മിന്നാമിനുങ്ങ്‌  ( Glowworm)

സ്വപ്നങ്ങളെ വേട്ടയാടി പിടിക്കാൻ ശ്രമിക്കുന്ന ഒരു സാധാരണക്കാരൻ

നിന്റെ ഓർമ്മക്കായ് ...എന്നിൽ നിന്നും പറന്നകന്ന എന്റെ മിന്നാാാ മിനുങ്ങിന്റെ ഓർമ്മക്കായി ...

Thursday, 30 April 2015

കലിപ്പ് തീരണില്ലെല്ലോ .....
മനുഷ്യന്റെ പ്രകടവികാരങ്ങളിൽ ഒന്നാണ് കോപം  അല്ലെങ്കിൽ ദേഷ്യം . ഒരു വ്യക്തിയുടെ നിലനിൽപ്പിന്റെ തന്നെ വികാരമാണ് ദേഷ്യം എന്നും പറയാം . ദേഷ്യം നിയന്ത്രിക്കാനുള്ള കഴിവാണ് മനുഷ്യനെ മറ്റു ജീവികളിൽ നിന്നും വ്യത്യസ്തനാക്കുന്നത് . പക്ഷെ  നിയന്ത്രിക്കാനാവാത്ത ദേഷ്യം പലർക്കും ജീവിതങ്ങൾവരെ നഷ്ടപ്പെടുത്തിയിരിക്കുന്നു . ദേഷ്യം 3 വിധത്തിൽ ഒരു വ്യക്തിയിൽ  പ്രധാനമയും   പ്രവർത്തിക്കുന്നു  അതിൽ 1. മാനസികമായി ആണ്,ഒരു സംഭവത്തെ ഓർത്ത്‌ അതുമായി ബന്ധപ്പെട്ട വ്യക്തിയോടുള്ള മനസ്സിലിട്ടുള്ള   ദേഷ്യം . 2. വാക്കുകൾ കൊണ്ടുള്ള ദേഷ്യപ്രകടനം ആണ് . ഇത് പെട്ടെന്ന് ഉണ്ടാകുന്നതോ മനസ്സിലെ ദേഷ്യം പൊട്ടി പുറപ്പെടുന്നതോ ആകാം എല്ലാവരിലും കാണപ്പെടുന്നതും ആണ് .3 . ആക്രമണം ആണ് പ്രധാനമായും കണ്ടുവരുന്നത്  കോപം നിയന്ത്രിക്കാനാവാതെ വരുമ്പോൾ തന്റെ നിലനിൽപ്പിനയുള്ള പതിനെട്ടാമത്തെ അടവാണ് ആക്രമണം . ആക്രമണപരമായ ദേഷ്യം കൊലപാതകത്തിൽ അവസാനിക്കുക എന്നത് നമ്മൾ കണ്ടുവരുന്ന ഒന്നാണ് , പെട്ടെന്ന് വരുന്നു പെട്ടെന്ന് പോകുന്നു അതാണ് ദേഷ്യം പക്ഷെ അരുതാത്തത് എന്തെങ്കിലും ചെയ്തു പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് അത്യാവശമാണ് . ഒരുപാട് സന്തോഷം വരുമ്പോഴും ഒരുപാട് ദേഷ്യം വരുമ്പോളും തീരുമാനങ്ങൾ എടുക്കതിരിക്കുന്നതാകും ഭാവിയിലേക്ക് നല്ലത് കാരണം എടുക്കുന്ന തീരുമാനത്തിൽ ചിലപ്പോൾ നടക്കില്ലാത്തതും നടന്നാൽ ദോഷം സംഭവിക്കുന്നതുമായ കാര്യങ്ങൾ ആയിരിക്കാം തീരുമാനങ്ങളിൽ ചിന്തിക്കാനുള്ള ഒരു പ്രവണത ഈ പറഞ്ഞ 2 വികാരപ്രകടന സമയത്തും ആളുകളിൽ കുറവാണ് അതിനാൽ ചിലപ്പോൾ ഈ സമയത്തെ തീരുമാനങ്ങൾ ശരിയായിരിക്കില്ല എന്നാണ് മന:ശാസ്ത്രവിദ്ധക്തർ പറയുന്നത് .ദേഷ്യപ്പെടതിരിക്കുക എന്ന് പറയുന്നതിൽ അർത്ഥമില്ല കാരണം എല്ലാ മനുഷ്യനിലും ദേഷ്യം ഉണ്ട് അതിനെ നിയന്ത്രിക്കുക എന്നതാണ് പ്രധാനം , അതിൽ വക്കുകൾ ആണ് നാം സൂക്ഷിക്കേണ്ടത് ചില വാക്കുകൾ ആണ് മറ്റുചിലരെ പ്രകോപിതനാക്കുന്നത് .ദേഷ്യം വരുമ്പോൾ ശരിരവും അതിനോടൊപ്പം പ്രതികരിക്കുന്നു ചിലർ വിറക്കുന്നു മറ്റു ചിലർ വിയർക്കുന്നു ,മുഖം ചുമക്കുന്നു തുടങ്ങിയ പ്രതിഭാസങ്ങൾ കാണാൻ കഴിയുന്നു .ശത്രുവിനെ പേടിപ്പിക്കുന്നതിനാണ് ദേഷ്യം പ്രകടിപ്പിക്കുന്നത് ശത്രു പേടിച്ചില്ലെങ്കിൽ പിന്നെ ആക്രമണം ആണ്, അവിടെ എന്തും സംഭവിക്കാം .ദേഷ്യത്തെ നിയന്ത്രിക്കുന്നത്‌ നല്ല വ്യക്തിത്വത്തിന്റെ ഭാഗം ആണ് .ഒരു കരണത്തടിക്കുന്നവന് മറുകരണം കാണിച്ചുകൊടുക്കുക എന്ന വചനം പറഞ്ഞ വിനയത്തിന്റെ മാതൃകയായ ക്രിസ്തുവിനും ഉണ്ടായിരുന്നു ദേഷ്യം എന്ന് ബൈബിളിൽ കാണുന്നുണ്ട്.പക്ഷെ ക്രിസ്തു ആക്രമിച്ചതായി ബൈബിളിൽ പറയുന്നില്ല .അദ്ദേഹവും കോപം നിയന്ത്രിക്കുന്ന ആവിശ്യത്തിന് മാത്രം കോപിക്കുന്ന ഒരു നല്ല വ്യക്തിത്വം ആയിരുന്നു  .കോപിക്കുമ്പോൾ മുഖത്തെ എല്ലാ പേശികളെയും വലിയുകയും അത് സൗന്ദര്യം കുറക്കുകയും ചെയ്യുന്നു .കോപം ഒന്നിനും ഒരു പരിഹാരം അല്ല .ഇടക്കാലആശ്വാസം മാത്രമാണ്. അതിനാൽ അമിത കോപം നിയന്ത്രിക്കുക  അത് നാശത്തിനുവഴി തെളിച്ചേക്കാം .അമിതകോപം ഉള്ളവരോടുള്ള സമ്പർക്കം വരെ ആളുകൾ മടിക്കുന്നു അത് സമുഹത്തിൽ ഒറ്റപ്പെടുത്തുന്നതിന് കാരണമായേക്കാം . കാരണം ഇത്തരക്കാരുടെ പെരുമാറ്റം ആർക്കും ഊഹിക്കാൻ പോലും കഴിയില്ല എന്നത് തന്നെയാണ് .

"ആർക്കും ദേഷ്യപ്പെടനാകും ,അതെളുപ്പവുമാണ് , എന്നാൽ വേണ്ട സമയത്ത് വേണ്ട അളവിൽ ദേഷ്യപ്പെടെണ്ടാവരോട് നല്ല ഉദ്ദേശ്യത്തിനായി നല്ലനിലക്ക് ദേഷ്യപ്പെടൽ അത്ര എളുപ്പമല്ല " അരിസ്റ്റോട്ടിലിന്റെ ഈ വാക്കുകൾ ഒരേ സമയം ദേഷ്യം എന്ന വികാരത്തിന്റെ ആവശ്യകതയും ദുരുപയോഗവും സൂചിപ്പിക്കുന്നു .

കോപത്തിന്റെ മറുപടി ക്ഷമയും നിശബ്ദ്തയുമാണ്  .കാരണം വിഡ്ഢികളാണ് കോപിക്കുന്നത്  അതിനെ ക്ഷമാപൂർവ്വം കിഴടക്കുകയെ വഴിയോള്ളു .... .

Saturday, 25 April 2015

.....................നുണകൾ ....................

നുണകളെ ചെറിയനുണ , വലിയനുണ,കല്ലുവച്ച നുണ ,നട്ടാൽക്കുരുക്കാത്ത നുണ ,പച്ചക്കള്ളം ,കള്ളം  എന്നൊക്കെ എല്ലാരും വിശേഷിപ്പിക്കറുണ്ടെങ്കിലും അടിസ്ഥാനപരമായി പറഞ്ഞാൽ നുണകൾക്ക് എല്ലാം ഒരേപോലെ തന്നെ ആണ്
 . നുണ നുണയാണ് അതിനു വലിപ്പചെറുപ്പമില്ല , ഒരു കൊലപാതകി പറയുന്നതും ഒരു കൊച്ചു കുട്ടി പറയുന്നതും നുണയാണ് . പിന്നെ ആ  നുണയുടെ സ്വഭാവം അനുസരിച്ചാണ് അതിന്റെ വലിപ്പചെറുപ്പം കണക്കാക്കുന്നത് . കഴിവതും നുണകൾ ഒഴിവാക്കുക , കാരണം ഒരു നുണ മറച്ചുവയ്ക്കാൻ ഒരായിരം നുണകൾ പറയേണ്ടിവരും എന്നത് സത്യാവസ്ഥയാണ് . ഞാൻ അങ്ങനെ നുണകളുടെ മുകളിൽ  നുണകൾ കേട്ടുകൊണ്ടിരിക്കുന്നതും അത് പറയുന്ന ആളിന്റെ വിഷമങ്ങൾ മനസിലാക്കുന്നതും കാണുന്നതുമായ ഒരു വ്യക്തിയാണ് . നുണ പറയുന്ന ആൾക്ക് അതിന്റെതായ ബുദ്ധിമുട്ടുകൾ ഉണ്ട് , ആദ്യകാലങ്ങളിലെ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ പറഞ്ഞാൽ കേൾക്കുന്നആൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ല എന്ന് പറയാം . പക്ഷെ സത്യാവസ്ഥകൾ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ കേൾക്കുന്ന ആൾക്ക് പറയുന്ന ആളിനോട്‌ ദേഷ്യവും അമർഷവും തോന്നും , ഒപ്പം തന്നെ അദ്ദേഹത്തോടുള്ള വിശ്വാസവും , മതിപ്പും നശിക്കുന്നു . അദേഹത്തെ വെറുക്കാനും ഒഴിവാക്കാനും നമ്മൾ ശ്രമിക്കും . അതിലുപരി നുണപറയുന്നവനോടുള്ള വിശ്വാസം നഷ്ട്ടപ്പെടുന്നു , വിശ്വാസം നഷ്ടപ്പെടുന്നവൻ പിന്നിട് സമൂഹത്തിൽ ജീവിച്ചിട്ട് കാര്യമില്ല എന്നത് തന്നെയാണ് പ്രധാനം .ഒരു നുണയുടെ ആയുസ് എന്ന് പറയുന്നത് ചീട്ടുകൊട്ടരം പോലെയാണ് ഏതു സമയവും നിലം പതിക്കാം ആ പതനം വലുതയിരിക്കുകയും ചെയ്യും . അതിനാൾ നുണകളിൽ ആകാതിരിക്കുക , യാഥാർത്ഥ്യങ്ങളെ മറച്ചുവയ്ക്കാനാണ് നുണകൾ , എന്നാൽ ഒരു യാഥാർത്ഥ്യവും എല്ലായിപ്പൊഴും മരച്ചുവയ്ക്കപ്പെടാൻ സദിക്കില്ല എന്നതാണ് സത്യം . ഏതൊരു ചെറിയ നുണക്കും പിന്നിൽ ഒന്നിലധികം ആളുകൾ കാണാൻ ചാൻസ് ഉണ്ട് . കാരണം എല്ലാ നുണകൾക്കും എന്തെങ്കിലും ഒരു ലൂപ്പ്പോയിന്റെ ഉണ്ടായിരിക്കും അതൊരു വ്യക്തിയായിരിക്കും എന്നതാണ് ആ നുണയുടെ ലൂപ് പോയിന്റും
എന്തിരുന്നാലും നുണകൾ നല്ലത് ഒരിക്കലും നമ്മുക്ക് നല്കും എന്നു പറയാനാവില്ല . നുണകളി ലൂടെ ലഭിക്കുന്നതെല്ലാം തന്നെ ചീട്ടുകൊട്ടാരം ആണ് ഏതു നിമിഷവും നഷ്ടമാകാവുന്ന ഒന്ന് , ഈ നഷ്ടബോധം നമ്മുടെ ഉപഭോഗമനസിനെ കിഴ്പ്പെടുത്തി നമ്മളെ ഒന്നുമാല്ലതാക്കാനും വഴിയോരുക്കി എന്നും വരാം .ബൈബിളിൽ പറയുന്നപോലെ മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തുവരാതിരിക്കില്ല ...

നമ്മൾ പറയുന്ന ഒരു നുണ നമ്മുടെ സുഹൃത്തുകള്ലോ  ബന്ധുക്കളോ ,ഭാര്യയോ , ഭർത്താവോ ,അച്ഛനോ അമ്മയോ ആരുമായികൊള്ളട്ടെ അവർ അത് വിശ്വസിക്കും അതിൽ സംശയം ഇല്ല കാരണം ഒന്നേയുള്ളൂ നമ്മോടുള്ള സ്നേഹവും ,കരുതലും അതിലുപരി വിശ്വാസവും ഇതിൽ വിശ്വാസം മാത്രം ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നെ ഒരിക്കലും പിന്നിട് നേടിയെടുക്കാൻ വളരെ ബുദ്ധിമുട്ടാണ് അല്ല അത് നടക്കില്ല എന്നു തന്നെ പറയാം ........

Sunday, 12 April 2015

എന്തൊക്കെയോ എഴുതണം എന്ന ഉദ്ധേശ്യത്തോടെ  ആണ് ഒരു ബ്ലോഗ്‌ തുടങ്ങിയത് ഇപ്പൊ ... പട്ടിയെ കാണുമ്പോൾ കല്ല്‌ കാണില്ല കല്ല്‌ കാണുമ്പോൾ പട്ടിയെ കാണില്ലെന്ന് പറഞ്ഞപോലെ ആയി ... 

Wednesday, 8 April 2015

.......കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ ....

" മരണം മുമ്പിൽ വന്നു നിൽകുമ്പോൾ ഞാൻ അറിയുന്നു ജീവിക്കാനുള്ള എന്റെ കൊതി ... പ്രകൃതിയിലെ എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാനുള്ള തന്റെ ജീവൻ നിലനിർത്താനുള്ള കൊതിയുള്ളവയാണ് , എന്നാൽ മനുഷ്യൻ മാത്രമാണ് തന്റെ ജീവന് വില കല്പിക്കാത്തത് , ആദ്യമെല്ലാം സുഹൃത്തുകൾ കൂടുമ്പോഴുള്ള ഒരു വിനോദം ആയിരുന്നു മദ്യപാനം പിന്നിട് അത് ദിവസേന ആയി ലഹരിയായി എനിക്ക് ആരെയും കുറ്റപ്പെടുത്താനില്ല എന്റെ ജീവിതം ഞാൻ തന്നെ നശിപ്പിച്ചു , ഇപ്പോൾ ഒരു പ്രാർത്ഥനയേ ഒള്ളു വീട്ടുകാർക്കു ഒരു ഭാരമാകാതെ ഉള്ള മരണം , "

മദ്യം ജീവിതം കാർന്നെടുത്ത ഒരു യുവാവിന്റെ വാക്കുകൾ .....

.......കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ ....

ഇത് ഞാൻ നാളുകൾക്കു മുമ്പുതന്നെ ഫേസ്ബുക്കിൽ ഇട്ടിരുന്നതാണ് അന്ന് ഞാൻ മദ്യത്തിനെ തള്ളിപറഞ്ഞതിനാലാവാം ആരും അത് ശ്രദ്ധിച്ചിരുന്നില്ല . എന്നാൽ ഇപ്പോൾ ഞാൻ ഇത് എഴുതുന്നത് ആ യുവാവിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം ആണ് ....  കല്ലറയിലേക്ക്  ഐസിൽ മരവിച്ച ശരീരം എടുത്തപ്പോൾ തന്നെ ദൂരേന്നു തന്നെ കേൾക്കാം കരച്ചിലും മുറവിളിയും , അമ്മ ,അച്ഛൻ , സഹോദരിസഹോദരങ്ങൾ ,മറ്റു ബന്ധുകൾ ,അതിലുപരി യൗവനത്തിൽ തന്നെ ഭർത്താവുനഷ്ടപ്പെട്ട ഒരു  ഭാര്യ , അച്ഛനെ നഷ്ടപ്പെട്ട 2 കുരുന്നുകൾ .......  അങ്ങനെ എങ്ങും കണ്ണിരും മുറവിളിയും എല്ലാം ഒരു സീരിയൽ പോലെ കണ്ടു രസിക്കുന്ന നാട്ടുകാർ ...... ഇവിടെ നഷ്ടം ആർക്കാണ്  ? കൂട്ടുകൂടി കുടിപ്പിച്ച കൂട്ടുകാർക്കോ അതോ തന്റെ മകൻ പോയ അച്ഛനും അമ്മക്കുമോ ?അതോ ഭർത്താവുനഷ്ടപ്പെട്ട ഭാര്യക്കോ ?അച്ഛനെ നഷ്ടപ്പെട്ട മക്കൾക്കോ ?


ആർക്കെല്ലാം നഷ്ടപ്പെട്ടലും .. നഷ്ടം ആ യുവാവിനാണ് അദ്ദേഹത്തിന്റെ ജീവിതം ,,,,.. ബാക്കിയെല്ലാം കാലത്തിന്റെ കുത്തൊഴുക്കിൽ മറക്കപ്പെടും പക്ഷെ തന്റെ നഷ്ടമായ ജീവിതം ഒരിക്കലും അദേഹത്തിന് കിട്ടില്ല  അത് നശിപ്പിച്ചു കളഞ്ഞു അയാൾ, മരണത്തെ മുഖാമുഖം കണ്ട നിമിഷത്തിൽ പശ്ചാത്തപിച്ചു , എന്തു ഫലം ?...മദ്യത്തിന് ഒരു രക്തസാക്ഷികൂടി ... അങ്ങനെ ഇനിയും വിവരമില്ലാത്ത ജീവനുകൾ കാർന്നെടുത്തും കൊന്നും അവൻ ഇനിയും ജീവിക്കും ... തന്റെ നിലനില്പ്പിനുവേണ്ടി ആളെ വെച്ച് വാദിക്കും അങ്ങനെ ലോകം മുഴുവനും അവൻ  കിഴടക്കും .......  ആര് ..........?  മദ്യം ....

Tuesday, 7 April 2015

''യെമനിെല സഹോദരര്ക്ക്''...,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
യെമനിലെ 'എന്പ്രിയ'
സോദരരേ.....,,
അറിയുന്നു ''അശുഭ വാര്ത്തകള്'';
'സമൃദ്ധിയുെട' ശീതീകരിച്ച-
'സ്വീകരണമുറികളിലിരുന്നു'
ഞങ്ങള് നിത്യവും.....
'വിശപ്പിെന്റ വിതുമ്പലുകള്'...!!
'വെടിയൊച്ച'...; പ്രാണന്
പിടയുന്നൂ...,!
'ഉറ്റവര് പിരിയുന്നൂ' ...,
'യെമന്'വെെന്തരിയുന്നൂ...!!പ
ക്ഷേ-
'വ്യാകുലത' ഞങ്ങള്ക്കില്ല
തെല്ലും.....!!!!
'സ്വസ്ഥം.! സമാധാനം.!സുഖം'.!!
ഓര്ത്തു കേഴുവാന്
നേരമില്ല ഞങ്ങള്ക്ക്...!!,
''യെമപുരാണ''മറിയുവതെ
ന്തിന്ന്..???
വിരല്തുമ്പില് ''ചാനല് ''
വിസ്മയം,!!!
ഉണര്വ്വോടെ ''വിഡ്ഢിപ്പെട്ടി''
തന് മത്സരം...!!
'ഒറ്റക്ക്' ഓടിയും, ആടിയും,
തീര്ക്കുവാനേെറയുണ്ടു
ഞങ്ങള്ക്ക്....!,
'ഒറ്റക്കു' തന്നെ നേടി
എടുക്കണമെല്ലാം...!!;
'വെട്ടിപ്പിടിച്ചതൊട്ടുണ്ടെങ്കിലും,
വെറും'ആറടിമണ്ണി'ന്നുടയോരേ
വരുമെങ്കിലും...!!,
*'വിശ്വാസം*'...!! ഏറെയാണു
ഞങ്ങള്ക്ക് ...!!
ഇല്ലില്ല!... *യമന്* വരില്ല
'ഈ വഴി'യൊരിക്കലും..!!
*യമപുരി* അങ്ങു ''വിദൂരേ
യല്ലയോ''...???!!
ആ ഇരുളിൽ അവൾ തനിച്ചിരുന്നു അവളെ ആരും ശ്രദ്ധിച്ചിരുന്നില്ല പക്ഷെ ഒരാൾ അവളെ ശ്രദ്ധിച്ചിരുന്നു അത് അവളുടെ നിഴലായിരുന്നു എന്ന് അവൾ മനസിലാക്കിയ നിമിഷം അവൾ തന്റെ കണ്ണുകളൾ  അടച്ചു ഉറക്കം പിടിച്ചിരുന്നു ..........