മിന്നാമിനുങ്ങ്‌  ( Glowworm)

സ്വപ്നങ്ങളെ വേട്ടയാടി പിടിക്കാൻ ശ്രമിക്കുന്ന ഒരു സാധാരണക്കാരൻ

നിന്റെ ഓർമ്മക്കായ് ...എന്നിൽ നിന്നും പറന്നകന്ന എന്റെ മിന്നാാാ മിനുങ്ങിന്റെ ഓർമ്മക്കായി ...

Thursday, 25 June 2015

ആരാണ് കരുണ ആഗ്രഹിക്കാത്തവർ ,..

ചില പ്രത്യേക വ്യക്തികളെ ദൈവം നമ്മളിൽ നിന്നും പറിച്ചു മറ്റും ...
ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ദൈവം എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്  എന്ന്  പക്ഷെ  എനിക്ക് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല , വളരെ കുറച്ചു ആളുകൾ മാത്രമേ നമ്മുക്ക് ചുറ്റും നമ്മളെ സ്നേഹിക്കാൻ ആയിട്ട് കാണു പക്ഷെ അതിൽ പല ബന്ധങ്ങളും ദൈവം പിഴുതെറിയും , ചില വ്യക്തികളുടെ സാനിദ്ധ്യം നമ്മൾക്ക് സ്വർഗ്ഗം പോലെ തോന്നിക്കും എന്നാൽ ഒരു ദിവസം അവർ നമ്മളിൽ നിന്നും അടരുമ്പോൾ നാം ലോകത്തെ വെറുക്കാൻ തുടങ്ങും അതുപോലെ തന്നെ ദൈവത്തെയും , എത്രയും നാൾ അപേക്ഷകളുമായി ദൈവത്തെ സമീപിച്ച നമ്മൾ  തിരിച്ചു ചോദ്യങ്ങൾ ഉയർത്തും പക്ഷെ ഉത്തരം കിട്ടില്ല . പിന്നെയുള്ള മാർഗ്ഗം നമ്മളിൽ നിന്നും വിട്ടു പിരിഞ്ഞവരുടെ പാത തുടരുക എന്നതാണ് എന്നാൽ അതിനും ദൈവം സമ്മതിക്കില്ല , എങ്ങനെഎല്ലാം ചിന്തിച്ചാലും ഈ ലോകത്തിൽ നമ്മുക്ക് ജീവിച്ചു തീർക്കേണ്ട കാലചക്രം നമ്മൾ കറങ്ങി തീർക്കണം , ഒരു വിധത്തിൽ പറഞ്ഞാൽ നമ്മൾ വെറും ഒരു കാറിനു തുല്യം ദൈവമാണ് ഡ്രൈവർ , അങ്ങേരു തീരുമാനിക്കണം എവിടെ നിർത്തണം ആരൊക്കെ കാറിൽ കയറണം എന്നെല്ലാം .  ഈ കാലചക്രം മടുപ്പായി തോന്നാറുണ്ട് പക്ഷെ ഓടിത്തിർക്കാതെ നമ്മൾക്ക് വഴിതിരിയാൻ സാധിക്കില്ലെല്ലോ ... ദുഷ്ടനെ ദൈവം പനപോലെ വളർത്തും എന്ന് പറയുന്നത് ശരിയായിരിക്കാം കാരണം എന്റെ ചുറ്റുമുള്ളവർ പനപോലെ വളരുകയും ഞാൻ ഇന്നും കേവലം ഒരു കുറ്റിചെടിക്ക് തുല്യം മുരടിച്ചു നിക്കുന്നു ഒപ്പം നഷ്ടങ്ങളും ...

എന്റെ പ്രിയ തോഴി നീ എന്നിൽ നിന്നും അടർന്നു പോയിട്ട് 400 ദിനരാത്രങ്ങൾ പിന്നിടുമ്പോഴും ഞാൻ നിന്റെ ഓർമയിൽ ജീവിതം തള്ളിനിക്കുന്നു  . രണ്ടു ഇണക്കിളികളുടെ മരണം എന്നെ ദു:ഖത്തിൽ ആക്കി എങ്കിലും അതിലുപരി എന്നിൽ അസൂയ ജനിപ്പിച്ചു കാരണം പവിത്രമായ പ്രണയബന്ധം ഒപ്പം ഒരുമിച്ചുള്ള മരണവും അതിൽ മരണമാണ് എനിക്ക് സാധിക്കാതെ പോയത് . ഒരു പക്ഷെ മരണത്തിലുടെ ഒന്നിക്കുക എന്നായിരിക്കാം അവരുടെ വിധി .ഇനി ഞാൻ നിന്നെ തേടി അലയേണ്ടി വരാം കാരണം നമ്മൾ തമ്മിൽ കാലത്തിന്റെ അന്ധരങ്ങൾ സൃഷ്ടികപ്പെട്ടിരിക്കുന്നു . കിളികളെ പോലെ ഒരുമിച്ചുള്ള പ്രണയവും ഒരുമിച്ചുള്ള മരണവും അവരെ മരണാനന്തരവും ഒന്നിപ്പിചെക്കാം പക്ഷെ നമ്മളിൽ അത് എത്ര സാധ്യമാവും എന്ന് എനിക്കറിയില്ല പക്ഷെ , എന്നിൽ നിന്നും പുറത്തു പോകുന്ന ഓരോ ശ്വാസവും നിന്നിലെക്കാണ് എന്ന് ഞാൻ അറിയുന്നു . ഒരു പക്ഷെ ആ കിളികൾ   ആയിരുന്നു നമ്മൾ എങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു . എന്റെ ദുഖത്തിലും ഞാൻ അവരുടെ ആഗ്രഹങ്ങൾ അറിയുന്നു  അതിനാൽ പ്രകൃതിയുടെ സന്തതികൾക്ക്  ആദരാഞ്ജിലികൾ ...

Wednesday, 17 June 2015

കഥയിൽ ചോദ്യമില്ല ... പക്ഷെ ...!

ഒരിക്കൽ ജോസഫ്‌ എന്ന  യുവവൈദികൻ ബൈക്കിൽ യാത്ര ചെയ്യുന്നു , നിയന്ത്രണം തെറ്റി എതിരെ വന്ന ഒരു ലോറി അദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുന്നു , റോഡിൽ നിശ്ചലനായി കിടന്ന വൈദികനെ ആശുപത്രിയിൽ എത്തിക്കുന്നു ഡോക്ടർ മരണം സ്ഥിതിക്കരിച്ച്  പോസ്റ്റ്‌മാർട്ടത്തിനായി കൊണ്ടു പോകുന്നു , ശരിരം കിറിമുറിക്കാനായി ബ്ലേഡ് വെച്ചപ്പോൾ കൂടെയുണ്ടായിരുന്ന സഹായി ആ വൈദികന്റെ കണ്ണുകളിലെ ചലനം ശ്രദ്ധിക്കുകയും ഉടനെ തന്നെ അദ്ദേഹത്തെ തിവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു മാസങ്ങൾ നീണ്ട ചികിത്സയുടെ ഫലമായി അദ്ദേഹം അരക്കുതാഴേക്ക്   തളർന്ന ഒരു അവസ്ഥയിൽ  ഒരു പുതുജന്മം ആരംഭിക്കുകയും ചെയ്തു എന്നാൽ  കഠിനമായ പ്രാർത്ഥനയുടെഫലമായി അദേഹത്തിനു ദൈവം പ്രതിക്ഷപെടുകയും അദ്ദേഹത്തെ കൈപിടിച്ച് എഴുന്നേൽപ്പിച്ചതായും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു ... ഒപ്പം അദ്ദേഹം അപകടം നടന്ന നിമിഷങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും  ഒരു പുസ്തകം എഴുതുകയും ചെയ്തു . പുസ്തകത്തിൽ അദ്ദേഹം പ്രധാനമായും സ്വർഗ്ഗത്തെയാണ് പ്രതിപാധിക്കുന്നത് അത് ഇങ്ങനെയാണ് " ലോറി ഇടിച്ചു തെറിപ്പിച്ച അദ്ദേഹം തൽക്ഷണം മരിക്കുന്നു ആത്മാവ് സ്വർഗ്ഗത്തിലേക്ക് സംവഹിക്കപെടുന്നു തുടർന്ന് ദൈവത്തിന്റെ മുമ്പിൽ അന്ത്യവിധിക്കായി ആത്മാവ് ചെല്ലുന്നു . ദൈവത്തിന്റെ മുഖം വർണ്ണിക്കാൻ അദേഹത്തിന് സാധിക്കുന്നില്ല എന്ന് അദ്ദേഹം പുസ്തകത്തിൽ പ്രതിപാധിക്കിന്നു കാരണം വളരെ പ്രകാശപൂർണ്ണമായ ആ മുഖം വളരെ സുപരിചിതം എന്ന് തോന്നിപ്പിക്കുന്നതായിരുന്നു . ഒരു യുവ വൈദികൻ ആയതിനാലും ഇനിയും വർഷങ്ങൾ ദിവ്യബലി അർപ്പിക്കാനും അദ്ദേഹത്തിന്റെ കരങ്ങൾ വഴി കൂടുതൽ  നന്മകൾ ജനങ്ങളിലേക്ക് ലഭിക്കുവാനുമായി അദ്ദേഹത്തിന്റെ ആത്മാവിനെ തിരിച്ചു അദ്ദേഹത്തിന്റെ ശരിരത്തിലേക്ക് പറഞ്ഞയക്കുകയും ചെയ്തു . എന്നാണ് അദ്ദേഹം തന്റെ പുസ്തകത്തിൽ പറയുന്നത് . അതിലുടെ സ്വർഗ്ഗം എന്ന ഒരു സ്ഥലം ഉണ്ടെന്നും അദ്ദേഹം പറയുന്നു ...

        അതുപോലെ തന്നെ നരകത്തിൽ നിന്നും ജീവിതത്തിലേക്ക് വന്നു എന്ന് 72 കാരനായ രവി എന്നയാൾ  പറയുന്നു അദ്ദേഹത്തിന്റെ കഥ ഇങ്ങനെയാണ് ... ഓണസദ്യകഴിഞ്ഞു ഉച്ചമയക്കത്തിൽ ആയിരുന്ന അദ്ദേഹം പെട്ടെന്ന് മരിക്കുന്നു . ബന്ധുക്കൾ എല്ലാം അടുത്തുതന്നെ ആയിരുന്നതിനാൽ അന്നു തന്നെ വൈകുന്നേരം ചിതയിലെക്കെടുത്ത അദ്ദേഹം കണ്ണു തുറക്കുന്നു . ഭയം കൊണ്ട് എല്ലാവരും ഞെട്ടുന്നു ചിലർ ഓടി  . അദ്ദേഹം തന്റെ ശരിരം വിട്ട ആത്മാവിന്റെ അനുഭവം അപ്പോൾ തന്നെ എല്ലാവരോടും പങ്കുവെച്ചു അത് ഇങ്ങനെയാണ് . നരകത്തിന്റെ അധിപൻ കാലൻ  അദേഹത്തിന്റെ കല്പനപ്രകാരം അദ്ദേഹം ആയുസ്സ് തീർന്നഒരാത്മാവിനെ  കൂട്ടിക്കൊണ്ടു ചെല്ലുന്നതിനായി  തന്റെ അനുയായിയെ പറഞ്ഞയക്കുന്നു അതു പ്രകാരം അനുയായി രവിയുടെ ആത്മാവിനെ കൂട്ടികൊണ്ട് ചെല്ലുന്നു എന്നാൽ രവിയെ കണ്ട കാലൻ മനസിലാക്കുന്നു ആളു മാറിയിരിക്കുന്നു . കാലൻ പറഞ്ഞു ഈ ആത്മാവിനെ ഉടനെ തിരിച്ചെത്തിക്കുക എന്നാൽ മറ്റു അനുയായികൾ പറഞ്ഞു നമ്മുക്ക് ഒരാത്മാവ് പോരെ ആരായാൽ എന്ത് ? എന്നാൽ ആയുസ്സ് പൂർത്തിയാക്കാത്ത ആത്മാവിനെ ശരിരത്തിൽ നിന്നും വേർപെടുത്തുന്നതും പാപമാണ് അതിനാൽ മനസില്ല മനസ്സോടെ രവിയെ തിരികെ ശരിരത്തിൽ എത്തിക്കുന്നു .. രവി ഈ അനുഭവം പൂർത്തിയാക്കിയ ഉടനെ തന്നെ രോഗബാധിതനായ അയ്ൽപക്കക്കാരൻ മരിക്കുന്നു , അദേഹത്തിന് പകരം ആയിരുന്നു രവി എന്ന് അദ്ദേഹം പറഞ്ഞിരുന്നു ... ഈ  രവിയുടെ അനുഭവം നരകം ഉണ്ടെന്നും തെളിയിക്കുന്നു  എന്നാൽ രവി 8 വർഷങ്ങൾ കൂടി ജീവിച്ചു അദ്ദേഹം 2011ൽ ആണ് ഭുലോകവാസം വെടിഞ്ഞത് .
ഈ രണ്ടു കഥകളും ഒരു പക്ഷെ അബോധമനസ്സിൽ 2 വ്യക്തികളിൽ തോന്നിയ ഒരു തോന്നലാവാം എന്തായാലും ഇരുവരും മരണം എന്ന അവസ്ഥയെ ഒരിക്കൽ അഭിമുഖികരിച്ചതാണ് എന്നത് സത്യവസ്തുതയാണ്  . വൈദികൻ ഇന്നും പ്രേഷിതവേല ചെയ്യുന്നു .

 മരണം.. ജീവനോടെ ഇരിക്കുന്ന എല്ലാവരേം തേടി എത്തുന്ന ഒരേയൊരു അഥിതി. ഉൾകൊള്ളാൻ കഴിയാത്ത ആ സത്യം ഓർക്കാൻ പോലും ആരും ഇഷ്ടപെടാറില്ല. എങ്കിലും നമ്മുടെ മരണം ഓർക്കുന്നത് നല്ലതാണു , അതിനായാണ് ഞാൻ മുകളിൽ മരിച്ച 2 പേരുടെ ജീവിതാനുഭവങ്ങൾ ഞാൻ പങ്കുവെച്ചത് . മരണനന്തര ജീവിതം അങ്ങനെ ഒരു ജീവിതം ഉണ്ടോ ? എന്ന് എല്ലാവർക്കും ഇന്നും സംശയകരമാണ് .  എന്നാൽ ചിലർ പറയുന്നു മരിച്ചവരുടെ ആത്മാക്കൾ നമ്മുടെ ഇടയിൽ ഉണ്ടെന്നും അവർ അവരുടെ ദൈനദിനപ്രവർത്തികളിൽ മുഴുകിയിരിക്കുന്നു എന്നും എന്നാൽ നമ്മുക്ക് അവരെ കാണാൻ സാധിക്കുന്നില്ല എന്ന് മാത്രം എന്നാണ് അവർ പറയുന്നത് . എന്നാൽ ദുർമരണം സംഭവിച്ചവരാന് അങ്ങനെ പ്രപഞ്ചത്തിൽ അലഞ്ഞു തിരിയുന്നത് എന്ന് മറ്റു ചിലർ വാദിക്കുന്നു , അമാവാസി ദിനത്തിൽ അവർ പൂർണ്ണശക്തി പ്രാപിക്കുമെന്നും ചിലർ പ്രതികാരദാഹികളും ആയിരിക്കും എന്നാണ് അവരുടെ വാദം. ചിലർ ഇത്തരം ആത്മാക്കളോട് ഔജാബോർഡുകൾ വഴി സംസാരിക്കാറുണ്ടെന്നും  പറയപ്പെടുന്നു .
ഇത്തരത്തിലുള്ള വാദങ്ങളുടെ അടിസ്ഥാനത്തിൽ  മാസങ്ങൾക്കു മുമ്പ്

 ഒരിക്കൽ ഒരു അമാവാസി ദിനത്തിൽ ഒരു ഓജോ

ബോർഡ് പരിക്ഷിക്കാൻ എനിക്ക് അവസരം ലഭിച്ചു എല്ലാത്തരം വിദ്യകളും ഞാൻ ഒരു പുസ്തകത്തിൽ നിന്നും വായിച്ചു മനസിലാക്കിയിരുന്നു അതിൻപ്രകാരം മാത്രമായിരുന്നു എന്റെ നിക്കങ്ങളും അർത്ഥരാത്രിയിൽ തുടങ്ങിയ പരിക്ഷണം 2 മണിക്കുറുകൾ നിണ്ടിട്ടും എനിക്ക് ഫലം കണ്ടെത്താനായില്ല മന്ത്രങ്ങളും തന്ത്രങ്ങളും വെറും പൊള്ളയായിരുന്നു എന്ന് എനിക്ക് മനസിലായി , ഉൾമനസ്സിലെ ഭയം ചുറ്റും ആത്മാക്കളുടെ സാനിദ്ധ്യം തോന്നിപ്പിച്ചേക്കാം എന്നാൽ അതിൽ സത്യമില്ല എന്ന് മനസിലാക്കാം . ഒരാളെ നാം കാത്തിരിക്കുമ്പോൾ അദ്ദേഹത്തിന്റെ പോലെ തോന്നിക്കുന്ന ചില സാദൃശ്യങ്ങൾ മനസിലും ഇന്ദ്രിയങ്ങൾക്കും തോന്നിപ്പിക്കാറുണ്ട് അതുതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്‌ .എല്ലാം ചിലരുടെ വാദങ്ങൾ മാത്രം മരിച്ചവർക്ക് മാത്രം അറിയാവുന്ന സത്യവും .

എന്നാൽ മരണം പഴയ ശരിരത്തെ ഉപേഷിച്ച് ഒരാത്മാവ് പുതിയ ശരിരം തേടി പോവുന്നു എന്നും പറയുന്നു ഇതും പുനർജന്മവും വേണമെങ്കിൽ ഒന്നാണ് എന്ന് വിശ്വസിക്കാം കാരണം ഒരു ശരിരം ഉപേക്ഷിക്കുന്ന ആത്മാവ് ആ നിമിഷം തന്നെ മറ്റൊരിടത്ത് ജനിക്കുന്നു പുതിയ ഒരു ശരിരമായി അത് ഒരു പക്ഷെ ജന്തുക്കളായും ആകാം ഇതെല്ലം ഓരോ വിശ്വാസങ്ങൾ മാത്രം ഇതിലെ സത്യങ്ങളെ കണ്ടുപിടിക്കാൻ ഇനിയും സാധിക്കുമോ എന്ന് പഠിക്കെണ്ടിരിക്കുന്നു .

സ്വർഗ്ഗവും നരകവും മനുഷ്യനെ  തിന്മകൾ ചെയ്യാതിരിക്കാൻ ഉൾഭയം സൃഷ്ടിക്കുന്നതിനായുള്ള ഒരു തരത്തിലെ തെറ്റിധരിപ്പികൽ ആണ് എന്നും പറയപ്പെടുന്നു ...

സത്യങ്ങൾ ഇനിയും തെളിയെണ്ടിരിക്കുന്നു ....


Thursday, 11 June 2015

ഭ്രാന്തൻമ്മാക്കിടയിൽ ഒരാൾ ഒറ്റപ്പെട്ടാൽ  ഭ്രാന്തനായി മാറുന്നത് ആ ഒറ്റപ്പെട്ടവനായിരിക്കും ...

Sunday, 7 June 2015

ഷെഫി പറഞ്ഞ കഥകൾ...

പാതിരാവിന്റെ നിലാവെളിച്ചത്തിൽ ,മുന്നിൽ റെയിൽപ്പാളം അങ്ങനെ നിണ്ടു കിടക്കുന്നു , എന്റെ ജീവിതം പോലെ തന്നെ എവിടെ അവസാനിക്കുമെന്നൊരറിവും  ഇല്ലാതെ അത് തീവണ്ടിയും കാത്തുകിടക്കുന്നു ... ഞാനും ഒരു ദൂരെ യാത്ര പോകുകയാണ് ,ഈ യാത്രയും എവിടെ എങ്ങനെ അവസാനിക്കും എന്ന് എനിക്കറിയില്ല , കാരണം ഭാര്യയുടെ മരണശേഷം ഇപ്പോഴാണ് വർഷങ്ങൾ കൂടി ഒരു ദൂരെ യാത്ര ... അതും പോകതിയിരിക്കാൻ നിർവാഹമില്ല , ബിസ്നസ്സ് സംബന്ധമായ കാര്യമാണ് , അമല വിടവാങ്ങിയ ശേഷം ഇപ്പോഴാണ് ബിസ്നസ്സ് ഒന്ന് പച്ച പിടിക്കാൻ തുടങ്ങിയത് , കടവും കടക്കാരും കൂടിയിരിക്കുന്നു അത് തന്നെയാണ്, 4 വയസ്സുള്ള മോളെ അടുത്തവിട്ടീൽ ആക്കിയിട്ടു എന്നെ ഈ യാത്രക്ക് പ്രേരിപ്പിച്ചത് ... ഒന്നുറപ്പാണ് ഏതോ ഒരു തീ വണ്ടി എനിക്കായി എഴുതപ്പെട്ടിടുണ്ട് അതെന്നെ ഈ ദുരിതങ്ങളിൽ നിന്നും കരകയറ്റുമെന്നു ഞാൻ വിശ്വസിക്കുന്നു .അവിടംക്കൊണ്ടെന്റെ പ്രശ്നങ്ങൾ തീരുമോ ? എനിക്കറിയില്ല ... എന്തായാലും ഈ യാത്ര പോകാതെ വയ്യാ ...

തീവണ്ടിയുടെ കാഹളവും കത്തു ഞാൻ നിൽക്കുമ്പോൾ , അങ്ങ് അകലെ നിന്നും ഒരു കൊച്ചു മനുഷ്യരൂപം എന്റെ നേരെ  അടുത്തുവന്നുകൊണ്ടിരിക്കുന്നു . ഞാൻ സൂക്ഷിച്ചു നോക്കി, ഒരു കൊച്ചു പെണ്‍ക്കുട്ടിയാണ് 4-5 വയസ്സ് പ്രായം തോന്നിക്കും . ഈ നേരത്ത് ഈ കൊച്ചു കുഞ്ഞു ഒറ്റയ്ക്കിവിടെ ? ഞാൻ അവളുടെ പുറകെ ആരെങ്കിലും ഉണ്ടോന്നു നോക്കി . എന്റെ മുഖത്തേക്ക് നോക്കി അവൾ  പുഞ്ചിരിച്ചു . എനിക്കെന്തെങ്കിലും ചോദിക്കാനവും മുമ്പ് അവൾ ചോദിച്ചു " അങ്കിൾ തീവണ്ടി  കേറാൻ വന്നതാ ..." ഞാൻ പറഞ്ഞു "അതെ... "
ആകാശത്തിലേക്ക് പോവാനാ ...." അവൾ വിടാൻ ഭാവമില്ല ... ഞാൻ ചോദിച്ചു  " മോളെന്താ ഇവിടെ ?"  "ഞാൻ" അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു " എന്റെ അച്ഛൻ തീവണ്ടി കയറി ആകാശത്തേക്ക് പോയെന്നു അമ്മ പറഞ്ഞു എന്നോട് ഒത്തിരി ഇഷ്ടായിരുന്നു അത്രേ .. അച്ഛനെനിക്ക് കളിപ്പാട്ടങ്ങൾ വാങ്ങി തരുമായിരുന്നു. ഞങ്ങളും അച്ഛന്റെ ഒപ്പം പോവാൻ വന്നതാ ..  " കിലുക്കാം പെട്ടി പോലെ അവൾ തുടർന്നുകൊണ്ടേയിരുന്നു ... "നിന്റെ അമ്മയെവിടെ.. ? "   ഞാൻ ചോദിച്ചു... " അമ്മ എന്നെ ഇവിടെ നിരത്തിയിട്ടു അങ്ങോട്ട്‌ പോയി ... ഇപ്പോ വരും "  എന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി .. !  ഞാൻ ചോദിച്ചു, "നിന്റെ പേരെന്താ ?" അവൾ പറഞ്ഞു "പ്രതീക്ഷ...  " അങ്ങനെ തന്നെയാണോ പറഞ്ഞത് തീവണ്ടിയുടെ അടുത്തു വരുന്ന ഇരമ്പൽ മൂലം ഒന്നും വ്യക്തമായില്ല .പിന്നെ ഒന്നും നോക്കാൻ നിന്നില്ല ഉടനെ തന്നെ ഞാൻ കുഞ്ഞിനേയും എടുത്തുക്കൊണ്ട്  ഇരുട്ടിലേക്ക് ഓടി  അവിടെ നിലാവിന്റെ വെളിച്ചത്തിൽ  ഞാൻ കണ്ടു മരണവും കാത്തു കിടക്കുന്ന ഒരു സ്ത്രീ രൂപം അത് അവളുടെ അമ്മയാണ് എന്ന് എനിക്കുറപ്പായിരുന്നു . കുഞ്ഞിനെ അവിടെ നിറുത്തിയിട്ടു ഞാൻ ഓടി ആ സ്ത്രീയുമായി നിമിഷങ്ങൾ മാത്രം നീണ്ട മൽപ്പിടുത്തം അവളെ ഞാൻ പാളത്തിൽ നിന്നും ബലമായി പിടിച്ചു മാറ്റി തീവണ്ടിയിൽ നിന്നും മിന്നി മറയുന്ന വെളിച്ചത്തിൽ അവളുടെ മുഖം ഞാൻ കണ്ടു... ***   

                                                                                                                                                               

Tuesday, 2 June 2015

'മാനിഷാദ' ...(അരുത് കാട്ടാളാ.....)


എല്ലാവരും എന്നോട് കഥകൾ എഴുതിക്കുടെ എന്ന് ചോദിക്കുന്നു , ഒരു കഥ എഴുതാൻ ഒന്നുകിൽ ജീവിതാനുഭവങ്ങൾ വേണം അല്ലെങ്കിൽ ഭാവന വേണം . ഇതിൽ ഭാവന എനിക്കില്ല എന്നാൽ ധാരാളം ജീവിതാനുഭവങ്ങൾ ഉണ്ട് താനും . പക്ഷെ  ജീവിതത്തിന്റെ രണ്ടു അറ്റങ്ങൾ തമ്മിൽ കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഞാൻ എങ്ങനെ ജീവിതാനുഭവങ്ങൾ വെച്ച് കഥ എഴുതും ...?  അഥവാ ഒരു കഥ എഴുതാൻ തുടങ്ങിയാൽ അതിന്റെ അവസാനം ഒന്ന് കൂട്ടിമുട്ടിക്കാൻ ഞാൻ വീണ്ടും നെട്ടോട്ടം ഓടേണ്ടി വരും . അല്ലെങ്കിലും ആരുടെയൊക്കെയോ കഥകൾ ആണ്  എന്റെ ജീവിതാനുഭവങ്ങൾ . എങ്കിലും കഥകൾക്കായി ഞാൻ ശ്രമിക്കാറുണ്ട് പക്ഷെ സാധിക്കാറില്ല  . കഥകൾ,കവിതകൾ  എഴുതുന്നത് അത്ര എളുപ്പമല്ല അതിന് അതിന്റേതായ ഒരു കഴിവ് വേണം , അതും നല്ലത് അല്ലെങ്കിൽ ആർക്കും താല്പര്യം കാണില്ല , അതിന്റെ പിന്നിൽ കഷ്ടപെട്ടവന്റെ വേദന അവൻ ചിലവഴിച്ച സമയം ,അവന്റെ മറ്റു നഷ്ടങ്ങൾ ആരും കാണുന്നുമില്ല ... സ്വന്തം കാര്യങ്ങൾ വരുമ്പോൾ എല്ലാവരും സ്വാർത്ഥരാണ് ... മനുഷ്യൻ അവന്റെ സ്വന്തം സുഖങ്ങളുടെ സൗകര്യങ്ങളുടെ പുറകെ  പായുന്നു , അതിനു മുമ്പിൽ  മറ്റൊരുവന്റെ കണ്ണിരും വേദനയും ഒന്നുമാല്ലതാകുന്നു .  ഇത്രയധികം സഹജീവികളോട് കരുണയില്ലാത്ത മറ്റൊരു ജീവി പോലും ഈ ഭുമുഖത്ത് ഉണ്ടാവില്ല . ദൈവത്തിനു അവസാന നിമിഷം പറ്റിയ ഒരു വലിയ തെറ്റാണു മനുഷ്യൻ എന്ന് അദ്ദേഹം ഇന്ന് ഓർക്കുന്നുണ്ടാവും .

സ്വന്തം നിലനിൽപ്പിനായി  സ്വന്തം കൂടപ്പിറപ്പുകളെ പോലും കൊല്ലാൻ മടിയില്ലതവൻ  ,യൗവനത്തിൽ ആയിരിക്കാൻ  ഭ്രുണഹത്യ ചെയ്യുന്നവൻ , ഏതാനും നിമിഷത്തെ  ആശ്വാസത്തിന് വേണ്ടി പിഞ്ചു കുഞ്ഞുങ്ങളെ പിഡിപ്പിക്കുന്നവൻ , ജീവന് തുല്യം സ്നേഹിക്കുന്ന ഭാര്യയെ / ഭർത്താവിനെ കൊന്ന്  മറ്റൊരാളുടെ കൂടെ പോകുന്നവൻ . അപകടം പറ്റി വഴിയിൽ ജീവനുവേണ്ടി കേഴുന്നവന്റെ ചിത്രം ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടു രസിക്കുന്നവർ അതിനെല്ലാം ഉപരി പ്രകൃതി നേരിടുന്ന ചൂഷണങ്ങൾ വേറെ  അങ്ങനെ അങ്ങനെ കുറ്റകൃത്യങ്ങളുടെ പട്ടികയെടുത്താൽ  തന്നെ  മനസിലാക്കാം ഒരാളുടെ സുഖസൗകര്യങ്ങൾക്കായി  മറ്റൊരാളുടെ അവകാശങ്ങളെ പിടിച്ചു വാങ്ങിയും  അടിച്ചമർത്തിയും അതുമല്ലെങ്കിൽ അദ്ദേഹത്തിന്റെ ജീവൻ തന്നെ എടുത്തു തന്റെ ജീവിതം സുരക്ഷിതമാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത് .ഇണക്കുരുവികളിൽ ഒന്നിനെ കൊന്ന കാട്ടാളന് പറയാൻ ഉള്ള പോലെ നയങ്ങളും വാദങ്ങളും നിരത്താൻ ഒത്തിരികാണും എങ്കിലും മറ്റൊരാളുടെ അവകാശങ്ങളെ കൈയ്യേറ്റം ചെയ്യുകയാണ് മനുഷ്യൻ . അതു കൊണ്ട് തന്നെയാണ് മനുഷ്യൻ സ്വാർത്ഥനാണ് എന്ന് പറഞ്ഞത് , സൗകര്യങ്ങളുടെ മുന്നിൽ കണ്ണ് മഞ്ഞളിച്ചു ഹൃദയവും  മനസും  ഉറച്ചു പോയ വ്യക്തിത്ത്വങ്ങൾക്ക് അല്ലെങ്കിൽ  തലമുറകൾക്ക് ഇടയിലാണ് നാം ജീവിക്കുന്നത് . വികാരങ്ങളുടെയും വിചാരങ്ങളുടെയും ഒരു തള്ളികയറ്റമാണ് എല്ലാ മനുഷ്യമനസുകളിലും ഇന്ന് . ആർക്കും മറ്റൊരാളെ കാണാനോ മനസിലാക്കാനോ സമയം ഇല്ലാതായിരിക്കുന്നു , ആരെയും പരസ്പരം അംഗീകരിക്കാതെ  താൻ ആണ് ശരി എന്ന് തെറ്റിദ്ധരിച്ച്‌ സർവ്വ നാശത്തിലേക്ക് നിങ്ങുന്നു , അവിടെയും അറിയാതെ പോകുന്നു ചിലരുടെ കണ്ണുനീരുകൾ,കരച്ചിലുകൾ ,നഷ്ടങ്ങൾ ,   മനുഷ്യന്റെ നാശം അവൻ തന്നെ വിതയ്ക്കുന്നു അവൻ തന്നെ കൊയ്യുന്നു ...എല്ലാം കഴിഞ്ഞ് തന്റെ ഭൂതകാലം അയവിറക്കുന്നു , പശ്ചാത്തപിക്കുന്നു അതൊന്നും പൊലിഞ്ഞ ജീവനോ ...,പൊടിഞ്ഞ ചോരക്കോ ... പൊഴിഞ്ഞ കണ്ണിരിനോ ... നഷ്ടപ്പെട്ട മാനത്തിണോ പകരം വയ്ക്കാൻ ആവില്ല ...

ഇതെല്ലാം എന്റെയും നിങ്ങളുടെയും മുന്നിൽ നടക്കുന്ന ജീവിതാനുഭവങ്ങൾ ആണ് അതിലുപരി ആരുടെയോക്കെയോ കഥനകഥകൾ  ആണ് .....

Monday, 1 June 2015

ലഹരികെണിയിൽ യുവത്വം... (യുവത്വം വഴി പിഴയ്ക്കുമ്പോൾ)

കേരളം  ഇന്ന് വികസനത്തിന്റെയും പാതയിൽ വളരുമ്പോളും നേരിടുന്ന അപമാനകരമായ   ഒരു വലിയ പ്രശ്നമാണ് കുട്ടികളിൽ  ലഹരി വസ്തുക്കളുടെ കൂടി വരുന്ന ഉപയോഗം .ലഹരി മലയാളിയുടെ ജീവിതത്തിന്റെ ഒരു ഭാഗം ആയിരിക്കുന്നു എന്ന് മനസിലാക്കാം പലതരം ലഹരികൾ ഉണ്ടെങ്കിലും 45% ആളുകളും ഇന്ന് മദ്യമാണ് കൂടുതലായും ഉപയോഗിക്കുന്നത് . 90കളിൽ  30 വയസ്സിനും മുകളിൽ ഉള്ളവർ ആയിരുന്നു ലഹരി ഉപയോഗിക്കുന്നത് എങ്കിൽ ഇപ്പോൾ അത് 14  വയസ്സായി കുറഞ്ഞിരിക്കുന്നു .അടുത്ത കാലത്തുവരെ കുട്ടികൾ പാൻ മസാലകളും മദ്യവും മാത്രമാണ് ഉപയോഗിച്ചിരുന്നതെങ്കിൽ .' ഇടുക്കി ഗോൾഡ്‌' എന്ന സിനിമക്ക് ശേഷം കുട്ടികൾ കഞ്ചാവ് ഉപയോഗിക്കാനും തുടങ്ങിയിരിക്കുന്നു . ഇത്തരത്തിലുള്ള സിനിമകൾ എങ്ങനെ ഒരു വ്യക്തിയെ സ്വാധീനിക്കുന്നു എന്ന് ഇന്ന് കഞ്ചാവ് ഉപയോഗിച്ച് പിടിക്കപെടുന്ന കുട്ടികളുടെ കണക്കുകൾ മനസിലാക്കി തരുന്നു .

 നമ്മൾ ലഹരി ഉപയോഗിക്കുന്ന മുതിർന്നവരിൽ കൊടുക്കുന്നതിലും കൂടുതൽ ശ്രദ്ധ കുട്ടികൾക്കാണ് കൊടുക്കേണ്ടത് . കാരണം അവരാണ് ഭാവിയുടെ വാഗ്ദാനങ്ങൾ ,പല മാതാപിതാക്കളും കുട്ടികളുടെ ഇത്തരം പ്രശ്നങ്ങൾ അറിയുന്നില്ല എന്നത് തന്നെയാണ് പ്രധാന കാരണങ്ങൾ . ഇന്ന് 14  വയസ്സുമുതൽ 21  വയസ്സുവരെയുള്ള കുട്ടികളുടെ കണക്കെടുത്തൽ പകുതിക്കു മുകളിൽ ശതമാനം കുട്ടികളും ലഹരിക്ക്‌ അടിമകൾ ആണ് എന്നത് ആരും അറിയാതെ പോകുന്ന ഒരു സത്യവസ്ഥയാണ്, കഴിഞ്ഞ വർഷം   ജനുവരിയിലാണ് അമിതമായ മദ്യപാനം മൂലം മൂന്നാം ക്ലാസുകാരന്‍ മരണപ്പെട്ടതും മറ്റൊരു പത്താം ക്ലാസുകാരന്‍ അത്യാസന്ന നിലയിലായതും. രണ്ടും സാക്ഷരകേരളത്തില്‍ തന്നെയായിരുന്നു. ഇതിലേറെ ഞെട്ടലുളവാക്കുന്ന റിപ്പോര്‍ട്ടാണ് ഈയിടെ നാഷണല്‍ കമ്മിഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് പുറത്തു വിട്ടത്. കേരളത്തിലെ 73.9 ശതമാനം കുട്ടികള്‍ പുകയില ആസ്വദിച്ചവരോ അതിന്റെ അടിമകളോ ആണ്. മദ്യത്തിലുള്ള ഇവരുടെ പ്രിയം 60.5 ശതമാനമാണ്. എങ്കിലും ഹൈ സ്കൂൾ കുട്ടികളെ അപേഷിച്ച് ഹയർ സെക്കന്റെറി , കോളേജ് കുട്ടികൾ ആണ് കൂടുതലായും ലഹരി ഉപയോഗിക്കുന്നതായി കാണപ്പെടുന്നത്  .

മുതിർന്നവരേക്കാലും കുട്ടികൾ പറയുന്ന പണം കൊടുത്ത് സാധനം വാങ്ങി ഉപയോഗിക്കുന്നത് കൊണ്ടുതന്നെ എല്ലാ ലഹരി മാഫിയകളും കുട്ടികളെ ആണ് മാർക്കറ്റിൽ ലക്ഷ്യം വച്ചിരിക്കുന്നത് , എല്ലാ സ്കൂളുകളിലും  ,കോളേജുകളിലും  ഏതെങ്കിലും ഒക്കെ മയക്കുമരുന്ന് മാഫിയായുമായി ബന്ധമുള്ള ഒരു കുട്ടിയെങ്കിലും ഉണ്ട് എന്നത് തീർച്ചയാണ് , അത് ആര് എന്ന് കണ്ടുപിടിക്കാൻ പോലീസിനെകാലും  വളരെ എളുപ്പം മാതാപിതാക്കൾക്കും അധ്യാപകർക്കും സാധിക്കും കാരണം കുട്ടികളുമായി ദിവസേന ഇടപെടുന്നവർ ഇവരാണ് , അതുകൊണ്ട് തന്നെ അവരിലെ പ്രകടമായ മാറ്റങ്ങൾ പെട്ടെന്ന് മനസിലാക്കാനും സാധിക്കുന്നു .അതിനാൽ കുട്ടികളുടെ സ്വഭാവ രൂപികരനത്തിനായി അധ്യാപകർ കൂടി കുറച്ചുകൂടി ഉത്തരവാദിത്ത്വങ്ങൾ ഏറ്റെടുക്കെണ്ടാതായി ഇരിക്കുന്നു വീട് വിട്ടാല്‍ മറ്റൊരു വീടായി വിദ്യാര്‍ത്ഥികള്‍ കരുതുന്നത് വിദ്യാലയങ്ങളെയാണ്. ഗൃഹാന്തരീക്ഷത്തില്‍ രക്ഷാകര്‍ത്താക്കള്‍ പുലര്‍ത്തേണ്ട ഉത്തരവാദിത്വങ്ങളാണ് ഇവിടെ അധ്യാപകര്‍ക്ക് നിര്‍വഹിക്കാനുള്ളത്. ഒരുപക്ഷെ, രക്ഷാകര്‍ത്താക്കളേക്കാള്‍ ഭാരിച്ച ഉത്തരവാദിത്വമാണ് അധ്യാപകര്‍ക്കുള്ളതെന്ന കാര്യമാണ് ശരി. അധ്യാപകന്റെ പെരുമാറ്റവും സ്വഭാവങ്ങളും പ്രതിഫലിക്കുന്ന കണ്ണാടിയാണ് വിദ്യാര്‍ത്ഥി. 'ഹിറ്റ്‌ലര്‍' മോഡല്‍ അധ്യാപനം ക്ലാസ് മുറികളെ വിജയിപ്പിച്ച ചരിത്രമില്ല. അധ്യാപനം ഒരു തൊഴില്‍ മാത്രമല്ല; കലയും മനഃശാസ്ത്രപരമായ ഇടപെടലും കൂടിയാണ്. കൂട്ടംതെറ്റി മേയുന്ന ഇളംമുറക്കാരെ കൂട്ടിച്ചേര്‍ത്ത് പിടിക്കുകയാണ് അധ്യാപകന്റെ കടമ. .വിപണിയിൽ ആവശ്യക്കാരൻ ഉണ്ടെങ്കിൽ അയാളെ തേടിഅയാളുടെ കൈകളിലെത്തുന്ന ഒന്നാണ് ലഹരി.


 ആഘോഷങ്ങളോടൊപ്പം മരണാന്തര ചടങ്ങുകളുടെ ആചരണത്തിലും മദ്യം അനിവാര്യമായതും ഗാര്‍ഹിക സദസ്സുകളിലെ മദ്യ സാന്നിധ്യം വര്‍ധിപ്പിച്ചതുമാണ് കുട്ടിക്കുടിയന്‍മാരുടെ എണ്ണം വര്‍ധിപ്പിച്ചത്. മുതിര്‍ന്നവര്‍ വഴി തന്നെയാണ് പുകവലി കുട്ടികളിലെത്തുന്നത്. പാന്‍മസാല പോലുള്ള ലഹരി സാധനങ്ങള്‍ സ്‌കൂളുകള്‍ക്ക് ചുറ്റും നിഷ്പ്രയാസം ലഭിക്കാനിടയായതാണ് ഈ വഴിയുള്ള ലഹരി ഉപഭോഗം വര്‍ധിക്കാന്‍ കാരണം. ന്യൂ ജനറേഷന്‍ ലഹരിയുടെ കുതിപ്പിന് കാരണം അതിന്റെ ആകര്‍ഷകമായ വിവിധ ഘടകങ്ങളാണ്. മിഠായി രൂപത്തിലും ഗുളിക വേഷങ്ങളിലും ശീതളപാനീയ ചമയങ്ങളിലും എത്തുന്ന ലഹരി സാധനങ്ങള്‍  മറ്റുള്ളവരുടെ ശ്രദ്ധ പതിയാത്തവിധം ലളിതമായ രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നത് കൊണ്ടാണ് വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപാസന വ്യാപകമായത്.

കുട്ടികളിലെ ലഹരി ലഭ്യത കുറച്ചു കൊണ്ടുവരാന്‍ നിയമങ്ങളും നിയന്ത്രണങ്ങളുമൊക്കെ ഉണ്ടെങ്കിലും വിലക്കപ്പെട്ടതിനോടുള്ള ആസക്തി കൂടി വരുന്ന അനുഭവമാണുള്ളത്. കുട്ടികളില്‍ ലഹരിയോടുള്ള ആഭിമുഖ്യം വര്‍ധിക്കാന്‍ മുഖ്യമായും രണ്ടു കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പദാര്‍ത്ഥങ്ങളുടെ ലഭ്യതയാണ് പകുതിയോളം കുട്ടികളെയും ലഹരിയോടടുപ്പിക്കുന്നതെങ്കില്‍ മനശാസ്ത്രപരമായ കാരണങ്ങളാണ് മറുപാതിയെ ആകര്‍ഷിക്കുന്നത്. മറ്റു വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹീറോ ആകാനുള്ള കുറുക്ക് വഴിയായാണ് പല കുട്ടികളും ലഹരി ആരാധകരായി മാറുന്നത്. ലഹരി ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് വേറിട്ടുള്ളൊരു ശ്രദ്ധയും പരിവേഷവും ലഭിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. വീട്ടിലും ക്ലാസിലും വേണ്ടത്ര പരിഗണന ലഭിക്കാതെ വരുമ്പോഴും ഗൃഹാന്തരീക്ഷത്തിലെ സംഘര്‍ഷങ്ങളും ഇളം പ്രായക്കാരെ ലഹരിയുടെ കൂട്ടുകാരാക്കി മാറ്റുന്നു. സിനിമ പോലുള്ള ജനപ്രിയ മാധ്യമങ്ങളിലെ ലഹരി ഉപയോഗരംഗങ്ങള്‍ ലഹരിയുമായി അനുരാഗത്തിലേര്‍പ്പെടാന്‍ ഇവരെ പ്രേരിപ്പിക്കുന്നുണ്ട്.  സുഹൃത്തുക്കളുടെയും സഹവാസികളുടെയും പ്രേരണയും സമ്മര്‍ദ്ദവും വഴി ലഹരി ലോകത്തേക്ക് കടന്നു വരുന്നവരും കുറവല്ല.
ലഹരിയോടുള്ള അഭിനിവേശം കുറച്ചുകൊണ്ടുവരാന്‍ സാധിക്കുക ബോധവല്‍ക്കരണത്തിലൂടെ മാത്രമാണ്. ശിക്ഷയും നിയന്ത്രണങ്ങളുമൊക്കെ ശീലങ്ങള്‍ പാടെ മാറ്റാന്‍ ഉതകില്ല. വധശിക്ഷയെ പേടിച്ചല്ല എല്ലാവരും കൊലപാതകികളായി മാറാത്തത്. സഹജീവിയെ കൊല്ലരുതെന്ന അവബോധമാണ് മനുഷ്യനെ ഇത്തരം നന്മകളില്‍ ഉറച്ചു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. ലഹരിയോടുള്ള പ്രതിപത്തിക്ക് കാരണം മനഃശാസ്ത്രപ്രശ്‌നമാണെങ്കില്‍ കൗണ്‍സിലിംഗിലൂടെ അവരെ ആപത്തില്‍ നിന്ന് രക്ഷിക്കാനാവും. കൗണ്‍സിലിംഗ് ശരിയായ രീതിയില്‍ നടത്തിയില്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകുന്ന ദുരനുഭവങ്ങളുണ്ടാകും. പിഴച്ച വഴികളിലേക്ക് വിദ്യാര്‍ത്ഥികള്‍ കാലിടറി വീഴാതെ നോക്കാന്‍ സ്‌കൂള്‍ ജാഗ്രതാ സമിതികള്‍ വലിയ പങ്കാണ് നിര്‍വഹിക്കുന്നത്.
ലഹരി വസ്തുക്കളുടെ ലഭ്യത കുറയ്ക്കുക, ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുക, സ്‌കൂള്‍- ഹോസ്റ്റല്‍ പരിസരങ്ങളില്‍ ലഹരി വില്‍പന പരിശോധിക്കാന്‍ സ്ഥിരം സംവിധാനം ഉണ്ടാക്കുക, ലഹരി വില്‍പ്പനക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുക തുടങ്ങിയ നിയമ മാര്‍ഗങ്ങള്‍ കര്‍ശനമായി നടപ്പാക്കിയാല്‍ മാത്രമേ ലഹരി മരുന്നുകളില്‍ നിന്ന് ഇളം തലമുറയെ രക്ഷിക്കാനാവുകയുള്ളൂ. മധ്യവേനലിന്റെ ആഹ്ലാദതിമര്‍പ്പില്‍ നിന്നും വിടചൊല്ലിയെത്തുന്ന ബാല്യങ്ങള്‍ക്ക് ആരോഗ്യകരമായ വിദ്യാലയാന്തരീക്ഷത്തിന് അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ തുടക്കം കുറിക്കണം.

 മക്കളുടെ പോക്കും ശീലങ്ങളും കൂട്ടുകെട്ടുമൊക്കെ രക്ഷിതാക്കള്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ അവര്‍ എന്നെന്നേക്കുമായി കൈവിട്ടു പോകുമെന്ന് തീര്‍ച്ച. അടിച്ചമര്‍ത്തിക്കൊണ്ടുള്ള ഭരണത്തേക്കാള്‍ അഭികാമ്യം സ്‌നേഹത്തിലൂന്നിയ ഉപദേശങ്ങളും ശാസനകളുമാണ്. കുട്ടികളുടെ അഭിപ്രായങ്ങളെയും ആഗ്രഹങ്ങളെയും പാടെ തള്ളിക്കളയുന്നത് നല്ല പിതൃ-പുത്ര ബന്ധങ്ങളെ ഇല്ലായ്മ ചെയ്യും. ഇന്ന് പെണ്‍കുട്ടികളും ഇത്തരം പ്രവണതകൾ തുടങ്ങിയിരിക്കുന്നു എന്നതും ഞെട്ടിക്കുന്ന ഒന്നാണ് . നാളെക്കായി നല്ല തലമുറകളെ വാർത്തെടുക്കണം എങ്കിൽ സമൂഹവും അതിനനുസരിച്ച് ബുദ്ധിമുട്ടുകൾ ഏറ്റെടുക്കേണ്ടി വരും. മറിച്ചായാൽ കേരളം ശരിക്കും ഒരു പ്രാന്താലയമായി മാറും എന്ന് ഉറപ്പാണ്‌ ...