ , രണ്ട്   ഇവിടം   മുത്തങ്ങാ അകലെയാണ് ഇവിടെമാണ് അടുത്ത് എന്ന് പറഞ്ഞു,ഡാമിന്റെയും റോഡിന്റെയും ചുമതലയുള്ള ഓഫീസിർക്ക് ഒരു കാരണം കാണിക്കൽ അപേക്ഷ നൽകിയാൽ കയറ്റിവിട്ടേക്കുംമെന്നു അദ്ദേഹം പറഞ്ഞു അതിൻ പ്രകാരം പ്രൊജക്റ്റ്‌ ഓഫീസിൽ ചെന്ന് അപേക്ഷ കൊടുത്തു അപ്പോൾ ഓഫീസിർക്ക് ഐ .ഡി കാർഡ്‌ കാണണം അങ്ങനെ ബൈക്കിൽ ഉണ്ടായിരുന്ന ഒരു ഐ .ഡി പ്രൂഫും കൊടുത്ത് ഞങ്ങൾ യാത്ര തുടർന്നു ഒപ്പം ഫോട്ടോ എടുക്കാൻ അനുവാദമില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 
          അവിടെ നിന്നും 2 കിലോ മിറ്റർ അകലെയാണ് ഡാം റിസർവോയരിനോട് ചേർന്ന് ഒരു ചായക്കട കണ്ടു  ഉച്ചക്ക് ഒന്നും കഴിച്ചിട്ടില്ല ഞങ്ങൾ വണ്ടി വെച്ച് വിശപ്പും കൊണ്ട് കടയിൽ  കയറി മെലിഞ്ഞ ശരിരവും പൂച്ച ചകിരി കടിച്ചുപിടിച്ച പോലെ വലിയ മീശയുമുള്ള കടക്കരാൻ ചേട്ടൻ ഞങ്ങളെ സ്വികരിച്ചിരുത്തി മൊരിഞ്ഞ  പരിപ്പുവടയും പുഴുങ്ങിയ മുട്ടയും മാത്രം കഴിക്കാൻ പിന്നെ കാപ്പിയും എന്തെലുമവട്ടെ എന്ന രിതിയിൽ ഞങ്ങൾ ,ഞങ്ങള്ക്ക് അത് ആഡംബരമായി തോന്നി കാരണം വിശപ്പിന്റെ വിളി .ഒപ്പം ചേട്ടന്റെ കുശലന്യേക്ഷണവും പേടിപ്പിക്കലും മൂന്ന് ദിവസം മുമ്പ് വന്ന ഒരു കുടുംബത്തിന്റെ കാറിനുമുമ്പിലുടെ ഒരു പുലി കടന്നു പോയത്രേ അതുടെ കേട്ടപ്പോൾ ചങ്കിടുപ്പ് കൂടി ഒപ്പം നേരത്തെ പറഞ്ഞ കൊലപാതകവും എല്ലാവരും ആവർത്തിച്ചു ഒപ്പം അദ്ദേഹം ഞങ്ങൾക്ക് വെള്ളത്തിൽ മുക്കിയ ഒരുകഷ്ണം പുകയില തന്നു ഞങ്ങൾ പരസ്പരം ഒന്ന് നോക്കി ചിരിച്ചുകൊണ്ട് ചേട്ടൻ പറഞ്ഞു കാലിലും കൈയിലും പുരട്ടിയാൽ അട്ട കടിക്കില്ല അപ്പോഴാണ് ഞങ്ങളും രക്തദാഹികളായ അട്ടകളുടെ കാര്യം ഓർക്കുന്നതും ഞങ്ങൾ അത് കാലിലും കൈയിലും പുരട്ടി ഇക്കാര്യം ഓർമിപ്പിച്ചു മരുന്ന് തന്നതിന് നന്ദി പറഞ്ഞു തുടർന്ന് അദ്ദേഹം പറഞ്ഞു നിങ്ങൾക്ക് ഭാഗ്യം ഉണ്ടെങ്കിൽ കരടി ,മ്ലാവ് , കേഴ , പുള്ളിമാൻ ,കാട്ടുപന്നി ,കാട്ടുപോത്ത്  തുടങ്ങിയവയെ കാണാം ഞങ്ങൾ ഒന്ന് ചിരിച്ചുകൊണ്ട് ഈ കാട് ഇത്രയും വലിയ സംഭവമാണെന്ന് ഇപ്പോഴാ അറിയുന്നത് ചേട്ടനും ഒന്ന് ചിരിച്ചു . ഞങ്ങൾ ചേട്ടനെ സെറ്റിൽ ചെയ്തു യാത്ര തുടങ്ങി  കാട്ടുവഴി  മുഴുവനും ചെളിയും ഉരുളൻ കല്ലുകളും ചിലയിടത്ത് വഴി ഇല്ല  അരുവികൾ ആണ് അതും താണ്ടി ഞങ്ങൾ ഡാമിൽ എത്തി ഫോട്ടോ എടുക്കാൻ ചാർജ് ഉണ്ടായിരുന്നില്ല അനുവാദവും ഇല്ല ,.ബാറ്ററികളെ ഞങ്ങൾ ശപിച്ചുകൊണ്ട് യാത്ര തുടർന്നു , മുന്നുകിലോമിറ്ററുകൾ കഴിഞ്ഞപ്പോൾ മുമ്പിൽ അതാ ഒരു വമ്പൻ തുരംഗം 150 മീറ്ററോളം നീളം വരും പാറ തുളച്ച് നിർമ്മിച്ചതാണ് ,അതും കടന്നു വേണം താളുംകണ്ടത്തെക്ക് പോകാൻ ഞങ്ങൾ തുരംഗത്തിൽ വണ്ടി നിർത്തി കാറികൂവി എക്കോ ഉണ്ടാക്കി തുടർന്ന് അങ്ങോട്ട്‌ വഴിയുണ്ട് എന്ന് തോന്നിയില്ല മുഴുവനും ഇരുട്ട്മൂടി വഴിയുടെ ഇരുവശത്തേക്കും വഴിഅടഞ്ഞു നില്ക്കുന്ന ഈറ്റകാടിന്റെ അകത്തൂടെ ഞങ്ങൾ മുന്നോട്ടു പോയി കുറച്ചു ദൂരം കഴിഞ്ഞപ്പോൾ വീടുകൾ കണ്ടു ആദിവാസി ഊരുകൾ അവിടെ അത്ഭുദമായി തോന്നിയത് ഒരു പുകപ്പുരയാണ് അവിടെ കണ്ട കൃഷ്ണൻ എന്നയാളുമായി സംസാരിച്ചു കാനനനടുവിൽ 5 ഏക്കർ റബർ തോട്ടം അത് ഞങ്ങളെ ഞെട്ടിച്ചു ഞങ്ങൾ പറഞ്ഞു ഞങ്ങൾ റബറിന്റെ നാട്ടിന്നാ "പാലാ" പുള്ളി ചിരിച്ചുകൊണ്ട് എവിടെ എന്നാ റബ്ബർ പറ്റില്ലെന്നുണ്ടോ മാണിസാറിന്റെയും റിമി ടോമിയും അറിയുമെന്ന് ഒരു അമ്മച്ചി പറഞ്ഞു, മണിസാറിനെക്കാലും  തനിക്കിഷ്ടം പി.സി. യെയാണ് എന്ന് കൃഷ്ണൻ ചേട്ടൻ  ഞങ്ങൾ ഒന്ന് ചിരിച്ചു കുട്ടികൾ എല്ലാം കളികളിൽ മുഴുകിയിരിക്കുന്നു. ഈറ്റ വെട്ടി ലോറിയിൽ കയറ്റി കൊടുക്കുന്ന പരിപാടികൾ ആണ് അവിടുത്തെ പുരുഷൻമാരിൽ ചിലരുടെ തൊഴിൽ , ചിലർ ടൌണിൽ ആണ് , രോഗങ്ങൾ വന്നില്ലെങ്കിൽ തങ്ങൾ സംത്രിപ്ത്തരാന് എന്നാണ് അവർ പറയുന്നത് കാരണം 40  കിലോമിറ്റർ   കോതമംഗലത്താണ് ആശുപത്രി ഉള്ളത് നല്ല റോഡ്‌ അല്ലാത്തതിനാൽ ജീപ്പ് മാത്രമേ ഇവിടെ എത്തുകയോള്ളൂ  അതിനാൽ പെട്ടെന്നുള്ള നെഞ്ചുവേദനകളോ മറ്റോ  വന്നാൽ മരണം ഉറപ്പിക്കാം എന്ന് അവർ വിഷമം പറഞ്ഞു  പ്രസവം പോലും വഴിയിൽ നടക്കുന്നു എന്ന് പറഞ്ഞു ഒരു കുട്ടിയെ ചൂണ്ടികാട്ടി അവന്റെ പ്രസവവാര്ഡ് ജീപ്പ് ആയിരുന്നു. കറണ്ടിന്റെ അഭാവവും അവർ സൂചിപ്പിച്ചു. , മഴ വീണ്ടും കനത്തു ഉൾവനത്തിൽ നല്ല മഴയാണ് അതുകൊണ്ട് വെള്ളപൊക്കം പ്രതിക്ഷിക്കാം അങ്ങനെ സംഭവിച്ചാൽ ഞങ്ങൾക്ക് അരുവി കടക്കാൻ ബുദ്ധിമുട്ടാകും എന്ന് കാട്ടിൽ ഈറ്റ വെട്ടാൻ പോയ മണിചേട്ടൻ പറഞ്ഞു ഒപ്പം ഞങ്ങൾക്ക് കാട്ടുതേൻ വെള്ളവും ചേർത്ത് കുടിക്കാൻ തന്നു ഞങ്ങൾ അത് കുടിച്ച് തിരിക്കാൻ തീരുമാനിച്ചു ഒപ്പം കൃഷ്ണൻ ചേട്ടന്റെ ചോദ്യവും നല്ല നാടാൻ സാധനം കാട്ടുപഴങ്ങൾ ഇട്ട് ഉണ്ടാക്കിയത് ഒരു കുപ്പി കൊണ്ടുപോകുവെങ്കിൽ എടുക്കാം പാലാക്കാർ ഈ കാര്യത്തിൽ മുമ്പിലാന്നു കേട്ടിട്ടുണ്ടത്രേ .. ഞങ്ങൾ ചിരിച്ചുകൊണ്ട് വേണ്ടാന്ന് പറഞ്ഞു . വഴിവരെ ചേട്ടനും ഓരോ കാര്യങ്ങൾ പറഞ്ഞു കൂടെ പോന്നു , അവിടെ അരുവികൾക്ക് കുറുകെ പാലങ്ങൾ പണിതതാണ് പക്ഷെ കുത്തൊഴുക്ക് വരുമ്പോൾ ഒലിച്ചുപോയി നിവേദനങ്ങൾ കുറെ നല്കി പക്ഷെ ഗുണമില്ലത്രേ , അപ്പോഴേക്കും സമയം 4 മണിയായിരുന്നു  കൃഷ്ണൻ ചേട്ടൻ അരുവി കടത്തി വിട്ടു എന്നിട്ട് ഒരു മുന്നറിയിപ്പും തന്നു " ഇനിയിപ്പോ വഴിയിൽ കോടയിറങ്ങും ആനയും കാണും സൂക്ഷിച്ചു പോണേ " ഞങ്ങളെ അത് വീണ്ടും ഉൾഭയത്തിലാക്കി  വളരെ സൂക്ഷിച്ചയിരുന്നു തിരിച്ചുള്ള യാത്ര വഴിയിൽ കേഴകൾ മുന്നിൽ വന്നു എന്നിട്ട് ഒരു നാണത്തോടെ കാട്ടിലേക്ക് ഓടി മറഞ്ഞു വീണ്ടും ചെക്ക്പോസ്റ്റിൽ എത്തി വാച്ചരിനോട് നന്ദി പറഞ്ഞ് പോരാൻ തുടങ്ങിയപ്പോൾ അദ്ദേഹം പറഞ്ഞു ഇപ്പോൾ ഒരു ഈറ്റ ലോറി വരും അതിന്റെ കൂടെ പോയാൽ പേടിക്കാതെ അങ്ങ് പോവാം അങ്ങനെ ഞങ്ങളെ  ഈറ്റ ലോറിയിലെ ആളുകളെ അദ്ദേഹം ഏല്പിച്ചു ടാറ്റാ തന്നു  ഇടക്കൊക്കെ വരണമെന്നും ലോറിയുടെ പുറകെ ധൈര്യശാലികളെ പോലെ ഞങ്ങൾ , ലോറി വടാട്ടുപാറ എത്തിയപ്പോൾ റോഡ്‌ സൈഡിൽ ഒതുക്കി എന്നിട്ട് ഞങ്ങളോട് പറഞ്ഞു ഇനി പേടിക്കാനില്ല . അവർ ആന കുത്തികൊന്ന യുവാവിനെ കാണാൻ പോവുകയാണ് , ഞങ്ങളും ഒപ്പം  അവിടെ ഇറങ്ങി  പോലീസ് വാഹനങ്ങൾ കൊണ്ട് പരിസരം നിറഞ്ഞിരിക്കുന്നു , നാട്ടുകാർ സംഘർഷത്തിൽ ആണ്  എന്ന് ലോറി ഡ്രൈവർ പറഞ്ഞു  കാരണം 2 വർഷമായി ഒറ്റയാന്റെ ശല്യം അവർ പരാതിപെട്ടിട്ടും നടപടി ഉണ്ടായില്ല എങ്കിലും ആദ്യമായാണ് മനുഷ്യനെ ആക്രമിക്കുന്നത് , രാത്രിയിൽ മുറ്റത്തിറങ്ങിയ അദ്ദേഹത്തെ ഇരുട്ടിൽ പതിയിരുന്ന ആന ആക്രമിക്കുകയായിരുന്നു ഒരു കണ്ണിനു കാഴ്ചയില്ലതതിനാൽ ശ്രദ്ധകിട്ടിയിരിക്കില്ല , രാത്രിയിൽ ബഹളം കേട്ട് അടുത്തവിട്ടുകരെല്ലാം ആണ് ആനയെ ഓടിച്ചത് അങ്ങനെ അദേഹത്തിന് ഞങ്ങളും ഒരു ആദരാജ്ഞലികൾ അർപ്പിച്ച് വീണ്ടും യാത്ര തുടർന്നു . ഫോണുകളും  ക്യാമറയും മരിച്ചതിനാൽ ഒരുപാട് സ്ഥലങ്ങളൾ ഞങ്ങൾ മിസ്സ്‌ചെയ്തു , തിരികെ ഭൂതത്താൻ കെട്ടിന് മുകളിലുടെ പോന്നപ്പോൾ അതോർത്തു ഞങ്ങൾ ദു:ഖിച്ചു  ,. പോരുന്നവഴിയിൽ കരണ്‍ പറഞ്ഞു ചിലപ്പോൾ നമ്മൾ ഭയന്നോടിയ ആ ഒറ്റയാൻ ആയിരിക്കാം ആ യുവാവിന്റെ കാതകൻ , ഇത്രയേറെ നല്ല മനുഷ്യർ ആണ് ആദിവാസിഊരുകളിൽ  എന്നിട്ടും എന്തേ ഈ പാവങ്ങക്ക് ആരും തുണയില്ലാത്തത് ...  എനിക്കതിനു ഉത്തരം ഉണ്ടായിരുന്നില്ല
ധാരാളം യാത്രകൾ നടത്തിയിട്ടുണ്ട് എങ്കിലും ഒരു വിവരണം എഴുതാൻ തോന്നിയത് ഈ യാത്രയുടെ മാത്രം ആണ് കാരണം മറ്റു യാത്രകൾ തികച്ചു ഒരു സന്ദർശകൻ ആയി മാത്രമായിരുന്നു , കുട്ടുകാരും ഞങ്ങളുടെ ലോകവും , അത്തരം യാത്രകളിൽ പുറത്ത് ആരോടും മിണ്ടാറില്ല അതുകൊണ്ട് തന്നെ കണ്ട സ്ഥലങ്ങൾ അല്ലാതെ മറ്റൊരു വിവരവും ഇല്ല  എന്നാൽ ഈ യാത്ര തികച്ചും വത്യസ്തമായി ചെല്ലുന്ന നാടിന്റെ ഒപ്പം ഇഴുകി ചേർന്ന് എല്ലാം ചോദിച്ചും പറഞ്ഞും കുശലന്യേഷണം നടത്തിയും ഒക്കെ ആയിരുന്നതിനാൽ ഞങ്ങളും ആ നാട്ടുകാരിൽ ഒരാളെ പോലെ ഞങ്ങൾക്ക് തന്നെ തോന്നിപോയി  അത്രയധികം വത്യസ്തത ഉണർത്തുന്ന സംഭവങ്ങൾ ആയിരുന്നു എല്ലാം ഒരു പക്ഷെ ആ സ്ഥലത്തെ കുറിച്ച് പെട്ടെന്നൊരു യാത്ര ആയിരുന്നതിനാൽ ഒന്നും അന്യേക്ഷിക്കാൻ സാധിക്കതതിനാലകാം ഇത്രയേറെ ബന്ധങ്ങൾ സൃഷ്ടിക്കാൻ സാധിച്ചത് , ഇനിയുള്ള യാത്രകളും ഇത്തരത്തിൽ ആയിരിക്കാൻ പരമാവധി ശ്രമിക്കും അത് വിജയകരമാണെങ്കിൽ വീണ്ടും ഇത്തരം യാത്രാ വിവരണങ്ങൾ പ്രതിക്ഷിക്കാം ... Friday, 14 August 2015

... ഇടമലയാറിൽ അരദിനം...….ഇടമലയാർ ഒരു പേടി സ്വപ്നം….

         തലേന്നുരാത്രി കണ്ടുതള്ളിയ സിനിമകളുടെ ക്ഷീണത്തിൽ ഏറ്റുകട്ടിലിൽ ഇരിക്കുമ്പോഴാണ് സുഹൃത്ത് കരണിന്റെ മെസ്സേജ്  "ബോറിംഗ്... ബോറിംഗ് ...."  ഞാനും അത് സമ്മതിച്ചു . "ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്യ് " അവൻ പറഞ്ഞു ., ഞാൻ പറഞ്ഞു അടുത്തതും അകലെയും ആയുള്ളസ്ഥലങ്ങൾ എല്ലാം നമ്മൾ പോയിട്ടുള്ളതാണ് . എങ്കിലും ഒന്ന് നോക്കാം , അങ്ങനെയിരിക്കുമ്പോൾ ആണ് ഫേസ്ബുക്കിൽ  ബൈജു എൻ. നായരുടെ  ഫേസ്ബുക്ക്‌ പേജിൽ സ്മാർട്ട്‌ഡ്രൈവിന്റെ ഒരു എപ്പിസോഡ് കാണാൻ  ഇടയായത് , അദ്ദേഹത്തിന്റെ അന്നത്തെ യാത്ര ഇടമലയാർ തേടിയിരുന്നു  ,ഞങ്ങളും അവിടെ പോയിട്ടില്ല പണ്ടൊരിക്കൽ പോകാൻ തിരുമാനിച്ച്‌ പോയപ്പോൾ  പോയവഴിക്ക് വണ്ടർലാ  പാർക്കിന്റെ പരസ്യം കണ്ട് അങ്ങോട്ട്‌ വണ്ടി തിരിഞ്ഞു ., ഇന്ന് എന്തുകൊണ്ടും ഇടമലയാർ  പോകാൻ പറ്റിയ അവസരം ആണ് അങ്ങനെ 10.30 ആയപ്പോൾ തന്നെ പ്ലാൻ ഇട്ടു ഇടമലയാർ , 11.30  യാത്ര ആരംഭിക്കാം . 1.30 മണിക്കൂർ  യാത്ര 1 മണിക്ക് ഇടമലയാർ എത്താം .

അങ്ങനെ കൃത്യം സമയത്തുതന്നെ യാത്ര ആരംഭിച്ചു .സാധാരണ ഒരു സ്ഥലം സന്ദർശിക്കാൻ പോകുമ്പോൾ ആ സ്ഥലത്തെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കുകയും ഒപ്പം  വഴിയിൽ പതിയിരിക്കാവുന്ന മറ്റു അപകടങ്ങൾ (കർണാടക ,തമിഴ്നാട് കാടുകളിൽ അല്ലെങ്കിൽ ഒറ്റപ്പെട്ട മേഖലകളിൽ കൊള്ളക്കാരുടെ ആക്രമണം ,മറ്റു വന്യമൃഗങ്ങളുടെ  ആക്രമണം ) തുടങ്ങിയവയെക്കുറിച്ചും നല്ല പഠനം നടത്തിയതിനു ശേഷം മാത്രമേ ഓരോ യാത്രകളും ആരംഭിച്ചിരുന്നത് എന്നാൽ ഈ യാത്ര പെട്ടെന്ന് ആയിരുന്നതിനാൽ അതിനു സമയം ഉണ്ടായിരുന്നില്ല. . വളരെ അടുത്തുള്ള സ്ഥലമായതിനാലും അത് വലിയ കാര്യമാക്കിയില്ല . വഴി മാത്രം നോക്കാൻ സമയം കണ്ടെത്തിയോള്ളൂ . എങ്കിലും ഞങ്ങളുടെ ഒരു പഠനത്തിലും ഉൾപ്പെടാത്ത ഒരു അപകടം പോയ വഴിയിൽ സംഭവിച്ചു , ഞങ്ങൾക്ക് അഭിമുഖമായി വന്ന ഒരു കാറിന്റെ മുൻചക്രം ഊരി ഞങ്ങൾക്ക് നേരെ വന്നു തിരക്കേറിയ റോഡിൽ ഒരു നിമിഷം ഒന്ന് ഭയന്നു എങ്കിലും അവസരനുയോജ്യമായി ചെറിയ തോതിൽ ബ്രേക്ക് പിടിച്ച് ഞങ്ങൾ വേഗത കുറച്ചു, ഇപ്പോഴുപാഞ്ഞു പോയടയറിന്റെ  കാറ്റ് കാലിൽ അടിച്ചത് ഓർക്കുന്നു , ശരവേഗത്തിൽ ഞങ്ങൾക്കുമുന്നിലുടെ പാഞ്ഞു പോയ ടയർ ഞങ്ങളുടെ പിറകിൽ ഉണ്ടായിരുന്ന ഓട്ടോറിക്ഷായെ തകർത്തു . ഞങ്ങൾ രക്ഷപ്പെട്ട ആ ചെറിയ നിമിഷത്തെ ഓർത്ത് സന്തോഷിച്ച്‌ യാത്രാ തുടർന്നു  , അങ്ങനെ ഭൂതത്താൻ കെട്ടിൽ എത്തി പേരുപോലെ തന്നെ ഒരു ഭൂതത്താന്റെ അലറിച്ചയോടെ കലിപൂണ്ട് ഒഴുകുന്ന പെരിയാർ  , വെള്ളം കൂടിയതിനാൽ ഷട്ടറുകൾ തുറന്നിട്ടിരിക്കുകയാണ്‌ . ഭൂതത്താൻ കെട്ട് എന്ന പേരിനു പുറകിൽ ഒരു ഐതിഹ്യം ഉണ്ട്തൃക്കരിയൂർ ശിവക്ഷേത്രം വെള്ളം കയറ്റി നശിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി ഭൂതങ്ങൾ പെരിയാറിന് കുറുകെ വമ്പൻ കല്ലുകൾ നിരത്തി അണക്കെട്ട് പണിയാനാരംഭിച്ചു എന്നാൽ ഇതു മനസ്സിലാക്കിയ പരമശിവൻ ഒരു കോഴിയുടെ രൂപം സ്വീകരിച്ച് അണക്കെട്ടിന്റെ പണിപൂർത്തിയാകുന്നതിന് മുൻപേ കൂവുകയും ഭൂതങ്ങൾ പ്രഭാതമായി എന്നു വിചാരിച്ച് ഓടി മറയുകയും ചെയ്തു എന്നാണ് ഐതിഹ്യം എന്നാൽ ഇപ്പോഴത്തെ ഭൂതത്താൻ കെട്ട് അണക്കെട്ടിൽ നിന്ന് വനത്തിലൂടെ നടന്ന് ഭൂതത്താന്മാർ കെട്ടിയെന്ന് കരുതുന്ന പ്രദേശത്തേക്ക് വരാവുന്നതാണ്. റോഡിന് കുറുകെയുള്ള കവാടത്തിലും ഉദ്യാനത്തിലും മറ്റും ഐതീഹ്യത്തിനനുസരിച്ച് ഭൂതത്താൻന്മാർ കല്ല് ചുമക്കുന്ന ചിത്രങ്ങളും പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. ബോട്ടിംഗ് ഇഷ്ടമുള്ളവർക്ക് ബോട്ടിംഗ് നടത്താനുള്ള  സംവിധാനങ്ങൾ ഉണ്ട്.  2007 ഫെബ്രുവരി 20 ന്കേരളത്തെ കണ്ണിരിലാഴ്തിയ ബോട്ട് അപകടം സംഭവിച്ചത്  ഒരു അദ്ധ്യാപകനും മറ്റ് വിദ്യാർത്ഥികളുമടക്കം ഇവിടേക്ക് വിനോദസഞ്ചാരത്തിനു വന്ന 18 പേർ ഇവിടെ തട്ടേക്കാടിനടുത്ത് മുങ്ങി മരിച്ചു. എറണാകുളം ജില്ലയിലെ സെ. ആന്റണീസ് യു.പി സ്കൂൾ ഇളവൂരിലെ വിദ്യാർത്ഥികളായിരുന്നു അവർ . സമയക്കുറവു മൂലം അവിടെ കുറച്ചു നേരം ഒന്ന് ഇറങ്ങി കണ്ടിട്ട് തിരിച്ചുവരുമ്പോൾ ഫോട്ടോ എടുക്കാം എന്ന പദ്ധതിയിൽ യാത്ര ആരംഭിച്ചു . ഇനി ഇടമലയാർ ആണ് ഭൂതത്താൻകെട്ടിന് മുകളിലുടെതന്നെയാണ് ഇടമലയാർ പോകുന്നതും.
ഭൂതത്താൻ കെട്ടിൽ നിന്നും 16 കിലോ മിറ്റർ ഫോറെസ്റ്റ് ചെക്ക് പോസ്റ്റിൽ കണ്ട ദിശസൂചികയെ നോക്കി ഞാൻ പുച്ഛ ഭാവത്തോടെ സുഹൃത്തിനോട് പറഞ്ഞു ഇത് ചുമ്മാ പറമ്പിൽ കൂടെ പോകുന്ന ഫീൽലാന്നു തോന്നുന്നു കർണാടക തമിഴ്നാട് വനം പോലെ പേടിക്കാൻ മാത്രം ഒന്നും ഇല്ല 16 കിലോ മിറ്റർ അല്ലെ ഒള്ളു എങ്കിലും ഞങ്ങൾ ഏതു വനമേഖലയിൽ കയറുമ്പോഴുമുള്ള പതിവ് തെറ്റിച്ചില്ല . ഫോറെസ്റ്റ് ഓഫീസർമാരുമായുള്ള സൗഹൃതസംഭക്ഷണവും തുടർന്ന് ആ ഓഫീസിലെ നമ്പരുകളും ഫോണിൽ സേവ് ചെയ്യാറുണ്ട് എന്തെങ്കിലും ഒരു അപകടം മുമ്പിൽ വന്നാൽ ഒരു രക്ഷക്ക് . അങ്ങനെ വീണ്ടും യാത്ര ആരംഭിച്ചു ആദ്യമെല്ലാം ഒരു പറമ്പിൽ കൂടെയുള്ള യാത്ര തോന്നിപ്പിച്ചു എങ്കിലും ഒരു നാലഞ്ച് കിലോ മിറ്ററുകൾ താണ്ടികഴിഞ്ഞപ്പോൾ ഒരു കാടിന്റെ അനുഭൂതി ലഭിച്ചു . വടാട്ടുപ്പാറ എന്ന സ്ഥലത്തെത്തിയപ്പോൾ അങ്ങ് ദൂരെ കുറെയേറെ വാഹനങ്ങൾ കണ്ടു അത് ഒരു ടൂറിസ്റ്റ് സ്പോർട്ട് ആണ് എന്ന തെറ്റിധാരണയിൽ ഞങ്ങൾ തിരിച്ചു വരുമ്പോൾ കയറാം എന്ന് പറഞ്ഞു മുമ്പോട്ട് നീങ്ങി .ഒരുപക്ഷെ അപ്പോൾ ഞങ്ങൾ അവിടെ ഇറങ്ങിയിരുന്നു എങ്കിൽ ചിലപ്പോൾ ഞങ്ങളുടെ  യാത്ര അവിടെ അവസാനിച്ചേനെ , അതിന് കാരണം വഴിയെ പറയാം ,കുറച്ചു ദൂരം കഴിഞ്ഞപ്പോൾ മനോഹരമായ ഒരു വെള്ളച്ചാട്ടം അങ്ങ് ഉൽവനത്തിൽ നിന്നും വരുന്ന കാട്ടരുവിയാണ് ഞങ്ങൾ അവിടെ ഇറങ്ങി ഇനി ഇങ്ങനെ പോയാൽ ഫോട്ടോ പിടുത്തം നടക്കില്ല മഴ ചിലപ്പോൾ പണിതന്നെക്കാം എന്ന് കരുതി അരുവിയിൽ ഇറങ്ങി ഫോട്ടോ പിടുത്തം തുടങ്ങി , ഒഴുകി വരുന്ന കാട്ടരുവിൽ നിന്നും ഞാൻ കുറച്ചു വെള്ളം കുടിച്ചു , നമ്മുടെ കിണറ്റിൽ കിട്ടുന്നതിലും തണുപ്പും രുചിയും തോന്നിച്ചു , വല്ല രോഗവും പിടിക്കും എന്നും പറഞ്ഞു സുഹൃത്ത് കരണ്‍ എന്നെ ശകാരിച്ചു തുടർന്നു മുമ്പിൽ കിടന്ന കാട്ടുനടപാതയിലുടെ കുറച്ചു മുകളിലേക്ക് പോകാമെന്ന് അവൻ പറഞ്ഞു ഞങ്ങൾ ഒരു കിലോ മീറ്ററോളം ഉൾവനത്തിലേക്ക് കടന്നു ഞങ്ങളെ കണ്ട് അകലങ്ങളിലേക്ക് ചില്ലകളിളുടെ ഓടി ഒളിക്കുന്ന കുരങ്ങച്ഛൻമാരും ഭീതിയോടെ കൂവിവിളിക്കുന്ന കാട്ടുപക്ഷികളും, ചീവിടുകളും കളകള ആരവത്തോടെ ഒഴുകുന്ന കാട്ടരുവിയും ഞങ്ങളുടെ കണ്ണിനും കാതിനും ഇംബമെറുന്നതായിരുന്നു കുറെ ദൂരം ചെന്നപ്പോൾ ചില്ലകൾ ഓടിയുന്ന ശബ്ദം കേട്ട് ഞങ്ങൾ നിന്നു , ഒപ്പം ആന പിണ്ടത്തിന്റെ ഗന്ധവും , ഞങ്ങൾ പരസ്പരം ഒന്ന് നോക്കി ഒപ്പം ചങ്കിടിപ്പും തെല്ലും കൂടിയപോലെ തോന്നി . കരണ്‍ കാട്ടാന എന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് പടം പിടിക്കാൻ ക്യാമറ ശബ്ദം കേട്ട ദിശയിലേക്കു സൂം ചെയ്തു . പക്ഷെ ഇടതൂർന്നു നിന്നിരുന്ന മരങ്ങൾക്കിടയിൽ കാട്ടാനയെ കാണാൻ സാധ്യമായില്ല , കൂടുതൽ ആനകളുടെ ശബ്ദം ഒന്നും ഇല്ലായിരുന്നകൊണ്ട് ഒറ്റയാൻ എന്ന് ഉറപ്പിച്ചു ഒറ്റയാൻ സാധാരണ കൂടുതൽ ആക്രമണ സ്വഭാവം കാണിക്കാറുണ്ട് പിന്നെ ഒന്നും ആലോചിച്ചില്ല പതിയെ തിരിച്ചു നടന്നു കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഓടി റോഡിൽ എത്തി . അതുവരെ  ഇടമാലയാറിനെ പുച്ഛിച എന്റെ പുച്ഛമെല്ലാം പോയി പേടിയായി എങ്കിലും പിൻമാറാൻ തയ്യാറായിരുന്നില്ല യാത്ര തുടർന്നു വഴി നിറയെ നിറഞ്ഞു കിടന്നിരുന്ന നല്ല പുതിയ  ആനപിണ്ടങ്ങളും  വഴിയരുകിൽ കുത്തിമറിഞ്ഞു കിടന്നിരുന്ന മരങ്ങളും  ചിതറി കിടന്നിരുന്ന പുല്ലുകളും കാൽപാടുകളും കാട്ടാനകളുടെ ആറാട്ട് നടക്കുന്ന പ്രദേശം ആണ് എന്നുറപ്പിച്ചു . വഴിയിൽ മറ്റാരും ഇല്ല എന്നത് മറ്റുകാടുകളിൽ നിന്നും ഈ കാട് ഞങ്ങള്ക്ക് വ്യത്യസ്ഥമായി തോന്നി ഒപ്പം പേടിയും വർദ്ധിച്ചു ഓരോ വളവുകളിലും കാട്ടാന കാണല്ലേ എന്ന പ്രാർത്ഥനയോടെ മുന്നോട്ട്...      (യാത്രയിൽ സംഭവിച്ച അനുഭവങ്ങളും കാഴ്ചകളും  ഒരുപാടുള്ളതിനാൽ എല്ലാം എല്ലാരേയും അറിയിക്കണം എന്ന ആഗ്രഹത്താലും 2 ഭാഗങ്ങൾ ആയാണ് എഴുതുന്നത്  1 ഭാഗം തുടരുന്നതാണ് ...)


....അരുണ്‍.... 

Monday, 10 August 2015

ഒരു പ്രവാസി ആയിരുന്നെങ്കിൽ...

ഓണo , ക്രിസ്മസ്സ്,വിഷു, ദീപാവലി , ഈസ്റ്റർ പോലുള്ള  ആഘോഷങ്ങൾ വരുമ്പോൾ ഞാൻ ഒരു പ്രവസിയായിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിക്കാറുണ്ട് . കാരണം കേരളത്തിൽ ഇന്ന് ഇത്തരം ആഘോഷനിമിഷങ്ങളൾ മണ്‍മറഞ്ഞു പോകാൻ തുടങ്ങിയിരിക്കുന്നു , ഞാൻ ഓണവും ക്രിസ്മസ്സും  അവസാനമായി ആഘോഷിക്കുന്നത് എന്റെ ഹയർ സെക്കന്ററി സ്കൂൾ ജീവിതകാലത്താണ് . അതിൽ പിന്നെ ഞാൻ  ഇവയെല്ലാം
 ആഘോഷിക്കുന്നത് സോഷ്യൽ മീഡിയകളിലൂടെ ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം , എന്റെ  കുട്ടികാലത്തും വീട്ടിൽ ആണെങ്കിലും ഓണഘോഷങ്ങൾ ഉണ്ടായിരുന്നു പൂക്കളവും കളികളും പായസവും , ഇലയിൽ ഊണും എല്ലാം എന്നാൽ ഇപ്പോൾ  വീട്ടിലെ അംഗങ്ങളുടെ അസാനിദ്ധ്യം  മൂലം ഇല്ലാതായിരിക്കുന്നു . ഒരു വിട്ടിൽ എന്നല്ല ഒട്ടുമിക്ക എല്ലാ വീടുകളിലും ഇതേസ്ഥിതി തന്നെയാണ് . അതുകൊണ്ടു തന്നെയാണ് ഞാൻ ഒരു പ്രവാസി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നത് കാരണം പ്രവാസികൾ ആണ്  എന്ന് കേരളിയ ആഘോഷങ്ങളെ ഏറ്റവും മനോഹരമായി ഏറ്റെടുത്തിരിക്കുന്നത് അത് ഒരു വിധത്തിൽ പറഞ്ഞാൽ ജന്മനാടിന്റെ ഒരു ഓർമ്മപുതുക്കൽ കൂടിയാണ്   ഒപ്പം അന്യനാട്ടിലെ കഷ്ടപ്പാടുകൾക്കിടയിലെ ഒരു ആശ്വാസവും  എന്ന് വേണമെങ്കിലും പറയാം അതുകൊണ്ടു തന്നെ അവർ ഓണത്തിനു ഉള്ള ഒരുക്കങ്ങൾ മാസങ്ങള്ക്ക് മുമ്പ് മുതലേ തുടങ്ങാറുണ്ട്‌ അതുപോലെ തന്നെ ക്രിസ്മസിനും. എല്ലാ മലയാളികളും കൂടി ഒത്തുചേർന്നു  പാട്ടും കളികളും പൂക്കളങ്ങളും നൃത്തവും എല്ലാം കൊണ്ടും ഒരു പ്രവാസിയുടെ ആഘോഷദിനങ്ങൾ  സമൃദമാണ്  . കേരളത്തിൽ പോലും ഇത്രയും നല്ല ആഘോഷദിനങ്ങൾ കാണില്ല എന്ന് വേണമെങ്കിൽ പറയാം , എന്തിരുന്നാലും കുടുംബത്തോടൊപ്പമുള്ള ഓണവും ക്രിസ്മസ്സും ,തൃശ്ശൂരിലെ പുലികളിയും , അത്തച്ചമയവും , ഉത്രാടപാച്ചിലും  മറ്റും , എല്ലാം അവർക്ക് ലഭിക്കാതെ  പോകുന്നു എന്നതൊഴിച്ചാൽ  ആഘോഷദിനങ്ങൾ ആഘോഷിക്കുന്നത് പ്രവാസികൾ തന്നെ ആയിരിക്കാം .എന്തുകൊണ്ട് ഇതെല്ലാം നമ്മുക്കും ആയിക്കൂടാ എന്ന് ഞാൻ ചിലപ്പോൾ ആലോചിക്കാറുണ്ട് , കേരളത്തിൽ എന്ത് പ്രസ്ഥാനം തുടങ്ങിയാലും 100 അഭിപ്രായക്കാർ എന്നതാണ് പ്രത്യേകത അതുകൊണ്ട് തന്നെ ആരും മുന്നോട്ടു വരാറുമില്ല അഥവാ വന്നാലും അതിലും കൈയിട്ടുവാരലും തൊഴുത്തിൽകുത്തും  അങ്ങനെ ഒക്കെ ആകുമ്പോൾ ഒരു പ്രവാസി ആകുന്നതാ നല്ലതെന്ന് തോന്നും ....

Sunday, 9 August 2015

ഭുമിയിലെ രാക്ഷസൻമ്മാർ ....

പ്രകൃതിയെ ദൈവം എത്ര മനോഹരമായി ആയിരുന്നു ദൈവം സൃഷ്ടിച്ചത് എന്ന് പുരാണങ്ങൾ നമ്മുക്ക് നന്നായി മനസ്സിലാക്കി തന്നിട്ടുണ്ട് , ചില കവികളുടെ പാട്ടും , ചില കഥാകൃത്തുകളുടെ കഥകളും നമ്മെ ചിലരെ എങ്കിലും ഒക്കെ സ്വപ്നങ്ങളുടെ മായാലോകത്തേക്ക് കൊണ്ടുപോയിട്ടുണ്ടായിരിക്കാം , അത്തരത്തിലുള്ള രചനകൾ നമ്മുക്ക് ഒരു ഉണർവും പ്രകൃതിയുമായി ഒത്തിരി സമയം ചിലവഴിക്കാൻ നമ്മുക്ക് ഒരു പ്രരണയും തരുന്നു . കുട്ടികാലത്ത് വായിച്ചിരുന്ന ചിത്രകഥകൾ എല്ലാം തന്നെ ഇത്തരത്തിൽ പ്രകൃതിയുമായി കൂടുതൽ അടുപ്പമുള്ള കഥകൾ ആയിരുന്നു , കാട് , വന്യമൃഗങ്ങൾ , കാട്ടരുവി ,മലകൾ , താഴ്വാരം തുടങ്ങിയവ ഉൾക്കൊള്ളിച്ചുള്ള കഥകളും  കഥകളിലെ  ചിത്രങ്ങളും   പലപ്പോഴും അത്തരം ഒരു ജീവിത ശൈലിക്കായി എന്നെ പോലപ്പോഴും കൊതിപിടിപ്പിച്ചിരുന്നു . എന്നാൽ ഇതെല്ലാം ഒരു ആഗ്രഹങ്ങളും സ്വപ്നങ്ങളും മാത്രമായിരുന്നു . കാരണം ഒരു 15 വർഷംമുമ്പ് നാം കണ്ട ചുറ്റുപാടുകൾ അല്ല ഇപ്പോൾ , എന്നെ സംബദ്ധിച്ചടുത്തോളം ധാരാളം മാറ്റങ്ങൾ എന്റെ ചുറ്റുപാടുകളിൽ ഉണ്ടായിരിക്കുന്നു .

പണ്ട് ഒട്ടുമിക്ക പറമ്പുകളിലും ഒരു കാപ്പി കാട് സാധാരണമായിരുന്നു ആ കാട്ടിൽ നിന്നും ആദിരാവിലെ കിളികളുടെ ഒരു സംഗിത മാമ്മാങ്കം തന്നെ കേൾക്കാമായിരുന്നു അത്‌ കേട്ടായിരുന്നു എല്ലാ ദിനവും തുടങ്ങുന്നതും അത്തരം കാപ്പികാടുകളുടെ ഉള്ളിലേക്ക് പോകുവാൻ പലപ്പോഴും പേടിയായിരുന്നു ഇടതൂർന്നുനില്ൽക്കുന്ന കാപ്പിമരങ്ങൾക്കിടയിൽ സൂര്യപ്രകാശം പോലും എത്തിയിരുന്നില്ല അതുകൊണ്ട് തന്നെ ഒരു ഇരുണ്ടു മൂടിയ ഭികരമായ അവസ്ഥയായിരുന്നു കാടിന്റെ ഉള്ളിൽ  അതിനുള്ളിൽ  വന്യമൃഗങ്ങൾ ഉണ്ടെന്നെല്ലാം കുഞ്ഞുമനസ്സിൽ തോന്നിയിരുന്നു . എങ്കിലും ധാരാളം പക്ഷി കൂടുകൾ ഉണ്ടായിരുന്നു വിവിധതരം പക്ഷികളും .മരപ്പട്ടിയും ,.പിന്നിട് ഉള്ളത് പാണൽക്കാടുകൾ  ആയിരുന്നു അതിനുള്ളിൽ കീരി ,കാട്ടുമുയൽ, ഉടുമ്പ് , തുടങ്ങിയ ജന്തുക്കളും സാധാരണമായിരുന്നു . മണ്ണുവഴികൾ കഥകളിൽഎന്നപോലെ ഒരു ഗ്രാമീണഅന്തരിക്ഷം സൃഷ്ടിച്ചു. ഒരു വലിയ  കൂടാരം എന്നപോലെ വഴിയരുകുകളിൽ നിന്നും പന്തലിച്ചു നിന്നിരുന്ന മരങ്ങളും, പൂമരങ്ങളും  നാട്ടുമാവുകളും, വാളൻപുളിമരവും വാകമരവും ,താന്നിയും  എല്ലാം യാത്രക്കും കണ്ണുകൾക്കും  കുളിരുപക രുന്നവയായിരുന്നു , കണ്ണെത്താദുരം പരന്നു കിടന്നിരുന്ന നെൽ  പാടങ്ങളും ചെറുതോടുകളും,ചെറും  ചെളിയും ,ചിറയും  ,തടി പാലവും  എല്ലാം ഇന്ന് കണ്‍മറഞ്ഞു പോയിരിക്കുന്നു . ഇപ്പോൾ ഞാൻ ആലോചിക്കുമ്പോൾ തോന്നും പുരാണങ്ങളിൽ പരിചയപ്പെടുത്തുന്ന രാക്ഷസൻമാർ നമ്മൾ മനുഷ്യർ തന്നെ അല്ലെ ? എന്ന് ,കാരണം പ്രകൃതിയെ അടച്ചുവാഴുന്നത് മനുഷ്യനാണ് ... മനുഷ്യന് ഒന്നിനെയും ഭയമില്ല . അവനെ കാണുമ്പോൾ സകലജന്തുജാലങ്ങളും പ്രാണാർത്ഥം ഓടി രക്ഷപെടുന്നു ആരും അവന്റെ അടുത്തേക്ക്‌ വരുന്നില്ല , മനുഷ്യൻ വനങ്ങൾ വെട്ടിനശിപ്പിക്കുന്നു തന്റെ നിലനിപ്പിനുമാത്രം അവൻ പ്രാധാന്യം നല്കുന്നു , മഴയിൽ നിന്നും വെയിലിൽ നിന്നും,തണുപ്പിൽ രക്ഷനേടാൻ വീടുകൾ പണിതു അതിനുള്ളിൽ ചൂട് കൂടിയപ്പോൾ ശിതികരിച്ചു എല്ലാത്തരം സംവിധാനങ്ങളും അതിൽ ഉൾക്കൊള്ളിച്ചു , ഇന്ന് കാപ്പികാടുകളും ,പാണൽകാടുകളും അപ്രതിക്ഷമായിരിക്കുന്നു പകരം റബർ കാടുകൾ ആണ് , പാടങ്ങൾ നികത്തി വീടുകൾ വെച്ചു ,അങ്ങനെ മുകളിൽ സൂചിപ്പിച്ച ജന്തുജാലങ്ങളും നശിച്ചിരിക്കുന്നു , മഴക്കാലരാത്രികളിൽ പാടനടുവേ നടക്കുമ്പോൾ ഉള്ള തവളകളുടെ സംഭക്ഷണങ്ങൾ ഇന്ന് മാഞ്ഞു പോയിരിക്കുന്നു , ഒപ്പം നാടാൻ കളികളും , പിടിവിട്ടു വരുന്ന ചക്രങ്ങളും അതിനു പുറകെ ഓടുന്ന പാദസ്വരങ്ങളും എല്ലാം ,ഓർമ്മകൾ മാത്രം ഇന്ന് വീടിന്റെ നാല് ചുമരുകൾക്കിടയിൽ നിന്നും വരുന്ന കമ്പ്യൂട്ടർ ഗെയിമുകളുടെ ശബ്ദകോലാഹലവും , ചാറ്റിങ് ബീപ് ശബ്ദങ്ങളുടെ നിലവിളികളും മാത്രമാണ് മറിച്ച് സന്ധ്യക്ക് കവലകളിലെ ലാത്തിയടികളും കത്തിവെപ്പും എല്ലാം നിലച്ചിരിക്കുന്നു സന്ധ്യകളിൽ കവലകൾ ശുന്യം എല്ലാവരും ഒരു ചതുരപെട്ടിക്കുള്ളിലേക്കു കണ്ണും മിഴിച്ചുനോക്കിയിരിക്കുന്നു . കാളവണ്ടികളുടെ കുളമ്പടികൾ കേൾക്കാനില്ല പകരം വിഷപുക തുപ്പുന്ന വണ്ടികൾ..

ചുരുക്കത്തിൽ പറഞ്ഞാൽ മനുഷ്യൻ അഹങ്കാരിയാണ് ,മനുഷ്യനാണ് ഭുമിയിലെ അവസാനസൃഷ്ടി എന്നാൽ അവനു പ്രകൃതിയുടെ  മാറ്റങ്ങളെ അങ്ങിക്കരിക്കാൻ സാധിക്കുന്നില്ല , വേനലിൽ മരങ്ങൾ ഇലകൾ പൊഴിക്കുന്നു വേനലിനെ പ്രതിരോധിക്കുന്നു ഒരു നാശവും അവ വരുത്തുന്നില്ല എന്നാൽ മനുഷ്യൻ ആഡംബരനൗകകൾ പണിത് പ്രകൃതിയെ നശിപ്പിക്കുന്നു . ഈ രാക്ഷസൻമാർ ഇനിയും അഴിഞാടും ആദ്യം വന്നവരെ എല്ലാം നശിപ്പിച്ച് അവസാനം സ്വയം നശിക്കും .. പഴയ കാലം അനുഭവിച്ചിട്ടുവർ അക്കാലം അയവിറക്കി ജീവിച്ചുതീർക്കും ... ദൈവത്തിനുപിഴച്ചുപോയ അവസാനദിനത്തെ ഓർത്ത്‌ അന്നുംഅവിടുന്ന് ദു:ഖിക്കും