മിന്നാമിനുങ്ങ്‌  ( Glowworm)

സ്വപ്നങ്ങളെ വേട്ടയാടി പിടിക്കാൻ ശ്രമിക്കുന്ന ഒരു സാധാരണക്കാരൻ

നിന്റെ ഓർമ്മക്കായ് ...എന്നിൽ നിന്നും പറന്നകന്ന എന്റെ മിന്നാാാ മിനുങ്ങിന്റെ ഓർമ്മക്കായി ...

Tuesday, 14 July 2015

... മിന്നാമിനുങ്ങിനോടുള്ള പ്രണയം ...എന്നും രാത്രികളിൽ റൂമിലെ വെളിച്ചം അണച്ച് കണ്ണും തുറന്നു കിടക്കുമ്പോൾ ഇടി മിന്നൽ പോലെ പ്രകാശം കാണാം ഒരു മിന്നാമിനുങ്ങ് .അവൾ  എനിക്ക് വെളിച്ചം വിതറാൻ വന്നതാണ്‌ എന്നും പക്ഷെ അവളെ കാണുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം മനസ്സിൽ തോന്നാറുണ്ട് , ചുരിക്കി പറഞ്ഞാൽ ഞങ്ങൾ പ്രണയത്തിൽ ആയിരിക്കുന്നു എനിക്കവൾ ഒരിക്കലും ഒരു ശല്യം ആയി തോന്നിട്ടില്ല എന്നാൽ ഞാൻ ലൈറ്റ് ഓഫ് ആക്കി അവളുടെ വരവ് താമസിച്ചാൽ എന്തെന്നില്ലാത്ത ചെറിയ ഒരു അങ്കലാപ്പാണ് , എന്നാലും ആളുവരും എന്ന പ്രതിക്ഷ ഞാൻ കൈവിടാറില്ല ,കഴിഞ്ഞ ദിവസം ഞാൻ അവളെ കൈയിലെടുത്തു അവൾ എന്റെ കൈയ്യിലുടെ ഓടി കളിച്ചു പിന്നെ പറന്നു പൊങ്ങി കുറച്ചു കഴിഞ്ഞു വിണ്ടും വന്നു അപ്പോൾ ഞാൻ അവളെ പിടിച്ചു  വെച്ചു അവൾ എന്റെ കരവലയത്തിൽ നിന്നും നിഷ്പ്രയാസം രക്ഷപെട്ടു , ഒരുകാലത്ത് ഒരു പക്ഷെ ഇവൾ എന്റെ ജീവിതത്തിനു വെളിച്ചം തന്നവൾ ആയിരിക്കാം അങ്ങനെ ഒരു ബന്ധം എനിക്ക് അവളോട്‌ തോന്നി ചിലപ്പോൾ അത് സത്യമായിരിക്കാം . ചില ദിവസങ്ങളിൽ ഒരു കൂട്ടുകാരനെ കൂടെ അവൾ കൂടെ കൂട്ടും ഇരുവരും എന്റെ തലയ്ക്കു മുകളിലുടെ പറന്നു കളിക്കും , അവർക്ക് ഫാൻ ഒരു ഭിഷണി ആണ് എന്ന് തോന്നിയതിനാൽ ഞാൻ ഇപ്പോൾ ഫാൻ ഉപയോഗിക്കാറില്ല ,ഞാനുമായുള്ളബന്ധം തകരാൻ പാടില്ല എന്ന് എനിക്ക് ആഗ്രഹം ഉണ്ട് , ഒരു പക്ഷെ  എനിക്ക് ഒരുനാൾ പ്രിയപ്പെട്ടവരായിരുന്ന ആരെങ്കിലും ആണ് അവളെങ്കിൽ ആ സ്നേഹം കണ്ടില്ലെന്നു നടിക്കാൻ ആവില്ലെല്ലോ . ഇപ്പോൾ അവളുടെ വെളിച്ചമാണ് എന്നെ ഉറക്കുന്നത് ഉണരുമ്പോൾ ഞാൻ കാണാറില്ല അവളെ ഇരുട്ടിന്റെ വെളിച്ചത്തിൽ മാത്രമേ അവൾ വരൂ . നാളെയും വരണമേ എന്ന് ആശംസിക്കാറുണ്ട് എന്നും ഞാൻ , എനിക്കറിയാം അല്പപ്രണിയായ അവളുടെ ആയുസിന്റെ നീളം എങ്കിലും മറ്റൊരു രൂപത്തിൽ വീണ്ടും വരുമെന്ന് ഞാൻ പ്രതിക്ഷിക്കുന്നു ,..

ഈ  ലോകത്തിൽ യഥാർത്ഥ്യങ്ങൾ ആർക്കാണ് വേണ്ടത് നീയുള്ള ലോകം ഒരു മിഥ്യയാണെങ്കിൽ എനിക്ക് അതാണിഷ്ടം ..........

Monday, 13 July 2015

ഷെഫി പറഞ്ഞ കഥകൾ... ... തുടർച്ച ....

***1***

 http://minnaminungu1.blogspot.in/2015/06/blog-post_7.html ***
***2***


ഞാൻ പെട്ടെന്ന് ഞെട്ടി പുറകോട്ടു മാറി അതെ അവൾ തന്നെ "ഷെഫി"  ഏതു പാതിരാത്രിയിൽ കണ്ടാലും എനിക്കവളെ മാറി പോവില്ല കാരണം ഞങ്ങൾ തമ്മിൽ അങ്ങനെയൊരു പഴയ കാലബന്ധമുണ്ട് . അവൾക്കു എന്നെ യും മനസിലായിരിക്കണം അവൾ എന്നിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നുണ്ടായിരുന്നു ഞാൻ  അവളുടെ കൈയ്യിൽ മുറുക്കെ പിടിച്ചു കുഞ്ഞിനേയും എടുത്തു എന്റെ വീട്ടിലേക്കു നടന്നു .അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു, എനിക്ക് അവളോട്‌ ഒന്നും ചോദിക്കാൻ തോന്നിയില്ല . ഞാൻ അവളെ ഇങ്ങനെ ഒരു അവസരത്തിൽ കാണുമെന്നു വിചാരിച്ചതുമില്ല , ഞാൻ എന്റെ കുഞ്ഞിനെ അടുത്ത വിട്ടിൽ നിന്നും കൂട്ടി , വീട് തുറന്നു അവളുടെ നൂറുനൂറു ചോദ്യങ്ങൾ ഞാൻ ഒന്നും പറഞ്ഞില്ല , ഞാൻ അവളോട്‌ പറഞ്ഞു ഈ ആന്റി യെയും ഈ ചേച്ചിയെയും പപ്പാ പോയി വരുന്നത് വരെ  ശ്രദ്ധിച്ചുകൊള്ളണം പപ്പാടെ കുട്ടി . മോൾക്ക്‌ കളിയ്ക്കാൻ ആളായെല്ലോ ... ഞാൻ ഷെഫിയോട് പറഞ്ഞു ഞാൻ വരുന്നതുവരെ എന്റെ മോളെ ഞാൻ നിന്നെ ഏൽപ്പിക്കുന്നു , മുമ്പ് കാണിച്ചപോലെ ബുദ്ധിമോശം ഒന്നും കാണിക്കരുത് ... അവൾ എന്നെ ഒന്ന് നോക്കിയത് മാത്രേമേ ഒള്ളു കതകടച്ചു കിടന്നോളാൻ പറഞ്ഞു ഞാൻ വീണ്ടും ഇറങ്ങി , തീവണ്ടിയുടെ സമയം അടുത്തിരുന്നു അതിനാൽ തന്നെ വേഗം ഞാൻ ഓടി    . അന്ന് രാത്രിയിൽ എനിക്ക് ഉറങ്ങാൻ സാധിച്ചില്ല , അവളെ കുറിച്ചുള്ള ആകുലതകൾ തന്നെ ആയിരുന്നു കാരണം . ഒന്ന് കണ്ണടക്കുമ്പോൾ അവളുടെ നിറഞ്ഞ കണ്ണുകൾ എന്റെ ഉറക്കം കളഞ്ഞിരുന്നു , ഒപ്പം ഞാൻ എന്റെ പഴയ കാലത്തിലേക്ക് വഴുതിവിഴുകയുമായിരുന്നു.  കോളേജ് വിദ്യാർഥി രാഷ്ട്രിയത്തിൽ ഞാൻ കത്തിനിന്ന കാലത്ത്, എന്റെ ശ്രദ്ധയാകർക്ഷിച്ച പെണ്‍കുട്ടിയായിരുന്നു ഷെഫി , ആദ്യമായി ഞാൻ അവളെ കാണുന്നത് ആഴ്ചകൾ നീളുന്ന സമരങ്ങൾ അവസാനിപ്പിക്കണം എന്ന അപേക്ഷയുമായാണ് , കുറച്ചു വിദ്യാർഥികൾ അടങ്ങുന്ന ഒരു സംഘത്തിന്റെ കുട്ടി നേതാവ് എന്ന് വേണമെങ്കിൽ പറയാം ഞങ്ങളുടെ പാർട്ടികൾ വ്യത്യസ്തമായിരുന്നു എങ്കിലും കാഴ്ചപ്പാടുകൾ ഒന്നുതന്നെയായിരുന്നതിനാൽ ആയിരിക്കാം ഒരുപാടു ഞങ്ങൾ അടുത്തുപോയത് , പിന്നിടുള്ള അഞ്ചു വർഷങ്ങൾ പരിശുദ്ധമായ പ്രണയം എന്നാൽ ഞങ്ങളുടെ മതം ഞങ്ങളെ ഒന്നിപ്പിച്ചില്ല , ഇരുവരും ഒരു പരസ്പരധാരണയോടെ അന്ന് പിരിഞ്ഞു പിന്നെ ഈ രാത്രിയിലാണ് അതും ഇങ്ങനെ ഒരു അവസ്ഥയിൽ എന്തായിരിക്കാം അവൾക്കു സംഭവിച്ചത് . അങ്ങനെ ചിന്തകൾ എന്നെ നിദ്രയിലേക്ക് വലിച്ചു , നേരം പുലർന്നപ്പോൾ ഇറങ്ങേണ്ട സ്ഥലം എത്തിയിരുന്നു . ജീവിതത്തിനും മരണത്തിനും ഇടക്കുള്ള ഒരു അവസാന ശ്രമം അതായിരുന്നു യാത്ര .ഒരു കാലത്ത്  നാട്ടിലെ പ്രധാന ഹോട്ടലുകളിൽ ഒന്നായിരുന്നു എന്റേത് ഭാര്യ അമലയുടെ മരണശേഷം ഹോട്ടലിലേക്ക് ശ്രദ്ധകുറഞ്ഞത്‌ മൂലം റൈഡ് വന്നപ്പോൾ ഉണ്ടായ പ്രശ്നങ്ങൾക്കും പരിഹാരം തേടിയാണ് ഈ യാത്ര   . എത്ര മേശവിരിപ്പിനടിയിൽ ഗാന്ധി തലകൾതിരുകണം എന്നും അറിയില്ല എന്റെ നിലനിൽപ്പിന്റെ പ്രശ്നം ആണ് , എല്ലാം നന്നായി സംഭവിക്കട്ടെ , വീട്ടിലെ കാര്യം ഓർക്കുമ്പോൾ അങ്ങോട്ട്‌ വിളിക്കണം എന്നുണ്ട് കടക്കാരുടെ വിളിയിൽ നിന്നും രക്ഷപെടാൻ ഫോണ്‍  കുത്തിവെച്ച കാലം മറന്നു . ഒരു റൂം എടുത്തു ഫ്രഷ്‌ ആയിട്ട് വേണം ഇന്നത്തെ അങ്കം തുടങ്ങാൻ , വീട്ടിലെ അവസ്ഥ എപ്പോഴും എന്റെ ചങ്കുത്തുളക്കുന്നുണ്ട് എല്ലാം നന്നായി ഇരിക്കുന്നു എന്ന് വിശ്വസിക്കാം അല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലെല്ലോ ......***

Thursday, 2 July 2015

എന്റെ കര്ത്താ വേ, എന്റെ ദൈവമേ!(വി .യോഹ :20:28 )


ഭാരതത്തിന്റെ അപ്പോസ്തോലനായ വി. തോമ്മശ്ലിഹായെ അനുസ്മരിക്കുന്ന ഈ ദിനത്തിൽ പ്രാർത്ഥനയിലൂടെ അവിടുത്തെ പാത പിന്തുടരാം . ദുക്‌റാന എന്ന വാക്കിന്റെട അര്ത്ഥംത “ഓര്മ്മ് ” എന്നാണ്. തോമാശ്ലീഹായെ പ്പറ്റി ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സിലേക്കു കടന്നു വരുന്ന ചിത്രം അവിശ്വാസിയായ തോമ്മാശ്ലീഹായുടെതാണ്. തനിക്കു പ്രിയപ്പെട്ട പന്ത്രണ്ടുശിഷ്യന്മാ ര്‍ സന്തതസഹചാരികളായി കൂടെയുണ്ടായിട്ടും പീഡാസഹനവേളയില്‍ യേശുനാഥന്‍ ഏകനായിരുന്നു. “നമുക്കും അവനോടുകൂടി പോയി മരിക്കാം എന്നുപറഞ്ഞ തോമസ്സും, എല്ലാവരും നിന്നില്‍ ഇടറിയാലും ഞാന്‍ ഇടറുകയില്ല “എന്നു പറഞ്ഞ പത്രോസും യഹൂദരെ ഭയന്ന് എവിടെയോ ഓടിഒളിച്ചു.യേശുവിന്റെറ മരണശേഷം ‘ഇനിയെന്ത്’ ? എന്ന ചോദ്യവുമായി പകച്ചു നിന്ന ശിഷ്യന്മാര്ക്ക് യേശുവിന്റെ് ഉത്ഥാനം ഒരു വഴിത്തിരിവായിരുന്നു.ഗുരുവിനോടുള്ള സ്നേഹം ഉള്ളില്‍ നിറഞ്ഞു നില്ക്കു മ്പോഴും യഹൂദരോടുള്ള ഭയം, തങ്ങള്‍ അനാഥരെന്ന ചിന്ത ഇവയൊക്കെ അവരെ സമൂഹത്തില്‍ നിന്നും അകന്നു കഴിയാന്‍ പ്രേരിപ്പിച്ചു. അവരുടെ എല്ലാ ആകുലതകള്ക്കും പരിഹാരമായിരുന്നു യേശുനാഥന്റെപ ഉത്ഥാനം. മൂന്നു വര്ഷ ത്തോളം അടുത്തറിഞ്ഞു ജീവിച്ചിട്ടും യേശു ഉത്ഥാനം ചെയ്തു എന്ന സത്യം അംഗികരിക്കാന്‍ എന്തുകൊണ്ടോ തോമസ്‌ അപ്പസ്തോലനു കഴിഞ്ഞില്ല. ” അവന്റെി കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവന്റെു പാര്ശ്വകത്തില്‍ വിരല്‍ ഇടുകയും ചെയ്തല്ലാതെ ഞാന്‍ വിശ്വസിക്കില്ല “(യോഹ –20:25) മറ്റു ശിഷ്യന്മാര്‍ യേശുവിനെ കണ്ടു വിശ്വസിച്ചിരുന്നോ എന്ന് വ്യക്തമല്ല കാരണം യേശു പ്രത്യക്ഷപ്പെട്ട അവസരങ്ങളില്‍ ഒക്കെ താന്‍ യേശുവാനെന്നു യേശു ശിഷ്യന്മാര്ക്ക് വെളിപ്പെടുത്തുന്നതായി വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
എന്തുകൊണ്ടോ അവിശ്വാസിയെന്നു മുദ്രയടിക്കപ്പെട്ട തോമ്മാശ്ലീഹായോടാണ് എനിക്ക് കൂടുതല്‍ ഇഷ്ടം താന്‍ അവിശ്വാസിയാണെന്നു സ്വയം ആംഗികരിക്കുന്ന തോമസ്സ് !!! കേട്ടുള്ള വിശ്വാസം അല്ല, നേരിട്ട് സ്വന്തം കണ്ണുകള്‍ കൊണ്ടു കണ്ട്, കൈകള്‍ കൊണ്ട് സ്പര്ശിംച്ചറിഞ്ഞ വിശ്വാസം …യേശുവിനെ കണ്ടു വിശ്വസിച്ച് തോമ്മാശ്ലീഹാ ” എന്റെസ കര്‍ത്താവേ … എന്റെഹ ദൈവമേ …”എന്ന വിശ്വാസപ്രഖ്യാപനം നടത്തുന്നതിലൂടെ ഭാരത സഭക്ക് ലഭിച്ചത് മഹത്തായ ഒരു വിശ്വാസ പാരമ്പര്യം ആണ്. .
യേശുവിന്റെ ഊർജ്ജസ്വലനായ ശിഷ്യൻ എന്നാണ് തോമാശ്ലീഹാ അറിയപ്പെടുന്നത്. തോമസ് അപ്പോസ്തലനെക്കുറിച്ച് പരിമിതമായി മാത്രമേ ബൈബിളിൽ പരാമർശമുള്ളൂ. യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമാണ് തോമാ ഒരു പ്രധാന കഥാപാത്രമായിരിക്കുന്നത്.തോമാസിന്റെ നടപടികൾ എന്ന ഗ്രന്ഥം, സുവിശേഷങ്ങൾ കഴിഞ്ഞാൽ തോമാശ്ലീഹായെ സംബന്ധിച്ച ആദ്യ ഗ്രന്ഥമായി കരുതിപ്പോരുന്നു. പ്രസ്തുത കൃതിയെ 9 നടപടികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അതിലെ ആദ്യ എട്ടു നടപടികളിൽ തോമാശ്ലീഹായുടെ പ്രവർത്തനങ്ങളെക്കുറിച്ച്‌ പ്രതിപാദിച്ചിരിക്കുന്നു. അതിൽ പ്രതിപാദിച്ചിരിക്കുന്ന പ്രകാരം തോമാശ്ലീഹക്ക്‌ ഇന്ത്യയിലേക്ക്‌ പോകുവാൻ നറുക്ക്‌ വീണെങ്കിലും അദ്ദേഹം അവിടെ ഒഴിച്ച്‌ എവിടെ വേണമെങ്കിലും പോകാം എന്ന് പറയുകയും ചെയ്തു. എന്നാൽ ക്രിസ്തു സ്വപ്നത്തിൽ വന്ന് അവിടെ പോകുവാൻ പറയുകയും ധൈര്യപ്പെടുത്തുകയും ചെയ്തു. അങ്ങനെ എ.ഡി.52 ല്‍ നവംബര്‍ 21 നാണ് തോമാശ്ലീഹ കൊടുങ്ങല്ലൂരിനടുത്തുള്ള മൂത്തകുന്നത്തെ മാല്യങ്കരയില്‍ വന്നിറങ്ങിയത്. ഇന്ത്യയിൽ എത്തിയ തോമ്മാ ശ്ലീഹാ ഇന്ത്യയൊട്ടുക്കും സുവിശേഷം പ്രചരിപ്പിക്കുകയും കേരളത്തില്‍ വിശ്വാസി സമൂഹങ്ങളും ആരാധനാലയങ്ങളും സ്ഥാപിക്കുകയും ചെയ്തു ,ഇതാണ് മാര്ത്തോശമ സ്ഥാപിച്ച എഴാരപ്പള്ളികള്‍ എന്നാ പേരില്‍ പ്രശസ്തമായത്‌ .. 'അരപ്പള്ളി' ഏതാണെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്. കന്യാകുമാരി ജില്ലയില്‍ ഉള്പ്പെുട്ട തിരുവാംകോട്, ഈരാറ്റുപേട്ടയ്ക്കടുത്തുള്ള അരുവിത്തുറ, കാലടിക്കടുത്തുള്ള മലയാറ്റൂര്‍ എന്നിവ ആ സ്ഥാനം അവകാശപ്പെടുന്നു.
എന്നാൽ ക്രിസ്തുവർഷം 44-ൽ തോമാശ്ലീഹാ ഗുജറാത്തിലെ ബറൂച്ചിൽ എത്തിയെന്നും ഉജ്ജൈൻ മഥുര വഴി തക്ഷശില വരെ സഞ്ചരിച്ചെന്നും ക്രിസ്തുവർഷം 49-വരെ സുവിശേഷ വേല ചെയ്തെന്നും ആധുനിക പഠനങ്ങൾ തെളിയിക്കുന്നു. രാഷ്ടീയ സാഹചര്യങ്ങൾ അനുകൂലമല്ലാതിരുന്നതിനാൽ അദ്ദേഹം തിരിച്ചുപോയെന്നും രണ്ടാം ഭാരത യാത്രയിലാണു ക്രി.വ.52ൽ അദ്ദേഹം ദക്ഷിണ ഭാരതത്തിലെത്തിയതെന്നും പ്രസ്തുത പഠനം സ്ഥാപിക്കുന്നു.
ഒടുവിൽ പ്രവർത്തിച്ച സ്ഥലമായ തമിഴ്നാട്ടിലെ മൈലപ്പൂരിൽ വച്ച് ക്രിസ്തുവർഷം 72 ൽ അദ്ദേഹം രക്തസാക്ഷിയായി. തോമ്മാശ്ലീഹയുടെ കബറിടം മൈലാപൂരിൽ ഇപ്പോഴുണ്ടെങ്കിലും അവിടുത്തെ ഭൗതികാവശിഷ്ടം സിറിയയിലെ എദ്ദേസായിലേയ്ക്കു കൊണ്ടുപോയി ഇറ്റലിയിലെ ഓർത്തൊണയിൽ സൂക്ഷിച്ചിരിക്കുന്നു. 1972-ല്‍ പോള്‍ ആറാമന്‍ മാര്പായപ്പ തോമാശ്ലീഹായെ 'ഭാരതത്തിന്റെ അപ്പോസ്തലന്‍' ആയി പ്രഖ്യാപിക്കുകയുണ്ടായി.
തോമ്മാശ്ലീഹായുടെ ഓര്മ്മൂത്തിരുന്നാള്‍ ആഘോഷിക്കുന്ന ഈ അവസരത്തില്‍ നമ്മുടെ വിശ്വാസ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം പ്രതികൂല സാഹചര്യങ്ങള്‍ വരുമ്പോള്‍ ആടി ഉലയുന്നതാണോ നമ്മുടെ വിശ്വാസം ..? ഇന്ന് സഭയില്നിന്നും അനേകര്‍ വിട്ടു പോകുന്നുണ്ട്. വെറും
താല്ക്കാ ലിക നേട്ടങ്ങള്‍ മാത്രമാണ് അവരുടെ ലക്ഷ്യമെന്ന് വ്യക്തമാണ്.താല്ക്കാ ലിക നേട്ടങ്ങള്‍ അല്ല അനശ്വരമായ അദ്ധ്യാത്മികനേട്ടമാകട്ടെ നമ്മുടെ ലക്ഷ്യം.അതിനായി കൂദാശാനുകരണമായ ജീവിതത്തിലൂടെ വിശ്വാസത്തില്‍ അടിയുറച്ചു നമുക്ക് മുന്നേറാം. വി. തോമ്മാശ്ലീഹാ നമുക്ക്‌ എന്നും മാര്ഗ്ഗിദര്ശികയായിരിക്കട്ടെ …
സഭാ പാരമ്പര്യം അനുസരിച്ച് ജൂലൈ 03 കടമുള്ള ദിവസമാണ്. വിശുദ്ധ കുര്ബാനയില് പങ്കെടുക്കാന് ശ്രദ്ധിക്കുമല്ലോ. എല്ലാവര്ക്കും പ്രത്യേകിച്ച് തോമസ്‌ നാമധാരികൾക്ക് എന്റെ ദുക്റാന തിരുനാളിന്റെ ആശംസകൾ