മിന്നാമിനുങ്ങ്‌  ( Glowworm)

സ്വപ്നങ്ങളെ വേട്ടയാടി പിടിക്കാൻ ശ്രമിക്കുന്ന ഒരു സാധാരണക്കാരൻ

നിന്റെ ഓർമ്മക്കായ് ...എന്നിൽ നിന്നും പറന്നകന്ന എന്റെ മിന്നാാാ മിനുങ്ങിന്റെ ഓർമ്മക്കായി ...

Saturday, 19 November 2016

പ്രണയലേഖനം

                                   

ഇത് ഒരു യഥാർത്ഥ
പ്രണയലേഖനം തന്നെയാണ്  പണ്ടൊരിക്കൽ കോളേജ് ജീവിതകാലത്ത് എന്റെയൊരു ആത്മാർത്ഥ സുഹൃത്ത് അവന്റെ കാമുകിക്കു വേണ്ടി രചിച്ചത് ,അതിന്റെ ഒരു കോപ്പി എനിക്ക് പ്രൂഫ് റിഡിങ്ങിനായി അയച്ച് തന്നു എല്ലാരുടെയും ഓർമകളിൽ നിന്നും ഒരുപക്ഷെ ഈ കത്ത് മാഞ്ഞു പോയിരിക്കാം കാരണം ഈ ബന്ധം ഇപ്പോഴും നിലനിക്കുന്നുണ്ടോ എന്നതിൽ ഞാനും സംശയാകുലനാണ് , എന്നാൽ ഈ ബന്ധം ഇന്നും നിലനിൽക്കുന്നു എങ്കിൽ ഇരുവർക്കും എന്റെ ആശംസകൾ . 

എന്തായാലും പഴയ ഓർമ്മകൾ ചിക്കിചികഞ്ഞപ്പോൾ ആ കത്തും കിട്ടി പണ്ടത്തെ ഓരോ മണ്ടത്തരങ്ങൾ വായിച്ച് ഒരുപ്പാട് ചിരിച്ചു  എങ്കിൽ പിന്നെ അത് ഇവിടെ അവതരിപ്പിച്ചാൽ ഒരിക്കലും നശിക്കാതെ ഓർമയിൽ നിൽക്കുമല്ലോ എന്നോർത്തു ഞാൻ 

അവളുടെ ജന്മദിനത്തിന്റെ അന്നാണ് അവൻ തന്റെ ഇഷ്ടം ഒരുവലിയ  ഗ്രിറ്റിങ് കാർഡിൽ ആക്കി അവൾക്ക് നൽകാനായി കണ്ടെത്തിയ ദിനം .
ഒപ്പം അവൻതന്നെ അവളുടെ ഒരു ചിത്രവും വരച്ച് അതിനോടൊപ്പം ചേർത്തു .
എന്നാൽ അവൾ അത് വാങ്ങിയില്ല ,അവനെ അത് വല്ലാതെ വിഷമിപ്പിച്ചു   ജനമധ്യത്തിൽ നിന്നായതിനാലാവാം എന്ന് പറഞ്ഞുഞങ്ങൾ സുഹൃത്തുക്കൾ അവനെ സമാധാനിപ്പിച്ചു  ഞങ്ങൾ ഹോസ്റ്റലിൽ കൊണ്ടുപോയി നൽകാൻ തീരുമാനിച്ചു പിന്നിട് അവനിലും വാശിയായി കാരണം കഷ്ടപ്പെട്ടിരുന്ന് എഴുതിയ കത്ത് വരച്ച ചിത്രം  തൊട്ടടുത്ത പോസ്റ്റ്ഓഫീസിൽ പോയി അവളുടെ അഡ്രസ്സിൽ രജിസ്‌ട്രേഡ് വിത്ത് എ ഡി അയച്ചു  എന്തായാലും കക്ഷിക്ക് സാധനം കിട്ടി ബാക്കി കഥകൾ ഒന്നും ഞാൻ ചോദിച്ചിട്ടുമില്ല അവൻ പറഞ്ഞിട്ടുമില്ല ...

വളച്ചു കെട്ടുന്നില്ലാ കത്തിലേക്ക് കടക്കാം അതിനു മുമ്പായി സുഹൃത്തിനോട് മാപ്പ് അപേക്ഷിക്കുന്നു നീ എന്നെ വിശ്വസിച്ച് അയച്ച ഈ കത്ത് പുറം ലോകത്തെ അറിയിക്കുന്നതിന് ...


                                 ''ഇപ്പോൾ ഞാൻ ഇതെഴുതുമ്പോൾ ഈ നിമിഷം ഞാൻ ആഗ്രഹിച്ചുപോകുന്നു  നിന്നെ കണ്ടുമുട്ടിയ ആ നിമിഷം 
അല്ല നമ്മൾ പരസ്പരം കണ്ടുമുട്ടേണ്ടിയിരുന്നില്ല  ...
ഇതുപറയാൻ എനിക്ക് ഒരുപാട് കാരണങ്ങളും  ഉണ്ട്
അങ്ങനെയായിരുന്നു എങ്കിൽ എനിക്ക് ഇയാളെ മനസ്സിൽ പ്രതിഷ്ടക്കേണ്ട ആവശ്യം വരില്ലായിരുന്നെല്ലോ . ഓരോ നിമിഷവും ഇയാൾ എന്റെ കൂടെ വേണം എന്ന തോന്നലും മാഞ്ഞുപോയേനെ മാത്രമല്ല പ്രണയമെന്ന വികാരം എനിക്ക് അന്യമായേനെ അപ്പോൾ എനിക്ക് ഇയാളോട് പ്രണയം തോന്നുകയും ഇല്ലായിരുന്നു . ഇയാൾക്ക് വേണ്ടി കരയെണ്ടതായി വരില്ലായിരുന്നു , ഹൃദയം തകരുന്ന വേദന ഞാൻ അനുഭവിക്കേണ്ടിയും വരില്ലായിരുന്നു ,

വേദനയിൽനിന്നും കണ്ണീരിൽ നിന്നും ഞാൻ മുക്തി നേടിയെനെ , മറക്കാനുള്ള വാക്കുകൾ അല്ല കാരണങ്ങൾ എനിക്ക് കണ്ടുപിടിക്കേണ്ടതായി  വരില്ലായിരുന്നു .

ഇല്ല എനിക്ക് മറക്കാൻ സാധിക്കുകയില്ല .

തിരിച്ചുകിട്ടാത്ത ആലിംഗനങ്ങൾ ഉറക്കമില്ലാത്ത രാത്രികൾ , നിന്നെ സ്വപ്നം കാണാൻ എങ്കിലും നിദ്രാദേവി എന്നെ കടാക്ഷിച്ചിരുന്നെങ്കിൽ എന്ന് പ്രാർത്ഥിച്ച നിമിഷങ്ങൾ .

എന്നെ ഇയാൾ പരിഗണിക്കുന്നുണ്ട് അതൊരു കപടനാടകമായി തോന്നുന്നു , ന്യായമായി ഇയാൾ എന്നോട് പറഞ്ഞതൊക്കെ കഴമ്പില്ലാത്തതായി തോന്നുന്നു ,
എനിക്ക് ഇയാളെ മനസ്സിലാകുന്നില്ല 
പ്രണയത്തിൽ മാത്രം ,
എന്നാൽ ബാക്കി എല്ലാരീതിയിലും ഇയാളുടെ ഉള്ളിന്റെ ഉള്ളിൽ എന്താണെന്ന് എനിക്കറിയാം ,
മനസ്സുകൾ തമ്മിലുള്ള അന്തരം നാം കുറയ്‌ക്കേണ്ടിയിരിക്കുന്നു .
കാത്തിരിക്കുകയാണ് ഞാൻ പ്രതീക്ഷയോടെ എന്നിലേയ്ക്ക് അലിയുന്ന ആ നിമിഷത്തിനായി ...,

 സ്നേഹപൂർവ്വം ............................................"

...................................................................................................................................................................

            

                                             *****************************

എന്റെ കുമ്മാട്ടിക്ക്

ഒരു മഴയത്ത് ഒരു ഇറയത്ത് കൂട്ടിമുട്ടി
 തെല്ലും നേരംകൊണ്ടടുത്തറിഞ്ഞു
മഴയെ അറിയാതെ കിന്നരിച്ചു
മഴതോർന്നപ്പോൾ ദിക്കകന്നു
എന്തെന്നില്ലാത്തൊരാത്മബന്ധം
മസ്സിൽ മായാതെ നിൻമുഖമിപ്പോഴും
എനുന്നു ള്ളിൽ വിങ്ങലായി അലയടിച്ചു
 നിന്നിലെ പുഞ്ചിരിയെൻ മനം കവർന്നു
നിൻ പേരറിയില്ല ദിക്കറിയില്ല
എൻ മനസ്സിലടിഞ്ഞു നിൻ മന്ദഹാസം
ആരുനീയെന്ന്  ചൊല്ലുനീ
യെന്നെ  ആഹ്ലാദിപ്പിക്കാൻ
വന്ന  കുമ്മാട്ടിയോ
നീ അകന്നുപോയെന്ന്അറിവിലും
മെവിടെയോ ഉള്ളിലൊരു കനൽ വെളിച്ചം


             **************************